• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യയെ ഞെട്ടിച്ച് 'പ്രീതി' നേടാൻ നെതർലൻഡ്സ്; ടോസ് നേടിയ രോഹിതും സംഘവും ബാറ്റിങ്ങിന്

ഇന്ത്യയെ ഞെട്ടിച്ച് 'പ്രീതി' നേടാൻ നെതർലൻഡ്സ്; ടോസ് നേടിയ രോഹിതും സംഘവും ബാറ്റിങ്ങിന്

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പാകിസ്ഥാനെതിരെ കളിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തിയിട്ടുണ്ട്

  • Share this:
സിഡ്നി: പാകിസ്താനെതിരെ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആരവമടങ്ങുംമുൻപ് ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. കൂട്ടത്തിൽ ദുർബലരായ നെതർലൻഡ്സാണ് എതിരാളികൾ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പാകിസ്ഥാനെതിരെ കളിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തിയിട്ടുണ്ട്.

നെതർലൻഡ്സിനെ സംബന്ധിച്ച് കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോടേറ്റ തോൽവിയുടെ ക്ഷീണവുമായാണ് ഇറങ്ങുന്നത്. മുന്നോട്ടുള്ള സാധ്യതകൾ സജീവമാക്കാൻ വിജയം അനിവാര്യമാണ്. ഗ്രൂപ്പിൽ ഓരോ ജയം നേടിയ ഇന്ത്യക്കും ബംഗ്ലാദേശിനും രണ്ട് വീതം പോയന്റാണുള്ളത്. റൺറേറ്റ് നോക്കുമ്പോൾ ബംഗ്ലാദേശാണ് മുന്നിൽ. ദക്ഷിണാഫ്രിക്കയുടെ സിംബാബ് വേക്കെതിരായ ആദ്യ മത്സരം മഴകാരണം ഉപേക്ഷിച്ചതിനാൽ അവർ മൂന്നാം സ്ഥാനത്താണ്.

Also Read- T20 ലോകകപ്പ് 2022: ബംഗ്ലാദേശ് നെതർലാൻഡിനെ പരാജയപ്പെടുത്തിയ ത്രില്ലർ മത്സരം

പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലി ഷോ ഒരുക്കിയ വിജയമായിരുന്നു. പിന്നെ തിളങ്ങിയത് ഹാർദിക് പാണ്ഡ്യയാണ്. മുൻനിരയിലെ രോഹിത് ശർമ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർക്ക് മികച്ച ഇന്നിങ്സ് പുറത്തെടുക്കാൻ സാധിച്ചില്ല.

നെതർലൻഡ്സ് ടീം: സ്കോട്ട് എഡ്വേർഡ്സ് (ക്യാപ്റ്റൻ), കോളിൻ അക്കർമാൻ, ടോം കൂപ്പർ, ബാസ് ഡി ലീഡ്, ബ്രാൻഡൻ ഗ്ലോവർ, ഫ്രെഡ് ക്ലാസൻ, സ്റ്റീഫൻ മൈബർഗ്, വിക്രംജിത് സിങ്, തേജ നിദിമാനുരു, മാക്സ് ഒ ഡൗഡ്, ടിം പ്രിംഗിൾ, റോലോഫ് വാൻ ഡെർ മെർവെ, ടിം വാൻഡർ ലോഗൻ വാൻ ബീക്ക്, പോൾ വാൻ മീകെരെൻ, ഷാരിസ് അഹമ്മദ്.
Published by:Rajesh V
First published: