നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup | പാകിസ്താനെ തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍; കലാശക്കൊട്ടിൽ എതിരാളി ന്യൂസിലന്റ്

    T20 World Cup | പാകിസ്താനെ തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍; കലാശക്കൊട്ടിൽ എതിരാളി ന്യൂസിലന്റ്

    അവസാന ഓവറുകളില്‍ ആവേശകരമായ പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാര്‍ക്കസ് സ്റ്റോയ്നെസുമാണ് ഓസ്‌ട്രേലിയയുടെ വിജയ ശില്‍പികള്‍

    • Share this:
      ദുബായ്: ട്വന്റി 20 ലോകകപ്പിലെ (T20 World Cup) രണ്ടാം സെമിയിലെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ പാകിസ്താനെ (Pakistan) അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ (Australia). പാകിസ്താന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ശേഷിക്കേ ഓസ്‌ട്രേലിയ മറികടന്നു.

      ഒരു ഘട്ടത്തില്‍ അഞ്ചിന് 96 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്‌റ്റോയ്‌നിസ് - മാത്യു വെയ്ഡ് സഖ്യമാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഇരുവരും 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

      ആദ്യം വെയ്ഡ് കാഴ്ച്ചക്കാരനായിരുന്നെങ്കിലും 19-ാം ഓവര്‍ എറിയാനെത്തിയ ഷഹീന്‍ അഫ്രീദിക്കെതിരെ മൂന്ന് സികസര്‍ പായിച്ച് താരം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 22 റണ്‍സാണ് അവസാന 12 പന്തില്‍ ജയിക്കാന്‍ ഓസീസിന് വേണ്ടിയിരുന്നത്. ഓവറിലെ അവസാന മൂന്ന് പന്തുകളും സിക്സടിച്ച് ഓസീസ് ജയം പൂര്‍ത്തിയാക്കി. അതിന് തൊട്ടുമുമ്പുള്ള പന്തില്‍ വെയ്ഡ് നല്‍കിയ അനായാസ ക്യാച്ച് ഹാസന്‍ അലി വിട്ടുകളഞ്ഞിരുന്നു. നാല് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു വെയ്ഡിന്റെ ഇന്നിംഗ്സ്. സ്റ്റോയിനിസ് രണ്ട് വീതം ഫോറും സിക്സും നേടി.

      Also Read - കണക്ക് തീര്‍ത്ത് ന്യൂസിലന്‍ഡ്; ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പ് ഫൈനലില്‍

      ദുബായില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) ഫഖര്‍ സമന്റെയും (Fakhar Zaman) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 49), മാത്യു വെയ്ഡ് (17 പന്തില്‍ 41), മാര്‍കസ് സ്റ്റോയിനിസ് (31 പന്തില്‍ 40) എന്നിവരാണ് ഓസീസിന്റെ വിജയശില്‍പ്പികള്‍.

      നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഷതാബ് ഖാന്‍ ആണ് പാകസ്താന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഷതാബ് വീഴ്ത്തിയത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
      Published by:Karthika M
      First published:
      )}