നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup | വിജയത്തോടെ മടക്കം; നമീബിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

  T20 World Cup | വിജയത്തോടെ മടക്കം; നമീബിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

  ക്യാപ്റ്റന്‍ കോഹ്ലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും വിയജത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആയെന്ന സന്തോഷത്തോടെ ടി20 ലോകകപ്പിലെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു.

  Credit: Twitter

  Credit: Twitter

  • Share this:
   ട്വന്റി 20 ലോകകപ്പിലെ (T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തിലെ അവസാന മത്സരത്തില്‍ നമീബിയയെ (India) 9 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ (India). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 15.2 ഓവറില്‍ ജയം സ്വന്തമാക്കി. 37 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

   സ്‌കോര്‍ നമീബിയ 20 ഓവറില്‍ 132-8, ഇന്ത്യ 15.2 ഓവറില്‍ 136-1.


   ഇരു ടീമുകളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ക്യാപ്റ്റന്‍ കോഹ്ലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും വിയജത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആയെന്ന സന്തോഷത്തോടെ ടി20 ലോകകപ്പിലെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു.


   രോഹിത് ആയിരുന്നു ആക്രമണത്തിന് തുടക്കം കുറിച്ചത്. ആദ്യ മൂന്നോവറില്‍ ഇന്ത്യ 26 പിന്നിപ്പോള്‍ രാഹുല്‍ മൂന്ന് പന്തുകള്‍ മാത്രമാണ് നേരിട്ടത്. നാലാം ഓവറില്‍ രാഹുല്‍ ആദ്യ സിക്‌സ് നേടിയെങ്കിലും രോഹിത് തന്നെയായിരുന്നു ആക്രമണം നയിച്ചത്. 5.2 ഓവറില്‍ 50 കടന്ന ഇന്ത്യ പവര്‍ പ്ലേയില്‍ 54 റണ്‍സെടുത്തു. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് ടി20 ക്രിക്കറ്റില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു.

   കോഹ്ലിക്കു ശഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് രോഹിത്. കഴിഞ്ഞ മൂന്ന് കളികളില്‍ രോഹിത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. 37 പന്തില്‍ 56 റണ്‍സെടുത്ത രോഹിത് പത്താം ഓവറില്‍ മടങ്ങി. ജാന്‍ ഫ്രൈലിങ്കിന്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ സെയ്ന്‍ ഗ്രീനിന് ക്യാച്ച് നല്‍കിയ രോഹിത് ഏഴ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് 56 റണ്‍സടിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്- രാഹുല്‍ സഖ്യം 9.5 ഓവറില്‍ 86 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

   രോഹിത് പുറത്തായശേഷം തകര്‍ത്തടിച്ച രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യന്‍ ജയം അനായാസമാക്കി. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുല്‍ 36 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സൂര്യകുമാര്‍ 19 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.

   ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 132 റണ്‍സാണ് നേടിയത്. 26 റണ്‍സെടുത്ത ഡേവിഡ് വീസ് ആണ് നമീബിയയുടെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
   Published by:Sarath Mohanan
   First published:
   )}