നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |അടിച്ചുതകര്‍ത്ത് ഇന്ത്യ; റണ്‍റേറ്റില്‍ കുതിപ്പ്; സ്‌കോട്ട്‌ലന്‍ഡിനെതിരെ വമ്പന്‍ ജയം

  T20 World Cup |അടിച്ചുതകര്‍ത്ത് ഇന്ത്യ; റണ്‍റേറ്റില്‍ കുതിപ്പ്; സ്‌കോട്ട്‌ലന്‍ഡിനെതിരെ വമ്പന്‍ ജയം

  സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം 6.3 ഓവറില്‍ രണ്ട്‌ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

  • Share this:
   T20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ(Scotland) വമ്പന്‍ ജയവുമായി ടീം ഇന്ത്യ(Team India). സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം 6.3 ഓവറില്‍ രണ്ട്‌ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും, കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

   സ്‌കോര്‍: സ്‌കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് ഓള്‍ ഔട്ട്, ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റിന് 89.


   മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പതിവുപോലെ കെ.എല്‍. രാഹുലും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. 7.1 ഓവറിനുളളില്‍ വിജയം നേടിയാല്‍ അഫ്ഗാനിസ്ഥാനെ നെറ്റ് റണ്‍ റേറ്റില്‍ മറികടക്കാനാകും എന്നതിനാല്‍ രാഹുലും രോഹിത്തും ആക്രമിച്ചാണ് കളിച്ചത്. ആദ്യ മൂന്നോവറില്‍ തന്നെ ഇന്ത്യ 39 റണ്‍സടിച്ചു.


   അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത് പുറത്തായി. 16 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത്തിനെ ബ്രാഡ് വീല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ വിക്കറ്റില്‍ രാഹുലിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരം നായകന്‍ വിരാട് കോഹ്ലി ക്രീസിലെത്തി. പിന്നാലെ രാഹുല്‍ അര്‍ധശതകം കുറിച്ചു. 18 പന്തുകളില്‍ നിന്നാണ് രാഹുല്‍ അര്‍ധശതകം തികച്ചത്. പക്ഷേ തൊട്ടടുത്ത ന്തില്‍ രാഹുല്‍ പുറത്തായി. 19 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സെടുത്താണ് രാഹുല്‍ ക്രീസ് വിട്ടത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സിക്‌സടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു.


   അഫ്ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിന് പകരം മൂന്നാം സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം മറ്റങ്ങളൊന്നുമില്ലാതെയാണ് സ്‌കോട്ട്ലന്‍ഡ് ഇറങ്ങിയത്.

   ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് ടീം 17.4 ഓവറില്‍ 85 റണ്‍സുമായി ഓള്‍ ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.

   പിറന്നാള്‍ ദിനത്തില്‍ ടോസിലെ ഭാഗ്യം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ തുണച്ചതിന് പിന്നാലെ ഇന്ത്യക്ക് ആശിച്ച തുടക്കവും ലഭിച്ചു. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ അവസാന പന്ത് സിക്‌സിന് പറത്തിയും അശ്വിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി അടിച്ചും ഓപ്പണര്‍ ജോര്‍ജ് മന്‍സി ഒന്ന് വിറപ്പിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസറെ(1) ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി.
   Published by:Sarath Mohanan
   First published:
   )}