ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയെ 10 വിക്കറ്റിന് തകര്‍ത്തുവിട്ടാണ് പാകിസ്ഥാന് അവരുടെ ലോകകപ്പ് യാത്രയ്ക്ക് തുടക്കമിട്ടത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ആദ്യ ജയം കൂടിയാണ് അന്നത്തെ മത്സരത്തില്‍ പിറന്നത്. ഇതിന് പിന്നാലെ കരുത്തരായ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച അവര്‍ ഇന്നലെ അഫ്ഗാനിസ്ഥാനെതിരെയും അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു. ആഴമേറിയ ബാറ്റിംഗ് നിരയും കരുത്തുറ്റ ബൗളിംഗ് നിരയുമാണ് പാകിസ്ഥാനെ ടൂര്‍ണമെന്റിലെ അപകടകാരികളായ ടീം ആക്കുന്നത്. യുഎഇയിലെ സാഹചര്യങ്ങളില്‍ കളിച്ചുള്ള പരിചയവും അവര്‍ക്ക് ടൂര്‍ണമെന്റില്‍ മുതല്‍ക്കൂട്ടാവുന്നുണ്ട്.
ക്യാപ്റ്റന്‍ ബാബര്‍ അസമും(Babar Azam) ഗംഭീര പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ബാബര്‍ അസമിനെ പ്രശംസിച്ച് രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra). വിരാട് കോഹ്ലി(Virat Kohli) നേടുന്ന ഏതൊരു റെക്കോര്‍ഡും ബാബര്‍ അസം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യയ്ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ബാബര്‍ അസം അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു.
'അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ക്യാപ്റ്റനായി ബാബര്‍ അസം മാറിയിരുന്നു. ഈ റെക്കോര്‍ഡ് നേരത്തെ വിരാട് കോഹ്ലിയുടെ പേരിലായിരുന്നു. അവന് കോഹ്ലിയെ പിന്തുടര്ന്ന് കൊണ്ടിരിക്കുകയാണ്. കോഹ്ലി ഏതൊരു റെക്കോര്‍ഡ് നേടിയാലും ബാബര്‍ അസം പുറകില്‍ നിന്നെത്തി അത് തകര്‍ത്തുകൊണ്ടിരിക്കുന്നു. അവന് സമര്‍ത്ഥനാണ്.'- ആകാശ് ചോപ്ര പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ നേടിയ ഫിഫ്റ്റിയോടെ ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ബാറ്റ്സ്മാന് എന്ന റെക്കോര്‍ഡ് ബാബര്‍ അസം സ്വന്തമാക്കിയിരുന്നു. വെറും 26 ഇന്നിങ്സില്‍ നിന്നാണ് ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് ബാബര്‍ അസം പൂര്‍ത്തിയാക്കിയത്. 30 ഇന്നിങ്സില്‍ നിന്നും 1000 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തള്ളികൊണ്ടാണ് ബാബര്‍ അസം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഈ വര്‍ഷം തുടക്കത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ബാബര്‍ അസം സ്വന്തമാക്കിയിരുന്നു. 52 ഇന്നിങ്സില്‍ നിന്നും ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ബാബര്‍ 56 ഇന്നിങ്സില്‍ 2000 റണ്‍സ് നേടിയ കോഹ്ലിയുടെ റെക്കോര്‍ഡ് തന്നെയാണ് തകര്‍ത്തത്.
ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 47 പന്തില്‍ 51 റണ്‍സ് നേടിയാണ് ബാബര്‍ അസം പുറത്തായത്. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ 52 പന്തില്‍ പുറത്താകാതെ 68 റണ്‍സും ബാബര്‍ അസം നേടിയിരുന്നു. ഐസിസി റാങ്കിങില്‍ വിരാട് കോഹ്ലിയ്ക്കൊപ്പം മൂന്ന് ഫോര്‍മാറ്റിലും ആദ്യ പത്തിലുള്ള ഒരേയൊരു ബാറ്റര്‍ കൂടിയാണ് ബാബര്‍ അസം. ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തും ടി20 റാങ്കിങില്‍ രണ്ടാം സ്ഥാനത്തുമുള്ള ബാബര്‍ ടെസ്റ്റ് റാങ്കിങില്‍ വിരാട് കോഹ്ലിയ്ക്ക് പുറകില്‍ ഏഴാം സ്ഥാനത്താണുള്ളത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.