ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) തമ്മിലുള്ള പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത് കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളൂ. അതിനാല്‍ തന്നെ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ (T20 World Cup) ഗ്രൂപ്പ് സ്റ്റേജില്‍ വീണ്ടും ഒരു ഇന്ത്യ- പാകിസ്ഥാന്‍ ത്രില്ലര്‍ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഓസ്ട്രേലിയയില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന (ticket sale) ഇന്ന് ആരംഭിച്ചിരുന്നു.
ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നു. വെറും അഞ്ച് മണിക്കൂറിനുള്ളിലാണ് ഈ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 6.30നാണ് ഐസിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 11.30 ആകുമ്പോഴേയ്ക്കും ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരുന്നു.
ഈ വര്‍ഷം ഓക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. മത്സരത്തിന്റെ 60,000 ടിക്കറ്റുകള്‍ ഒറ്റയടിക്ക് തന്നെ വിറ്റു തീര്‍ന്നതായി ഓസ്ട്രേലിയന്‍ പത്രങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്കുള്ള മത്സരത്തിന്റെ ടിക്കറ്റുകള്‍ തീര്‍ന്നതായി ഐസിസി ട്വീറ്റ് ചെയ്തിരുന്നു.
Rohit Sharma on Dhoni | ഫിനിഷർ റോളിൽ താരത്തെ തേടുന്നു; ധോണിക്ക് ശേഷം അത്തരമൊരു താരത്തെ ലഭിച്ചിട്ടില്ല : രോഹിത് ശർമ
എം എസ് ധോണിയുടെ വിരമിക്കലിന് ശേഷം അദ്ദേഹത്തേപ്പോലെ നല്ലൊരു ഫിനിഷറെ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷത്തെ ഏകദിന ലോകകപ്പിന് മുൻപ് തന്നെ അത്തരമൊരു താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീമെന്നും രോഹിത് പറഞ്ഞു.
നിലവിൽ ഇന്ത്യൻ ടീമിന്റെ ഫിനിഷർ റോൾ ഏറ്റെടുത്തിരിക്കുന്ന ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ഈ റോളിലേക്ക് കൂടുതൽ താരങ്ങളെ കണ്ടെത്തേണ്ടതുണ്ടെന്നും രോഹിത് ചൂണ്ടിക്കാട്ടി. ‘ഏകദിന ഫോർമാറ്റിൽ ഫിനിഷറുടെ റോൾ വളരെ പ്രധാനപ്പെട്ടതാണ്. നിർഭാഗ്യവശാൽ എം എസ് ധോണി വിരമിച്ചതിന് ശേഷം അത്തരത്തിലൊരു നല്ല ഫിനിഷറെ നമുക്ക് ലഭിച്ചിട്ടില്ല’ രോഹിത് പറഞ്ഞു.
‘ധോണിക്ക് പകരം ഹാർദിക് പാണ്ഡ്യയെ നമ്മൾ പരീക്ഷിച്ചു. രവീന്ദ്ര ജഡേജയെയും ചില കളികളിൽ പരീക്ഷിച്ചു നോക്കി. എന്നാൽ, ഇവർക്ക് പുറമേ ഫിനിഷർ റോളിലേക്ക് കൂടുതൽ താരങ്ങളെ പരീക്ഷിക്കേണ്ടതുണ്ട്. ചില യുവതാരങ്ങൾക്ക് ഈ പരമ്പരയിൽ അവസരം കൊടുക്കുന്നതായിരിക്കും. ലഭിക്കുന്ന അവസരം അവർ പൂർണമായും വിനിയോഗിക്കുമെന്നാണ് പ്രതീക്ഷ.’ – രോഹിത് പറഞ്ഞു.
‘മത്സരത്തിലെ ഏറ്റവും നിർണായക ഘട്ടത്തിലാണ് ഫിനിഷർ റോൾ കൈകാര്യം ചെയ്യുന്ന താരം ക്രീസിലേക്ക് എത്തുക. അതുകൊണ്ട് തന്നെ ആ താരത്തിന്റെ പ്രകടനം മത്സരഫലം തന്നെ മാറ്റിമറിക്കുന്ന തരത്തിലാകണം.'- രോഹിത് കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.