നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup |ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കുക ഈ ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍

    T20 World Cup |ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കുക ഈ ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍

    ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്ന ചരിത്രമാണ് നിലവിലുള്ളത്.

    Matthew Hayden

    Matthew Hayden

    • Share this:
      ഐസിസി ടി20 ലോകകപ്പ്(ICC T20 World Cup) പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുകയാണ്. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും ആകര്‍ഷകം ചിരവൈരികളായ ഇന്ത്യയും(India) പാകിസ്ഥാനും(Pakistan) തമ്മിലുള്ള പോരാട്ടം തന്നെയാണ്. ഒക്ടോബര്‍ 24നാണ് ഈ മത്സരം. വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും പാകിസ്ഥാനെ എഴുതിത്തള്ളാനാവില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്ന ചരിത്രമാണ് നിലവിലുള്ളത്. ചരിത്രം നിലനിര്‍ത്താന്‍ ഇന്ത്യയും അത് തിരുത്താന്‍ പാകിസ്ഥാനും ഇറങ്ങുമ്പോള്‍ ഇത്തവണ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.

      മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ മത്സരവിജയികളെ പ്രവചിപിച്ചുകൊണ്ട് സജീവമായി രംഗത്തുണ്ട്. ഇപ്പോഴിതാ മത്സരത്തില്‍ ക്യാപ്റ്റന്‍സി നിര്‍ണായകമാകും എന്ന് പറയുകയാണ് പാക് ബാറ്റിംഗ് കണ്‍സള്‍ട്ടന്റും മുന്‍ ഓസീസ് സ്റ്റാര്‍ ഓപ്പണറുമായ മാത്യു ഹെയ്ഡന്‍(Matthew Hayden).

      'ഐപിഎല്ലില്‍ കണക്കുകള്‍ നോക്കിയാല്‍ മുന്‍ റെക്കോര്‍ഡുകള്‍ പോലെ വ്യക്തിഗത പ്രകടനം നല്ലതായിരുന്നില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എം എസ് ധോണിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഓയിന്‍ മോര്‍ഗനും ഫൈനലിലേക്ക് നയിച്ചു. ഇതില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. വരും മത്സരത്തിലും(ഇന്ത്യ-പാക്) ക്യാപ്റ്റന്‍സി നിര്‍ണായകമാകും. വളരെ ചെറിയ തെറ്റുപോലും വിധിയെഴുത്തിനെ സ്വാധീനിക്കും'- ഹെയ്ഡന്‍ പറഞ്ഞു.

      ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ ജയം നേടാന്‍ പാക് ടീമിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ ഇതുവരെ ഏഴ് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴ് തവണയും ഇന്ത്യക്കൊപ്പമായിരുന്നു ജയം. ടി20 ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയുടെ കൂടെ നിന്നു. അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു.

      ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവില്ല.
      Published by:Sarath Mohanan
      First published:
      )}