നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Trent Boult |'ഷെഹീന്‍ അഫ്രീദി ചെയ്തത് എനിക്കും ചെയ്യാനാകും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രെന്റ് ബോള്‍ട്ട്

    Trent Boult |'ഷെഹീന്‍ അഫ്രീദി ചെയ്തത് എനിക്കും ചെയ്യാനാകും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രെന്റ് ബോള്‍ട്ട്

    ഷെഹീന്‍ അഫ്രീദി ചെയ്തത് പോലെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് ന്യൂസിലന്‍ഡും ലക്ഷ്യം വയ്ക്കുന്നതെന്ന് ബോള്‍ട്ട് വ്യക്തമാക്കി.

    News18

    News18

    • Share this:
      ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വളരെയധികം ആവേശത്തോടെയാണ് ഇന്ന് നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ(New Zealand) മത്സരത്തെ നോക്കിക്കാണുന്നത്. ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമിനും(Team India) നായകന്‍ വിരാട് കോഹ്ലിക്കും ഒരുവേള ചിന്തിക്കാന്‍ പോലും കഴിയില്ല. 'മിനി സെമി' എന്നെല്ലാമാണ് ഈ മത്സരത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.

      ഇപ്പോഴിതാ മത്സരത്തിന് മുന്‍പായി ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കിവീസ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്(Trent Boult). മിക്ക മത്സരങ്ങളിലും ഇടംകയ്യന്‍ പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുമ്പോള്‍ കിവീസ് താരം ബോള്‍ട്ടിന്റെ പ്രകടനവും നിര്‍ണായകമാണ്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ക്കെല്ലാം എതിരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് ട്രെന്റ് ബോള്‍ട്ട്. പാകിസ്ഥാന്‍ പേസര്‍ ഷെഹീന്‍ അഫ്രീദി കാഴ്ചവെച്ചത് പോലെ ഒരു സ്‌പെല്‍ പുറത്തെടുക്കാന്‍ കഴിയുമെന്ന് തുറന്ന് പറയുകയാണിപ്പോള്‍ ബോള്‍ട്ട്.

      'ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ക്വാളിറ്റിയുള്ള അനവധി ബാറ്റ്സ്മാന്മാരുണ്ട്. പക്ഷേ എനിക്ക് തുടക്ക ഓവറുകളില്‍ തന്നെ അല്‍പ്പം സ്വിങ്ങ് ലഭിച്ചാല്‍ എന്താണോ ഷെഹീന്‍ അഫ്രീദി പുറത്തെടുത്തത് അത് ആവര്‍ത്തിക്കാന്‍ കഴിയും. കൂടാതെ ഓരോ ബൗളര്‍മാര്‍ക്കും വ്യത്യസ്തമായ പദ്ധതികള്‍ ആയിരിക്കും. പക്ഷേ ഈ ഒരു മത്സരത്തില്‍ പ്ലാനുകളെ വളരെ വിജയകരമാക്കുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്തുകയെന്നത് പ്രധാനമാണ്. എല്ലാ അര്‍ത്ഥത്തിലും മികച്ച ലൈന്‍ ആന്‍ഡ് ലെങ്ത് അതാണ് ലക്ഷ്യം'- ബോള്‍ട്ട് മുന്നറിയിപ്പ് നല്‍കി.

      രോഹിത് ശര്‍മ്മയെയും കെഎല്‍ രാഹുലിനെയും പുറത്താക്കിയതിനൊപ്പം തന്റെ സ്‌പെല്ലില്‍ വിരാട് കോഹ്ലിയെ കൂടി പുറത്താക്കിയാണ് അഫ്രീദി ഇന്ത്യയുടെ നടുവൊടിച്ചത്. ഈ പ്രകടനത്തിന്റെ ബലത്തില്‍ ലോകകപ്പില്‍ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തുവാനും പാകിസ്ഥാന് സാധിച്ചു. ഷെഹീന്‍ അഫ്രീദി ചെയ്തത് പോലെ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് ന്യൂസിലന്‍ഡും ലക്ഷ്യം വയ്ക്കുന്നതെന്ന് ട്രെന്റ് ബോള്‍ട്ട് വ്യക്തമാക്കി.

      ഇരു ടീമിനും ഇന്ന് ജയം അനിവാര്യമായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയായിരിക്കും ദുബായിലെ പിച്ചില്‍ നടക്കുക. തോറ്റാല്‍ ഇരുടീമകളുടെയും സെമി സാധ്യതകള്‍ അവസാനിക്കും. രണ്ടു ടീമും പാകിസ്ഥാനോട് പരാജയപ്പെട്ടാണ് എത്തുന്നത്. അതേസമയം ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ 18 വര്‍ഷമായി മോശം റെക്കോര്‍ഡാണ് ഇന്ത്യയ്ക്കുള്ളത്. ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ ഇതുവരെ നടന്ന 10 കളികളില്‍ ഒമ്പതിലും ചേസ് ചെയ്ത ടീമാണ് ജയിച്ചത്.

      മുന്‍ താരങ്ങള്‍ അടക്കം ക്രിക്കറ്റ് നിരീക്ഷകരും ഇത്തവണ ടി20 ലോകകപ്പ് നേടുമെന്ന് പ്രവചിച്ച ഇന്ത്യന്‍ ടീമിന് ലഭിച്ച കനത്ത ഒരു തിരിച്ചടിയാണ് പാകിസ്ഥാന്‍ ടീമിനോട് വഴങ്ങിയ 10 വിക്കറ്റ് തോല്‍വി. എല്ലാ അര്‍ഥത്തിലും ബാറ്റിങ്ങിലും ബൗളിങ്ങിലും പിന്നാക്കം പോയ ടീം ഇന്ത്യക്ക് തിരിച്ചുവരേണ്ടത് പ്രധാനമാണ്. കൂടാതെ ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ച കിവീസ് ടീമിനുള്ള മികച്ച ഒരു മറുപടി കൂടിയാണ് വിരാട് കോഹ്ലിയും ടീമും ആഗ്രഹിക്കുന്നത്.
      Published by:Sarath Mohanan
      First published:
      )}