നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |അഫ്ഗാന്‍- ന്യൂസിലന്‍ഡ് നിര്‍ണായക മത്സരത്തിന് പിച്ചൊരുക്കിയ ക്യുറേറ്റര്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് പോലീസ്

  T20 World Cup |അഫ്ഗാന്‍- ന്യൂസിലന്‍ഡ് നിര്‍ണായക മത്സരത്തിന് പിച്ചൊരുക്കിയ ക്യുറേറ്റര്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് പോലീസ്

  മത്സരം അരംഭിക്കുന്നതിനു മുന്നേയാണ് മോഹന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  Mohan Singh (Twitter/@AbuDhabi Cricket)

  Mohan Singh (Twitter/@AbuDhabi Cricket)

  • Share this:
   ടി20 ലോകകപ്പിലെ (T20 World Cup) നിര്‍ണായകമായ അഫ്ഗാനിസ്ഥാന്‍- ന്യൂസിലന്‍ഡ് മത്സരത്തിന്റെ പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ (Pitch Curator) മോഹന്‍ സിംഗിനെ (Mohan Singh) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബുദബി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്ററും ഇന്ത്യക്കാരനുമായ മോഹന്‍ സിങ്ങിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

   മത്സരത്തിനു മുമ്പായി രാവിലെ സ്റ്റേഡിയത്തില്‍ എത്തി പിച്ച് പരിശോധിച്ച ശേഷമാണ് മോഹന്‍ സിംഗ് താമസസ്ഥലത്തേക്കു പോയത്. പിന്നീട് മത്സരം അരംഭിക്കുന്നതിനു മുന്നേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അബുദാബി പോലീസ് അറിയിച്ചു.

   പഞ്ചാബിലെ മൊഹാലി സ്വദേശിയായ മോഹന്‍ സിംഗ് കഴിഞ്ഞ 15 വര്‍ഷമായി അബുദാബി ക്രിക്കറ്റ് അസോസിയേഷനില്‍ ക്യുറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ അബുദാബി ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍മാരുടെ തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു 36കാരനായ മോഹന്‍ സിംഗ്. അബുദാബിയില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായ മോഹന്‍ സിംഗിന്റെ അകലമരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി അബുദാബി ക്രിക്കറ്റ് അസോസിയേഷന്‍ (Abu Dhabi Cricket Association) ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.


   മത്സരത്തിന് മുന്‍പ് മരിച്ചത് കാരണം മോഹന്‍ സിംഗിന്റെ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയാണ് അഫ്ഗാനിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം സംഘടിപ്പിച്ചതെന്നും വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിച്ച് കൊണ്ട് ചടങ്ങുങ്ങള്‍ സംഘടിപ്പിക്കുമെന്നും അബുദാബി ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.


   Read also:T20 World Cup | അഫ്ഗാൻ കനിഞ്ഞില്ല; ഇന്ത്യ സെമി കാണാതെ പുറത്ത്; 2012 ന് ശേഷം ആദ്യം

   മോഹന്‍ സിംഗിന്റെ മരണത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) അവരുടെ അനുശോചനം അറിയിച്ചു. 'ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇത്, ഈ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും, കുടുംബത്തിനും സുഹൃത്തുകള്‍ക്കും അബുദാബി ക്രിക്കറ്റ് അസോസിയേഷനും എല്ലാവിധ പിന്തുണകളും പ്രഖ്യാപിക്കുന്നു.' - ഐസിസി വക്താവ് പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}