നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup| മലിംഗയെ മറികടന്ന് ഷാക്കിബ്; അന്താരഷ്ട്ര ടി20യിൽ ബംഗ്ലാ താരത്തിന് ചരിത്രനേട്ടം

    T20 World Cup| മലിംഗയെ മറികടന്ന് ഷാക്കിബ്; അന്താരഷ്ട്ര ടി20യിൽ ബംഗ്ലാ താരത്തിന് ചരിത്രനേട്ടം

    ശ്രീലങ്കയുടെ ഇതിഹാസ താരമായ ലസിത് മലിംഗയെ മറികടന്നാണ് ഷാക്കിബ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

    Shakib Al Hasan

    Shakib Al Hasan

    • Share this:
      അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിൽ (T20I) ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർ എന്ന നേട്ടം സ്വന്തമാക്കി ബംഗ്ലാദേശി (Bangladesh) ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ (Shakib Al Hasan). ശ്രീലങ്കയുടെ (Sri Lanka) ഇതിഹാസ താരമായ ലസിത് മലിംഗയെ (Lasith Malinga) മറികടന്നാണ് ഷാക്കിബ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ടി20 ലോകകപ്പ് (T20 World Cup) യോഗ്യതാ റൗണ്ടിൽ സ്‌കോട്‍ലൻഡിന്റെ (Scotland) മൈക്കൽ ലീസ്‌കിനെ പുറത്താക്കിതോടെയാണ് ഷാക്കിബ് മലിംഗയുടെ 107 വിക്കറ്റ് എന്ന നേട്ടം മറികടന്നത്. ബംഗ്ലാദേശിന് വേണ്ടി 89 ടി20 മത്സരങ്ങൾ കളിച്ച ഷാക്കിബിന്റെ അക്കൗണ്ടിൽ ഇപ്പോൾ 108 വിക്കറ്റുകളാണുള്ളത്. മലിംഗ 84 മത്സരങ്ങളില്‍ നിന്നാണു 107 വിക്കറ്റുകളെടുത്തത്‌.

      അന്താരാഷ്ട്ര ടി20യിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന നേട്ടം കൂടി ഷാക്കിബ് നേരത്തെ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ഐസിസി പ്രസിദ്ധീകരിച്ച റാങ്കിങ് പട്ടികയിൽ ടി20യിൽ ഓൾ റൗണ്ടർമാരിൽ ഒന്നാം സ്ഥാനവും ഷാക്കിബ് സ്വന്തമാക്കിയിരുന്നു. ടി20യിൽ ഓൾ റൗണ്ടർമാരിൽ ഒന്നാം സ്ഥാനത്തുള്ള ഷാക്കിബ് കുറച്ചു കാലങ്ങളായി ഏകദിനത്തിലും ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്.

      അതേസമയം, ടി20 ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ താരം ആറാം സ്ഥാനത്താണ്. 346 മത്സരങ്ങളിൽ നിന്നും 388 വിക്കറ്റുകളാണ്‌ ഷാക്കിബ് നേടിയിട്ടുള്ളത്. ടി20യിൽ 5000 റൺസ്, 300 വിക്കറ്റ്, 50 ക്യാച്ചുകൾ എന്ന നേട്ടം സ്വന്തമാക്കിയ നാല് താരങ്ങളിൽ ഒരാൾ കൂടിയാണ് ഷാക്കിബ്. വെസ്റ്റ് ഇൻഡീസിന്റെ കിറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ, ആന്ദ്രേ റസൽ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് താരങ്ങൾ.

      Also read- Pakistan Jersey |'യുഎഇ അല്ല ഇന്ത്യ തന്നെ'; ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സി പുറത്തുവിട്ട് പിസിബി

      അതേസമയം, ഷാക്കിബ് ചരിത്രനേട്ടം സ്വന്തമാക്കിയ മത്സരത്തിൽ ബംഗ്ലാദേശിന് ജയം നേടാൻ കഴിഞ്ഞില്ല. ടി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ സ്‌കോട്‍ലൻഡ് ബംഗ്ലാദേശിനെ അട്ടിമറിക്കുകയായിരുന്നു. ആറ് റൺസിനായിരുന്നു സ്‌കോട്‍ലൻഡിനെതിരെ ബംഗ്ലാദേശിന്റെ അപ്രതീക്ഷിത തോൽവി. സ്‌കോട്‍ലൻഡ് കുറിച്ച 140 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 134 റൺസിൽ അവസാനിക്കുകയായിരുന്നു. 45 റൺസ് നേടുകയും ഒപ്പം രണ്ട് വിക്കറ്റും വീഴ്ത്തി ഓൾ റൗണ്ട് പ്രകടനം നടത്തിയ സ്‌കോട്‍ലൻഡ് താരം ക്രിസ് ഗ്രീവ്സാണ് കളിയിലെ താരം.

      Also read- Yuvraj Singh| ചാഹലിനെതിരായ ജാതീയ പരാമർശം; യുവരാജ് സിങ് അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

      സ്‌കോട്‍ലൻഡിനെ ചെറിയ സ്‌കോറിൽ ഒതുക്കിയെങ്കിലും മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. നേരത്തെ ബൗളിങ്ങിൽ രണ്ട് വിക്കറ്റ് നേടിയ ഷാക്കിബ് ബാറ്റിങ്ങിൽ 20 റൺസ് നേടി പുറത്തായി. ഷാക്കിബിന് പുറമെ മുഷ്ഫിഖുർ റഹീം (38), ക്യാപ്റ്റൻ മഹ്മൂദുല്ല (23) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. സ്‌കോട്‍ലൻഡിനായി ബ്രാഡ്‌ലി വീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.
      Published by:Naveen
      First published:
      )}