നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup |വിടവാങ്ങല്‍ മത്സരത്തില്‍ കരച്ചിലടക്കാനാവാതെ അസ്ഗര്‍ അഫ്ഗാന്‍; സല്യൂട്ട് നല്‍കി ഗ്യാലറി, വീഡിയോ

    T20 World Cup |വിടവാങ്ങല്‍ മത്സരത്തില്‍ കരച്ചിലടക്കാനാവാതെ അസ്ഗര്‍ അഫ്ഗാന്‍; സല്യൂട്ട് നല്‍കി ഗ്യാലറി, വീഡിയോ

    ക്രിക്കറ്റിലെ കുഞ്ഞന്മാരായ തങ്ങളെ ഐസിസി ടെസ്റ്റ് പദവിയിലേക്കു നയിച്ച മുന്‍ നായകനെ ബൗണ്ടറി ലൈനിനരികില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സഹതാരങ്ങള്‍ പവലിയനിലേക്ക് ആനയിച്ചത്.

    Credit: Twitter

    Credit: Twitter

    • Share this:
      ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനിടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച അഫ്ഗാനിസ്ഥാന്‍ മുന്‍ നായകനും സൂപ്പര്‍ താരവുമായ അസ്ഗര്‍ അഫ്ഗാനെ സഹതാരങ്ങള്‍ യാത്രയാക്കിയത് ഗാര്‍ഡ് ഓഫ് ഓണറോടെ.








      View this post on Instagram






      A post shared by ICC (@icc)





      23 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 31 റണ്‍സുമായി തന്റെ അവസാന ഇന്നിംഗ്സില്‍ ത്രസിപ്പിച്ച താരത്തെ നമീബിയ(Namibia) ടീമും കയ്യടികളോടെയാണ് ഡ്രസിംഗ് റൂമിലേക്ക് മടക്കിയയച്ചത്. വിതുമ്ബിക്കൊണ്ടാണ് ഇന്നിംഗ്സിന് ശേഷം 33കാരനായ അസ്ഗര്‍ സംസാരിച്ചത്.


      ക്രിക്കറ്റിലെ കുഞ്ഞന്മാരായ തങ്ങളെ ഐസിസി ടെസ്റ്റ് പദവിയിലേക്കു നയിച്ച മുന്‍ നായകനെ ബൗണ്ടറി ലൈനിനരികില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടീമിലെ സഹതാരങ്ങള്‍ പവലിയനിലേക്ക് ആനയിച്ചത്.








      View this post on Instagram






      A post shared by ICC (@icc)





      അഫ്ഗാന്‍ ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍താരങ്ങളിലൊരാളാണ് അസ്ഗര്‍ അഫ്ഗാന്‍. 2009ല്‍ സ്‌കോട്ലന്‍ഡിനെതിരെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ നായകനായി മാറി. കരിയറില്‍ ആറ് ടെസ്റ്റില്‍ 440 റണ്‍സും 115 ഏകദിനത്തില്‍ 2467 റണ്‍സും 75 രാജ്യാന്തര ടി20യില്‍ 1358 റണ്‍സും അസ്ഗര്‍ അഫ്ഗാന്‍ പേരില്‍ കുറിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ഓരോ സെഞ്ചുറിയും കരിയറിലാകെ 19 ഫിഫ്റ്റികളും സ്വന്തമായുണ്ട്. കരിയറിലാകെ നാല് വിക്കറ്റും സമ്പാദ്യം.
      Published by:Sarath Mohanan
      First published:
      )}