നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |ആവേശ് ഖാനോട് യുഎഈയില്‍ തുടരാന്‍ ആവശ്യപ്പെട്ട് ബിസിസിഐ; ഇന്ത്യന്‍ ടീമിനൊപ്പം ചേരും

  T20 World Cup |ആവേശ് ഖാനോട് യുഎഈയില്‍ തുടരാന്‍ ആവശ്യപ്പെട്ട് ബിസിസിഐ; ഇന്ത്യന്‍ ടീമിനൊപ്പം ചേരും

  സ്ഥിരമായി 145 കിലോമീറ്റര്‍ പന്തെറിയുന്ന ആവേശ് ഖാന്‍ ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി 23 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

  Credit: twitter

  Credit: twitter

  • Share this:
   ഐപിഎല്ലിന് ശേഷം യുഎഇയില്‍ തന്നെ തുടരാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്റ്റാര്‍ പേസര്‍ ആവേശ് ഖാനോട് ബിസിസിഐ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ടി 20 ലോകകപ്പ് ടീമില്‍ നെറ്റ് ബോളറായി ചേരാന്‍ വേണ്ടിയാണ് ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

   നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്‍ഡ് ബൈ താരമായി ആവേശ് ഖാനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരം പരമ്പര പൂര്‍ത്തിയാകാതെ തിരിച്ചുവരുകയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ അവസരം ഒരുക്കിയത്. സ്ഥിരമായി 145 കിലോമീറ്റര്‍ പന്തെറിയുന്ന ആവേശ് ഖാന്‍ ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി 23 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ താരം രണ്ടാമതാണ്.

   നിലവില്‍ നെറ്റ് ബോളറായാണ് ടീമിനൊപ്പം ചേരുന്നതെങ്കിലും സാഹചര്യങ്ങള്‍ മാറിയാല്‍ ആവേശിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറാനുള്ള അവസരം ലഭിക്കാനും സാധ്യതയുണ്ട്. കശ്മീരി പേസ് സെന്‍സേഷനായ ഉമ്രാന്‍ മാലിക്കിന് ശേഷം ടീമില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടുള്ള രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ് ഈ ഇരുപത്തിനാലുകാരന്‍.

   MS Dhoni |എം എസ് ധോണി ടീം ഇന്ത്യയുടെ മെന്ററാകുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ: സൗരവ് ഗാംഗുലി

   ഈ മാസം 17 മുതല്‍ യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി എത്തുന്നതിന് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു ഫീസും ഈടാക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോണി തയാറായിയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്ഥിരീകരിച്ചു. ധോണിയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ജയ് ഷാ പറഞ്ഞു.

   ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസം തന്നെ ധോണിയെ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി പ്രഖ്യാപിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ കൂടിയായ എം എസ് ധോണി ഉപദേശകനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കഴിഞ്ഞ ആറ് ടി20 ലോകകപ്പ് എഡിഷനിലും എം എസ് ധോണിയാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്. 2007 ല്‍ നടന്ന പ്രഥമ ഐസിസി ലോകകപ്പ് ധോണിയുടെ കീഴിലാണ് ഇന്ത്യ നേടിയത്.

   അതുകൊണ്ട് തന്നെ ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനും ടീമിലെ യുവതാരങ്ങള്‍ക്കും പുതു ഊര്‍ജമേകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ സംബന്ധിച്ചും ഈ ഐസിസി ടി20 ലോകകപ്പ് വികാരപരമാണ്. ക്യാപ്റ്റനായുള്ള തന്റെ ആദ്യ ടി20 ലോകകപ്പ് ആണെങ്കില്‍ കൂടിയും ഈ ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് കോഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.

   നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ ടീമിനെ നയിക്കുന്ന ധോണി ഐപിഎല്ലിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലാണ് ഇന്ത്യന്‍ ടീമീനും ലോകകപ്പിനിടെ താമസം ഒരുക്കിയിരിക്കുന്നത്.

   Published by:Sarath Mohanan
   First published:
   )}