നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rohit Sharma |രോഹിത്തിനെ ഗോള്‍ഡന്‍ ഡക്ക് ആക്കാനുള്ള അവസരം കൈവിട്ട് മില്‍നെ; നെഞ്ചില്‍ കൈ വച്ച് റിഥിക; വീഡിയോ

    Rohit Sharma |രോഹിത്തിനെ ഗോള്‍ഡന്‍ ഡക്ക് ആക്കാനുള്ള അവസരം കൈവിട്ട് മില്‍നെ; നെഞ്ചില്‍ കൈ വച്ച് റിഥിക; വീഡിയോ

    ന്യൂസിലന്‍ഡ് താരത്തിന്റെ പിഴവിന് ദൈവത്തോടു പ്രാര്‍ഥിക്കുന്ന റിഥികയെയും വിഡിയോയില്‍ കാണാമായിരുന്നു.

    • Share this:
      ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് നിര്‍ണായക മത്സരത്തിനിടെ ഏറ്റവും ശ്രദ്ധനേടിയ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ ഒരു ക്യാച്ച് ന്യൂസിലന്‍ഡ് താരം വിട്ടുകളയുന്നതും ഗ്യാലറിയില്‍ രോഹിതിനെറ ഭാര്യ റിഥികയുടെ പ്രതികരണവുമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

      മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. ട്രെന്റ്ബോള്‍ട്ട് എറിഞ്ഞ അഞ്ചാം പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ പുറത്തായതിനു പിന്നാലെയാണ് രോഹിത് ക്രീസില്‍ എത്തിയത്. ഐപിഎല്ലില്‍ തന്റെ നായകന്‍ കൂടിയായ രോഹിതിനെ മനോഹരമായ ഒരു ബൗണ്‍സറിലൂടെയാണ് ബോള്‍ട്ട് സ്വീകരിച്ചത്. പുള്‍ ഷോട്ട് വിദഗ്ദ്ധമായി കളിക്കുന്ന രോഹിത്തിന് പക്ഷേ ഇത്തവണ പിഴച്ചു.

      പന്ത് നേരെ എത്തിയത് ബൗണ്ടറി ലൈനില്‍ ആദം മില്‍നെയുടെ കൈകളിലേക്ക്. തുടരെ രണ്ടാം മത്സരത്തിലും രോഹിത് ഗോള്‍ഡണ്‍ ഡക്ക് എന്ന് ഉറപ്പിച്ച് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കാനാകാതെ തലയില്‍ കൈവച്ച നിമിഷം. അവര്‍ക്കൊപ്പം ഗ്യാലറിയില്‍ റിഥികയുമുണ്ടായിരുന്നു. എന്നാല്‍ മില്‍നെയുടെ കൈകളില്‍ പന്ത് നിന്നില്ല.


      ന്യൂസിലന്‍ഡ് താരത്തിന്റെ പിഴവിന് ദൈവത്തോടു പ്രാര്‍ഥിക്കുന്ന റിഥികയെയും വിഡിയോയില്‍ കാണാമായിരുന്നു. പക്ഷേ ഈ പ്രാര്‍ത്ഥനകള്‍ അധികം നീണ്ടില്ല. 14 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രം നേടി രോഹിത് അധികം വൈകാതെ ഇഷ് സോധിയുടെ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ക്യാച്ച് നല്‍കി മടങ്ങി.

      അതേസമയം, ന്യൂസിലന്‍ഡിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് മാത്രമാണ് നേടിയത്. 19 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 26 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

      നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെന്‍ഡ് ബോള്‍ട്ടാണ് കിവീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. നാല് ഓവറില്‍ വെറും 17 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്നിങ്സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളര്‍മാരുടെ മികവ് എടുത്ത് കാട്ടുന്നു.
      Published by:Sarath Mohanan
      First published:
      )}