നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Irfan Pathan |ഇതിനു മുമ്പും നമ്മള്‍ പാകിസ്ഥാനോട് തോറ്റിട്ടുണ്ട്, അന്ന് ആരും പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല: ഇര്‍ഫാന്‍ പഠാന്‍

    Irfan Pathan |ഇതിനു മുമ്പും നമ്മള്‍ പാകിസ്ഥാനോട് തോറ്റിട്ടുണ്ട്, അന്ന് ആരും പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല: ഇര്‍ഫാന്‍ പഠാന്‍

    മുഹമ്മദ് ഷമിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

    Irfan Pathan

    Irfan Pathan

    • Share this:
      ഇത്തവണത്തെ ടി20 ലോകകപ്പിലെ(T20 World Cup) ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ(India) ആധികാരിക ജയമാണ് പാകിസ്ഥാന്‍(Pakistan) സ്വന്തമാക്കിയത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന കുറവ് കൂടി അവര്‍ നികത്തിയിരുന്നു.

      മല്‍സരത്തിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി(Mohammed Shami). നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്. 'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.

      മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.

      വമ്പന്‍ പോരാട്ടത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍(Irfan Pathan). 'ഇതിന് മുമ്പ് ഞാനും ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. നമ്മള്‍ പാകിസ്ഥാനോട് തോറ്റിട്ടുമുണ്ട്. അന്നൊന്നും ആരും പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ വിഡ്ഢിത്തം അവസാനിപ്പിച്ചേ മതിയാകൂ'- ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.


      ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി നല്‍കിയിരുന്നത്. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി.

      പാക് താരത്തിന്റെ പന്ത് കൊണ്ട് ഹാർദിക്കിന് പരിക്ക്; താരത്തെ സ്കാനിങ്ങിന് വിധേയമാക്കി ബിസിസിഐ

      ടി20 ലോകകപ്പിൽ പാകിസ്ഥനോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് കനത്ത തിരിച്ചടി. മത്സരത്തിനിടെ ബാറ്റിംഗ് സമയത്ത് പാക് ബൗളറായ ഷഹീൻ അഫ്രീദിയുടെ പന്ത് തോളത്ത് തട്ടി ഹാർദിക് പാണ്ഡ്യയയ്ക്ക് പരിക്കേറ്റതാണ് ഇന്ത്യക്ക് തിരിച്ചടി ആകുന്നത്. പന്ത് തോളത്ത് തട്ടിയതിനെ തുടർന്ന് താരത്തെ ബിസിസിഐ സ്കാനിങ്ങിന് വിധേയമാക്കി.

      ബാറ്റിങ്ങിനിടെ പരിക്ക് പറ്റിയ താരം, ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ഹാർദിക്കിന് പകരം ഇഷാൻ കിഷനാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്. പാണ്ഡ്യയെ സ്കാനിങ്ങിന് വിധേയമാക്കാൻ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കുന്നതായി ബിസിസിഐ തന്നെയാണ് അറിയിച്ചത്. എന്നാൽ താരത്തിന്റെ പരിക്കിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
      Published by:Sarath Mohanan
      First published:
      )}