നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup |കണക്ക് തീര്‍ത്ത് ന്യൂസിലന്‍ഡ്; ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പ് ഫൈനലില്‍

    T20 World Cup |കണക്ക് തീര്‍ത്ത് ന്യൂസിലന്‍ഡ്; ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പ് ഫൈനലില്‍

    ഇന്നത്തെ പാകിസ്ഥാന്‍ - ഓസ്‌ട്രേലിയ മത്സര വിജയികളെ 14-ാം തീയതി നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് നേരിടും.

    Credit: Twitter: DK

    Credit: Twitter: DK

    • Share this:
      ഐസിസി ടി20 ലോകകപ്പിലെ(ICC T20 World Cup) ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ(England) അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ്(New Zealand) ഫൈനലില്‍. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 110-4 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട കിവീസിനെ ജിമ്മി നീഷാമും ഓപ്പണര്‍ ഡാരല്‍ മിച്ചലും പുറത്തെടുത്ത അവിശ്വസീനയ പ്രകടനത്തിന്റെ ബലത്തിലാണ് വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്നത്.

      സ്‌കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 166-4, ന്യൂസിലന്‍ഡ് 19 ഓവറില്‍ 167-5.


      2019ലെ ഏകദിന ലോകകപ്പ് തട്ടിയെടുത്ത ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരം കൂടിയാണ് കെയ്ന്‍ വില്ല്യംസണും കൂട്ടരും ഇത്തവണ സെമിയില്‍ തീര്‍ത്തത്. 167 റണ്‍സ് ലക്ഷ്യം ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. ഡാരല്‍ മിച്ചലും കോണ്‍വെയും ചേര്‍ന്നാണ് ന്യൂസിലന്‍ഡ് ജയം എളുപ്പമാക്കിയത്.

      ഇന്നത്തെ പാകിസ്ഥാന്‍ - ഓസ്‌ട്രേലിയ മത്സര വിജയികളെ 14-ാം തീയതി നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് നേരിടും.


      അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാീന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജിമ്മി നീഷാമും അവസാനം ഡാരല്‍ മിച്ചലും നടത്തിയ വെടിക്കെട്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അവരെ ജയത്തിലേക്ക് നയിച്ചു. 47 പന്തില്‍ പുറത്താകാതെ 72 റണ്‍സടിച്ച മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജിമ്മി നീഷാം 11 പന്തില്‍ 27 റണ്‍സടിച്ച് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

      ഇംഗ്ലണ്ടിന് വേണ്ടി ലിയാം ലിവിങ്സ്റ്റണ്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി 2 വിക്കറ്റും ക്രിസ് വോക്സ് 36 റണ്‍സ് വഴങ്ങി 2 വിക്കറ്റും ആദില്‍ റഷീദ് ഒരു വിക്കറ്റും നേടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് മലന്‍(30 പന്തില്‍ 41), ജോസ് ബട്ലര്‍(24 പന്തില്‍ 29) ലിവിംഗ്സ്റ്റ്(10 പന്തില്‍ 17) എന്നിവരും ഇംഗ്ലണ്ട് സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി.

      കിവീസിനായി ഇഷ് സോധിയും ജിമ്മി നീഷാമും ടിം സൗത്തിയും ഓരോ വിക്കറ്റെടുത്തു. കിവീസിനായി നാലോവറില്‍ 40 റണ്‍സ് വഴങ്ങിയ ട്രെന്റ് ബോള്‍ട്ട് നിറം മങ്ങിയപ്പോള്‍ ടിം സൗത്തി നാലോവറില്‍ 24 റണ്‍സിനും ഇഷ് സോധി നാലോവറില്‍ 32 റണ്‍സിനും ആദം മില്‍നെ നാലോവരില്‍ 31 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. ഇടം കൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുണ്ടായിരുന്നതിനാല്‍ മിച്ചല്‍ സാന്റനറെക്കൊണ്ട് ഒരോവര്‍ മാത്രമാണ് വില്യംസണ്‍ പന്തെറിയിച്ചത്. ഗ്ലെന്‍ ഫിലിപ്‌സും ജിമ്മി നീഷാമുമാണ് സാന്റനറുടെ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തത്.
      Published by:Sarath Mohanan
      First published:
      )}