നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |ലോ സ്‌കോറിങ് ത്രില്ലറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം

  T20 World Cup |ലോ സ്‌കോറിങ് ത്രില്ലറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം

  ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് കണിശതയോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ തുടക്കത്തില്‍ വിറപ്പിച്ചിരുന്നു.

  Credit: Twitter | T20 World Cup

  Credit: Twitter | T20 World Cup

  • Share this:
   ഐസിസി ടി20 ലോകകപ്പ്(ICC T20 World Cup) 2021ന്റെ ഉദ്ഘാടന മത്സരത്തില്‍ ജയം ഓസ്‌ട്രേലിയക്കൊപ്പം(Australia). ദക്ഷിണാഫ്രിക്ക(South Africa) ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് കണിശതയോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ തുടക്കത്തില്‍ വിറപ്പിച്ചിരുന്നു. 34 പന്തില്‍ 35 റണ്‍സെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

   ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നടത്തിയ ചെറുത്തുനില്‍പാണ് മത്സരം അവസാന ഓവര്‍ വരെ എത്തിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക കളി നിയന്ത്രിക്കാന്‍ ശ്രമിച്ചു. മാര്‍കസ് സ്റ്റോയ്‌നിസും (16 പന്തില്‍ 24), മാത്യു വെയ്ഡും (10 പന്തില്‍ 15) നിലയുറപ്പിച്ചതോടെ ഓസ്‌ട്രേലിയ മത്സരത്തിലേക്കു തിരിച്ചെത്തുകയായിരുന്നു.

   ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(0) ഡേവിഡ് വാര്‍ണറും(14) ഡഗ് ഔട്ടില്‍ തിരിച്ചെത്തി. മിച്ചല്‍ മാര്‍ഷിന്റെ ഊഴമായിരുന്നു അടുത്തത്. 17 പന്തില്‍ 11 റണ്‍സെടുത്ത താരത്തെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു.


   പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് - ഗ്ലെന്‍ മാക്‌സ്വെല്‍ സഖ്യം ഓസീസിനെ 80 റണ്‍സ് വരെയെത്തിച്ചു. 34 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത സ്മിത്തിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയ ഏയ്ഡന്‍ മാര്‍ക്രം ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. അവസാന നാലോവറില്‍ ജയിക്കാന്‍ 36 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഒത്തുചേര്‍ന്ന സ്റ്റോയ്‌നിനും വെയ്ഡും ചേര്‍ന്ന് കൂടുതല്‍ അപകടങ്ങളില്ലാതെ ഓസീസിനെ ജയത്തിലേക്ക് നയിച്ചു.

   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മധ്യനിര താരം എയ്ഡന്‍ മാര്‍ക്രമിന് മാത്രമാണു ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റിങ്ങില്‍ തിളങ്ങാനായത്. 36 പന്തുകള്‍ നേരിട്ട താരം 40 റണ്‍സെടുത്തു പുറത്തായി. കഗിസോ റബാട (23 പന്തില്‍ 19), ഡേവിഡ് മില്ലര്‍ (18 പന്തില്‍ 16), ഹെന്റിച് ക്ലാസന്‍ (13 പന്തില്‍ 13), ക്യാപ്റ്റന്‍ തെംബ ബാവുമ (ഏഴ് പന്തില്‍ 12) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആറ് താരങ്ങള്‍ക്കു രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡ്, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗാണ് ദക്ഷിണാഫ്രിക്കന്‍ നിരയുടെ കഥ കഴിച്ചത്.
   Published by:Sarath Mohanan
   First published:
   )}