• HOME
 • »
 • NEWS
 • »
 • sports
 • »
 • T20 World Cup | സ്‌കോട്ടിഷ് നിരയെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; 86 റണ്‍സ് വിജയലക്ഷ്യം

T20 World Cup | സ്‌കോട്ടിഷ് നിരയെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; 86 റണ്‍സ് വിജയലക്ഷ്യം

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.

Credit: twitter

Credit: twitter

 • Last Updated :
 • Share this:
  ടി20 ലോകകപ്പിലെ(t20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ(Scotland) എറിഞ്ഞൊതുക്കി ഇന്ത്യന്‍ ടീം(Team India). ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് ടീം 17.4 ഓവറില്‍ 85 റണ്‍സുമായി ഓള്‍ ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.

  അഫ്ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിന് പകരം മൂന്നാം സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം മറ്റങ്ങളൊന്നുമില്ലാതെയാണ് സ്‌കോട്ട്ലന്‍ഡ് ഇറങ്ങിയത്.

  പിറന്നാള്‍ ദിനത്തില്‍ ടോസിലെ ഭാഗ്യം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ തുണച്ചതിന് പിന്നാലെ ഇന്ത്യക്ക് ആശിച്ച തുടക്കവും ലഭിച്ചു. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ അവസാന പന്ത് സിക്‌സിന് പറത്തിയും അശ്വിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി അടിച്ചും ഓപ്പണര്‍ ജോര്‍ജ് മുന്‍സേ ഒന്ന് വിറപ്പിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസറെ(1) ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി.

  ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ നാലാം മത്സരമാണിത്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിലാണ്. നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായതിനാല്‍ അതിവേഗ സ്‌കോറിംഗ് തന്നെ ഇന്നും ഇന്ത്യ ലക്ഷ്യമിടും. വലിയ മാര്‍ജിനിലുള്ള ജയമാണ് ഇന്ത്യ ലക്ഷ്യംവെക്കുന്നത്. സ്‌കോട്ലന്‍ഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. 2007ലെ പ്രഥമ ലോകകപ്പിലെ ഇന്ത്യ- സ്‌കോട്ലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചതിനുശേഷം ടി20യില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ് എന്ന സവിശേഷതയുണ്ട്.

  അഫ്ഗാനെതിരേ നേടിയതു പോലെയൊരു വിജയമാണ് സ്‌കോട്‌ലന്‍ഡിനെതിരെയും ഇന്ത്യ ലക്ഷ്യമിടുന്നത്. വിജയ മാര്‍ജിന്‍ കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ മാത്രമേ ഇന്ത്യക്ക് റണ്‍റേറ്റില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. അഫ്ഗാനെതിരായ വിജയം നെറ്റ് റണ്‍റേറ്റ് മൈനസില്‍ നിന്നും പ്ലസിലെത്തിക്കാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു. മാത്രമല്ല പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം ടീം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യ അടങ്ങിയ ഗ്രൂപ്പില്‍ നിന്നും പാകിസ്ഥാന്‍ സെമി യോഗ്യത ഉറപ്പിച്ചുകഴിന്നതിനാല്‍ ബാക്കിയുള്ള ഒരു സ്ഥാനത്തിനായാണ് പോരാട്ടം. ഇതില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം. ടീമുകള്‍ക്കും ഇന്ത്യയെക്കാള്‍ മികച്ച റണ്‍റേറ്റ് സ്വന്തമായുള്ളതിനാല്‍ വമ്പന്‍ മാര്‍ജിനിലുള്ള ജയം നേടുക എന്നത് മാത്രമേ ഇന്ത്യയെ സഹായിക്കൂ.

  ഇന്ത്യന്‍ ടീം

  രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംമ്ര.

  സ്‌കോട്ട്‌ലന്‍ഡ് ടീം

  ജോര്‍ജി മണ്‍സി, കെയ്ല്‍ കോട്സര്‍(ക്യാപ്റ്റന്‍), മാത്യൂ ക്രോസ്(വിക്കറ്റ് കീപ്പര്‍), റിച്ചി ബെരിംഗ്ടണ്‍, കാലും മക്ലിയോഡ്, മൈക്കല്‍ ലേസ്‌ക്, ക്രിസ് ഗ്രീവ്സ്, മാര്‍ക് വാറ്റ്, സഫ്യാന്‍ ഷെരിഫ്, അള്‍സഡൈര്‍ ഇവാന്‍സ്, ബ്രഡ്ലി വീല്‍.
  Published by:Sarath Mohanan
  First published: