• HOME
  • »
  • NEWS
  • »
  • sports
  • »
  • T20 WORLD CUP BCCI SELECTED INDIAS T20 WC SQUAD OFFICIAL ANNOUNCEMENT WILL BE SOON

T20 World Cup | സഞ്ജു സാംസണ്‍ ഇടം പിടിക്കുമോ? T20 ലോകകപ്പ് ടീം തീരുമാനിച്ചു, പ്രഖ്യാപനം ഉടന്‍

മധ്യനിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരുണ്ടാകും. ഈ സ്ഥാനത്തേക്കാണ് സഞ്ജു ഉറ്റുനോക്കുന്നത്.

sanju samson

sanju samson

  • Share this:
    ഈ വര്‍ഷം യു എ ഇയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തീരുമാനിച്ചതായി ബി സി സി ഐ വൃത്തങ്ങള്‍. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച വൈകിട്ടോ, ചൊവ്വാഴ്ച രാവിലെയോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

    ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുത്തത്. അന്തിമ സംഘത്തെ ഉറപ്പിക്കുന്നതിനു മുമ്പ് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരുമായി സെലക്ഷന്‍ കമ്മിറ്റി ആശയവിനിമയം നടത്തിയിരുന്നു.

    ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ബി സി സി ഐ വൃത്തങ്ങള്‍ തയ്യാറായില്ല. ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് കോഹ്ലിയും സെലക്ഷന്‍ കമ്മിറ്റിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ടീമിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തില്‍ തന്നെ ടീമിലെ കളിക്കാരെക്കുറിച്ച് ധാരണയിലെത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ മാസം പത്തിന് മുന്‍പ് ടീമുകള്‍ പട്ടിക കൈമാറണമെന്നാണ് നിയമം. അതിനാല്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് അവസാനിക്കുന്നതിന് പിന്നാലെ ലോകകപ്പ് ടീമിനെ ബി സി സി ഐ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

    മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പാണ്. ഓപ്പണിങ് സ്ഥാനത്തേക്ക് ശിഖര്‍ ധാവനൊപ്പം പൃഥ്വി ഷായും അവകാശവുമായി നില്‍ക്കുന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരുണ്ടാകും. ഈ സ്ഥാനത്തേക്കാണ് സഞ്ജു ഉറ്റുനോക്കുന്നത്. മാര്‍ച്ച് മുതല്‍ കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശ്രേയസ് അയ്യരും ടീമില്‍ ഇടം പ്രതീക്ഷിക്കുന്നു.

    ലോകകപ്പിനായി 15 താരങ്ങളെയാണ് ഓരോ ടീമിലും പരമാവധി ഉള്‍പ്പെടുത്താന്‍ ഐസിസി അനുമതി നല്‍കിയിരിക്കുന്നത്. അധികം താരങ്ങളെ ലോകകപ്പ് സംഘത്തിനൊപ്പം കൂട്ടുകയാണെങ്കില്‍ അവരുടെ ചെലവ് അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തന്നെ വഹിക്കണമെന്നും ഐസിസി നിഷ്‌കര്‍ഷിക്കുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ 20 പേരുള്‍പ്പെടുന്ന ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.

    ഒക്ടോബര്‍ 24നു ചിരവൈരികളായ പാകിസ്താനെതിരേയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്.
    Published by:Sarath Mohanan
    First published:
    )}