നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Mohammed Shami |പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ സൈബര്‍ ആക്രമണം

    Mohammed Shami |പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ സൈബര്‍ ആക്രമണം

    'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.

    Credit: twitter

    Credit: twitter

    • Share this:
      ഇത്തവണത്തെ ടി20 ലോകകപ്പിലെ(T20 World Cup) ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ(India) ആധികാരിക ജയമാണ് പാകിസ്ഥാന്‍(Pakistan) സ്വന്തമാക്കിയത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന കുറവ് കൂടി അവര്‍ നികത്തിയിരുന്നു.

      മല്‍സരത്തിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി(Mohammed Shami). നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്. 'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.

      മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.


      അതേസമയം, ഷമിക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തുണ്ട്. ഒരു കളിക്കാരനെ മാത്രം കുറ്റംപറയരുത്, ജയത്തിലും തോല്‍വിയിലും കൂട്ടുത്തരവാദിത്വം കാണിക്കണമെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു.

      പാക് താരത്തിന്റെ പന്ത് കൊണ്ട് ഹാർദിക്കിന് പരിക്ക്; താരത്തെ സ്കാനിങ്ങിന് വിധേയമാക്കി ബിസിസിഐ

      ടി20 ലോകകപ്പിൽ പാകിസ്ഥനോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് കനത്ത തിരിച്ചടി. മത്സരത്തിനിടെ ബാറ്റിംഗ് സമയത്ത് പാക് ബൗളറായ ഷഹീൻ അഫ്രീദിയുടെ പന്ത് തോളത്ത് തട്ടി ഹാർദിക് പാണ്ഡ്യയയ്ക്ക് പരിക്കേറ്റതാണ് ഇന്ത്യക്ക് തിരിച്ചടി ആകുന്നത്. പന്ത് തോളത്ത് തട്ടിയതിനെ തുടർന്ന് താരത്തെ ബിസിസിഐ സ്കാനിങ്ങിന് വിധേയമാക്കി.

      ബാറ്റിങ്ങിനിടെ പരിക്ക് പറ്റിയ താരം, ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ഹാർദിക്കിന് പകരം ഇഷാൻ കിഷനാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്. പാണ്ഡ്യയെ സ്കാനിങ്ങിന് വിധേയമാക്കാൻ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കുന്നതായി ബിസിസിഐ തന്നെയാണ് അറിയിച്ചത്. എന്നാൽ താരത്തിന്റെ പരിക്കിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

      നേരത്തെ, തോളിനേറ്റ പരിക്കിനെ തുടർന്ന് ഹാർദിക് ദീർഘകാലം ടീമിന് പുറത്തായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും പരിക്ക് ഭേദമാവുകയും ചെയ്തതോടെയാണ് താരം മടങ്ങിയെത്തിയത്. എന്നാലും താരത്തിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. പ്രത്യേകിച്ചും ലോകകപ്പിനുള്ള 15 അംഗ ടീമിൽ താരത്തിനും ബിസിസിഐ ഇടം നൽകിയപ്പോൾ. പരിക്ക് ഭേദമായെത്തിയതിന് ശേഷം ഓൾ റൗണ്ടറായ താരം മത്സരങ്ങളിൽ പന്തെറിഞ്ഞിരുന്നില്ല. പരിക്ക് മാറിയെത്തിയ ശേഷം കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ഒരു ഓവർ പോലും എറിയാതിരുന്ന താരത്തിന് ബാറ്റിങ്ങിലും പഴയ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ളപ്പോൾ ഹാർദിക് ലോകകപ്പ് ടീമിൽ സ്ഥാനമർഹിക്കുന്നില്ല മുൻ താരങ്ങളടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു.
      Published by:Sarath Mohanan
      First published:
      )}