ഇന്റർഫേസ് /വാർത്ത /Sports / പാക്- അഫ്ഗാന്‍ മത്സരത്തിനിടെ ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി ആരാധകര്‍; അന്വേഷണം പ്രഖ്യാപിച്ച് ഐസിസി

പാക്- അഫ്ഗാന്‍ മത്സരത്തിനിടെ ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി ആരാധകര്‍; അന്വേഷണം പ്രഖ്യാപിച്ച് ഐസിസി

News18

News18

തുടര്‍ന്ന് ഗേറ്റ് പാതി സമയത്ത് അടച്ചത് കാരണം അകത്ത് കടക്കാനാകാതെ പോയ ടിക്കറ്റെടുത്തവരോട് ഐസിസി ക്ഷമ ചോദിച്ചു.

  • Share this:

ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനും(Afghanistan) പാകിസ്ഥാനും(pakistan) തമ്മില്‍ നടന്ന മത്സരത്തിനിടെ, ടിക്കറ്റില്ലാതെ ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഐസിസി(ICC). രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.

അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ ടിക്കറ്റില്ലാതെ സ്റ്റേഡിയത്തില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഗേറ്റ് പാതി സമയത്ത് അടച്ചത് കാരണം അകത്ത് കടക്കാനാകാതെ പോയ ടിക്കറ്റെടുത്തവരോട് ഐസിസി ക്ഷമ ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിശദമായ അന്വേഷണം നടത്താനാണ് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരങ്ങളുടെ സുരക്ഷിതമായ നടത്തിപ്പിന് അധികാരികളുമായി സഹകരിച്ച് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളണമെന്ന് കണ്ടെത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്. പാക്- അഫ്ഗാന്‍ പോരാട്ടത്തിനായി ദുബായ് സ്റ്റേഡിയത്തില്‍ 16,000 ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കു വച്ചത്. എന്നാല്‍, മത്സരത്തിനു മുന്നോടിയായി ടിക്കറ്റില്ലാതെ ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിനു മുന്നിലെത്തിയത്. തുടര്‍ന്ന് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.

ടിക്കറ്റെടുത്ത് നിയമാനുസൃതം സ്റ്റേഡിയത്തിനകത്തു പ്രവേശിച്ച ആരാധകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടി. രംഗം വഷളായതോടെ കൂടുതല്‍ പൊലീസിനെ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. അതിനിടെ രാത്രി ഏഴ് മണിയോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ അടയ്ക്കുകയാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് സ്റ്റേഡിയത്തിലെത്തിയ ആരേയും അകത്തേക്കു കയറ്റിയില്ല.

ടിക്കറ്റില്ലാതെ വന്ന് സുരക്ഷാ ക്രമീകരണങ്ങളും കാറ്റില്‍പ്പറത്തി സ്റ്റേഡിയത്തിനു മുന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ആരാധകരെ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി വിമര്‍ശിച്ചു.

കോഹ്ലിയുടെ റെക്കോര്‍ഡെല്ലാം അവന്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു; ബാബര്‍ അസമിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഗംഭീര പ്രകടനമാണ് ലോകകപ്പില്‍ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ബാബര്‍ അസമിനെ പ്രശംസിച്ച് രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വിരാട് കോഹ്ലി നേടുന്ന ഏതൊരു റെക്കോര്‍ഡും ബാബര്‍ അസം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ബാബര്‍ അസം അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു.

'അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ക്യാപ്റ്റനായി ബാബര്‍ അസം മാറിയിരുന്നു. ഈ റെക്കോര്‍ഡ് നേരത്തെ വിരാട് കോഹ്ലിയുടെ പേരിലായിരുന്നു. അവന്‍ കോഹ്ലിയെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കോഹ്ലി ഏതൊരു റെക്കോര്‍ഡ് നേടിയാലും ബാബര്‍ അസം പുറകില്‍ നിന്നെത്തി അത് തകര്‍ത്തുകൊണ്ടിരിക്കുന്നു. അവന്‍ സമര്‍ത്ഥനാണ്.'- ആകാശ് ചോപ്ര പറഞ്ഞു.

വെറും 26 ഇന്നിങ്‌സില്‍ നിന്നാണ് ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് ബാബര്‍ അസം പൂര്‍ത്തിയാക്കിയത്. 30 ഇന്നിങ്‌സില്‍ നിന്നും 1000 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തള്ളികൊണ്ടാണ് ബാബര്‍ അസം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഈ വര്‍ഷം തുടക്കത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ബാബര്‍ അസം സ്വന്തമാക്കിയിരുന്നു. 52 ഇന്നിങ്‌സില്‍ നിന്നും ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ബാബര്‍ 56 ഇന്നിങ്‌സില്‍ 2000 റണ്‍സ് നേടിയ കോഹ്ലിയുടെ റെക്കോര്‍ഡ് തന്നെയാണ് തകര്‍ത്തത്.

First published:

Tags: Afghanistan Cricket, Cricket fans, ICC T20 World Cup, Pakistan Cricket