നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |ഒരു ഡെലിവറിയില്‍ റണ്‍ ഔട്ടിന് മൂന്ന് അവസരം; എല്ലാം നഷ്ടപ്പെടുത്തി നമീബിയ, വീഡിയോ വൈറല്‍

  T20 World Cup |ഒരു ഡെലിവറിയില്‍ റണ്‍ ഔട്ടിന് മൂന്ന് അവസരം; എല്ലാം നഷ്ടപ്പെടുത്തി നമീബിയ, വീഡിയോ വൈറല്‍

  മൂന്ന് തവണ അയര്‍ലാന്‍ഡ് ബാറ്റ്സ്ന്മാന്മാരെ റണ്‍ഔട്ട് ആക്കാനാണ് ഈ ഒറ്റ ഡെലിവറിയിലൂടെ നമീബിയക്ക് അവസരം ലഭിച്ചത്

  News18

  News18

  • Share this:
   ഐസിസി ടി20 ലോകകപ്പ്(ICC T20 World Cup) സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് അരങ്ങുണരുകയാണ്. ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക നേരങ്കത്തോടെയാണ് സൂപ്പര്‍ 12(Super 12) മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. രണ്ട് മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ നടക്കുന്നത്. സൂപ്പര്‍ 12 പോരിലേക്ക് യോഗ്യത നേടി നമീബിയ(Namibia) ചരിത്രം കുറിച്ചിരുന്നു. അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു അവരുടെ സൂപ്പര്‍ 12 പ്രവേശനം.

   ആവേശവും നാടകീയതയുമെല്ലാം നിറഞ്ഞുനിന്ന മത്സരത്തില്‍ ആരാധകരെ ചിരിപ്പിച്ച ഒരു നിമിഷവുമുണ്ടായി. അയര്‍ലന്‍ഡ് ഇന്നിങ്സിന്റെ അവസാന ഓവറിലെ അവസാന ഡെലിവറിയിലാണ് സംഭവം. അയര്‍ലന്‍ഡിന്റെ സിമ്മി സിങ് ആണ് അവസാന പന്ത് നേരിട്ടത്. തേര്‍ഡ് മാനിലേക്ക് സ്വിച്ച് ഹിറ്റ് കളിക്കാനായിരുന്നു താരത്തിന്റെ ശ്രമം. എന്നാല്‍ അണ്ടര്‍ എഡ്ജ് ആയി പന്ത് ബൗളറുടെ നേരെ എത്തി.

   സിമി സിങ് ഈ സമയം സിംഗിളിനായി ശ്രമിച്ചു. ബൗളര്‍ പന്ത് സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് എറിഞ്ഞെങ്കിലും സ്റ്റമ്പില്‍ കൊണ്ടില്ല. തേര്‍ഡ് മാന്‍ ബൗണ്ടറി ലൈനിലേക്കാണ് പന്ത് പോയത്. എന്നാല്‍ ഇവിടെ നിന്ന് ഫീല്‍ഡര്‍ എറിഞ്ഞ പന്തും നമീബിയയുടെ ഫീല്‍ഡര്‍മാര്‍ക്ക് പിടിക്കാനായില്ല.   മൂന്ന് തവണ അയര്‍ലാന്‍ഡ് ബാറ്റ്സ്ന്മാന്മാരെ റണ്‍ഔട്ട് ആക്കാനാണ് ഈ ഒറ്റ ഡെലിവറിയിലൂടെ നമീബിയക്ക് അവസരം ലഭിച്ചത്. പക്ഷേ അവസരം മുതലാക്കാനായില്ല. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അയര്‍ലന്‍ഡ് മുന്‍പില്‍ വെച്ച 126 റണ്‍സ് എട്ട് വിക്കറ്റ് കയ്യില്‍ വെച്ച് നമീബിയ മറികടന്നു.

   സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

   ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. രണ്ട് മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ നടക്കുന്നത്. ഉദ്ഘാടനമത്സരം ഇതുവരെ കിരീടം നേടിയിട്ടില്ലാത്തവരുടെ പോരാട്ടം കൂടിയാണ്. ഏകദിന ക്രിക്കറ്റില്‍ അഞ്ചുതവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയ ട്വന്റി-20യില്‍ ഇതുവരെ ജേതാക്കളായിട്ടില്ല. ദക്ഷിണാഫ്രിക്കയാകട്ടെ, ലോകകിരീടങ്ങളൊന്നും തന്നെ നേടിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് 3.30ന് അബുദാബിയില്‍ വെച്ചാണ് ഉദ്ഘാടന മത്സരം.

   രണ്ടാം മത്സരത്തില്‍ ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. വൈകിട്ട് 7.30ന് ദുബൈയില്‍ വെച്ചാണ് മത്സരം. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇത്തവണത്തെ ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഞായറാഴ്ച വൈകീട്ട് 7.30നാണ്.

   ആറ് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഇരു ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ കടക്കും. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്ലന്‍ഡ്, നമീബിയ ടീമുകളാണ് ഗ്രൂപ്പ് രണ്ടില്‍.
   Published by:Sarath Mohanan
   First published:
   )}