നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup |വീണ്ടും ടോസ്സ് നഷ്ടം; ഇഷാന്‍ കിഷനും ഷര്‍ദുല്‍ താക്കൂറും ടീമില്‍; കിവീസ് ബൗളിംഗ് തിരഞ്ഞെടുത്തു

    T20 World Cup |വീണ്ടും ടോസ്സ് നഷ്ടം; ഇഷാന്‍ കിഷനും ഷര്‍ദുല്‍ താക്കൂറും ടീമില്‍; കിവീസ് ബൗളിംഗ് തിരഞ്ഞെടുത്തു

    പാകിസ്താനൊപ്പം ഗ്രൂപ്പില്‍ നിന്ന് ആരാണ് അവസാന നാലിലേക്ക് മാര്‍ച്ച് ചെയ്യുകയെന്ന് നിശ്ചയിക്കുന്ന ഇന്നത്തെ മത്സരത്തിന് ഒരു ക്വാര്‍ട്ടര്‍ ഫൈനലിന് തുല്യമായ ആവേശം കൈവരും.

    Credit: Twitter

    Credit: Twitter

    • Share this:
      ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യ-ന്യൂസിലന്‍ഡ്(IND vs NZ) നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും(Ishan Kishan) ഭുവിക്ക് പകരം ഷര്‍ദുല്‍ ഠാക്കൂറിനേയും(Shardul Thakur) ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡ് നിരയില്‍ ടിം സീഫെര്‍ട്ടിന് പകരം ആദം മില്‍നെയെത്തി.

      ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി സാധ്യതയ്ക്കായി ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങള്‍ ജയിച്ച പാകിസ്താന്‍ ഗ്രൂപ്പില്‍ നിന്ന് സെമി ബര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ട്. പാകിസ്താനൊപ്പം ഗ്രൂപ്പില്‍ നിന്ന് ആരാണ് അവസാന നാലിലേക്ക് മാര്‍ച്ച് ചെയ്യുകയെന്ന് നിശ്ചയിക്കുന്ന ഇന്നത്തെ മത്സരത്തിന് ഒരു ക്വാര്‍ട്ടര്‍ ഫൈനലിന് തുല്യമായ ആവേശം കൈവരും.


      അതേസമയം ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ 18 വര്‍ഷമായി മോശം റെക്കോര്‍ഡാണ് ഇന്ത്യയ്ക്കുള്ളത് . ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ ഇതുവരെ നടന്ന 10 കളികളില്‍ ഒമ്പതിലും ചേസ് ചെയ്ത ടീമാണ് ജയിച്ചത്.

      പാകിസ്ഥാനെതിരായ മത്സരത്തില്‍ സമ്പൂര്‍ണ പരാജയം വഴങ്ങിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനായെത്തുന്നത്. മത്സരത്തിലെ ജയത്തോടെ ഇന്ത്യക്കെതിരെ ടി20 ലോകകപ്പില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന റെക്കോര്‍ഡ് കൂടി പാകിസ്ഥാന്‍ തിരുത്തിക്കുറിച്ചിരുന്നു. ഒരു ടി20 മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് തോല്‍ക്കുന്ന ആദ്യത്തെ മത്സരം കൂടിയായി ഇത് മാറി.

      അതേസമയം പാകിസ്ഥാനെതിരെ പൊരുതി തോറ്റാണ് ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.

      മുന്‍ താരങ്ങള്‍ അടക്കം ക്രിക്കറ്റ് നിരീക്ഷകരും ഇത്തവണ ടി20 ലോകകപ്പ് നേടുമെന്ന് പ്രവചിച്ച ഇന്ത്യന്‍ ടീമിന് ലഭിച്ച കനത്ത ഒരു തിരിച്ചടിയാണ് പാകിസ്ഥാന്‍ ടീമിനോട് വഴങ്ങിയ 10 വിക്കറ്റ് തോല്‍വി. എല്ലാ അര്‍ഥത്തിലും ബാറ്റിങ്ങിലും ബൗളിങ്ങിലും പിന്നാക്കം പോയ ടീം ഇന്ത്യക്ക് തിരിച്ചുവരേണ്ടത് പ്രധാനമാണ്. കൂടാതെ ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ച കിവീസ് ടീമിനുള്ള മികച്ച ഒരു മറുപടി കൂടിയാണ് വിരാട് കോഹ്ലിയും ടീമും ആഗ്രഹിക്കുന്നത്.

      ഇന്ത്യന്‍ ടീം
      Ishan Kishan, Rohit Sharma, KL Rahul, Virat Kohli(c), Rishabh Pant(w), Hardik Pandya, Ravindra Jadeja, Shardul Thakur, Mohammed Shami, Varun Chakravarthy, Jasprit Bumrah

      ന്യൂസിലന്‍ഡ് ടീം

      Martin Guptill, Daryl Mitchell, Kane Williamosn(c), James Neesham, Devon Conway, Glenn Phillips(w), Mitchell Santner, Ish Sodhi, Adam Milne, Trent Boult, Tim Southee
      Published by:Sarath Mohanan
      First published:
      )}