നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup| ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി; ഇന്ത്യയുടെ ആദ്യം മത്സരം പാകിസ്താനെതിരെ

    T20 World Cup| ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി; ഇന്ത്യയുടെ ആദ്യം മത്സരം പാകിസ്താനെതിരെ

    യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 23നാണ് 12 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിലെ ആദ്യ മത്സരം നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഒക്ടോബർ 24നാണ്

    • Share this:
      ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്താനെതിരെയാണ്. യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 23നാണ് 12 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിലെ ആദ്യ മത്സരം നടക്കുക.

      സൂപ്പർ 12 ഘട്ടത്തിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. അബുദാബിയിലായിരിക്കും ഈ മത്സരം നടക്കുക. അന്നേ ദിവസം തന്നെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. ദുബായിലാണ് ഈ മത്സരം നടക്കുക.

      ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടത് മുതൽ ഇരുടീമുകളുടെയും ആരാധകർ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഇരുവരും ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങൾ ഇതുവരെയും ആരാധകർക്ക് ആവേശ മുഹൂർത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാൽ ഇരുവരും തമ്മിൽ നേർക്കുനേർ വരുന്ന മത്സരങ്ങൾക്കായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഈ ആവേശത്തിന് ഹരം പകർന്നുകൊണ്ടാണ് ഇത്തവണ ഇരു ടീമുകളും ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടത്. ഇപ്പോഴിതാ ആ ആവേശത്തിന് കൊഴുപ്പ് കൂട്ടാൻ ഇന്ത്യയും പാകിസ്താനും അവരുടെ ടൂർണമെന്റിലെ അവരുടെ ആദ്യ മത്സരത്തിൽ പരസ്പരം നേരിടുന്നു എന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടം ഇതായിരിക്കും എന്നാണ് വിലയിരുത്തൽ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഒക്ടോബർ 24നാണ്


      ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്.


      നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചു.

      ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ്, കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.
      Published by:Naveen
      First published:
      )}