• HOME
 • »
 • NEWS
 • »
 • sports
 • »
 • T20 World Cup | എറിഞ്ഞൊതുക്കി കിവീസ് ബൗളര്‍മാര്‍; ന്യൂസിലന്‍ഡിന് 111 റണ്‍സ് വിജയലക്ഷ്യം

T20 World Cup | എറിഞ്ഞൊതുക്കി കിവീസ് ബൗളര്‍മാര്‍; ന്യൂസിലന്‍ഡിന് 111 റണ്‍സ് വിജയലക്ഷ്യം

ഇന്നിങ്‌സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളര്‍മാരുടെ മികവ് എടുത്ത് കാട്ടുന്നു.

Credit: Twitter

Credit: Twitter

 • Last Updated :
 • Share this:
  ടി20 ലോകകപ്പില്‍(T20 World Cup) ന്യൂസിലന്‍ഡിനെതിരെ(New Zealand) നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക്(India) ബാറ്റിംഗ് തകര്‍ച്ച. ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് മാത്രമാണ് നേടിയത്. 19 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 26 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

  നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെന്‍ഡ് ബോള്‍ട്ടാണ് കിവീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. നാല് ഓവറില്‍ വെറും 17 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്നിങ്‌സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളര്‍മാരുടെ മികവ് എടുത്ത് കാട്ടുന്നു.

  സൂര്യകുമാറിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ഇഷാന്‍ കിഷനെ കെ എല്‍ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്സ് തുടങ്ങിയത്. എന്നാല്‍ ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്‍(4) മിച്ചലിന്റെ കൈകളിലെത്തി. മൂന്നാമന്‍ രോഹിത് ശര്‍മ്മയെ അവസാന പന്തില്‍ ബൗണ്ടറിയില്‍ മില്‍നെ നിലത്തിട്ടു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാഹുലിന്(18) ടിം സൗത്തിയും യാത്രയപ്പൊരുക്കി.

  നേരിട്ട ആദ്യ പന്തില്‍ ജീവന്‍ ലഭിച്ചത് മുതലാക്കാനാകാതെ പോയ രോഹിത് ശര്‍മ്മയേയും(14) നായകന്‍ വിരാട് കോഹ്ലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്കേറ്റ പ്രഹരത്തിന്റെ ആക്കം കൂട്ടി. ഇതോടെ 10.1 ഓവറില്‍ 48-4 എന്ന നിലയില്‍ പ്രതിസന്ധിയിലായി ഇന്ത്യ. കൂറ്റനടികള്‍ പ്രതീക്ഷിച്ച റിഷഭ് പന്തും(12) നിരാശ സമ്മാനിച്ചു. 15ആം ഓവറില്‍ മില്‍നേയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

  ആറാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ- രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നെങ്കിലും കൂറ്റനടികള്‍ പിറക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 24 പന്തില്‍ 23 റണ്‍സുമായി ഹര്‍ദിക്, ബോള്‍ട്ടിന്റെ 19ആം ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. നാലാം പന്തില്‍ ഷര്‍ദുല്‍ താക്കൂറും(0) മടങ്ങി. സൗത്തിയുടെ അവസാന ഓവറിലാണ് ഇന്ത്യ 100 കാണുന്നത്. ജഡേജയും(26*), ഷമിയും(0*) പുറത്താകാതെ നിന്നു.

  ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമിനും(Team India) നായകന്‍ വിരാട് കോഹ്ലിക്കും ഒരുവേള ചിന്തിക്കാന്‍ പോലും കഴിയില്ല. 'മിനി സെമി' എന്നെല്ലാമാണ് ഈ മത്സരത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ഇരു ടീമിനും ഇന്ന് ജയം അനിവാര്യമായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയായിരിക്കും ദുബായിലെ പിച്ചില്‍ നടക്കുക. തോറ്റാല്‍ ഇരുടീമകളുടെയും സെമി സാധ്യതകള്‍ അവസാനിക്കും. രണ്ടു ടീമും പാകിസ്ഥാനോട് പരാജയപ്പെട്ടാണ് എത്തുന്നത്. അതേസമയം ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ 18 വര്‍ഷമായി മോശം റെക്കോര്‍ഡാണ് ഇന്ത്യയ്ക്കുള്ളത്.

  മുന്‍ താരങ്ങള്‍ അടക്കം ക്രിക്കറ്റ് നിരീക്ഷകരും ഇത്തവണ ടി20 ലോകകപ്പ് നേടുമെന്ന് പ്രവചിച്ച ഇന്ത്യന്‍ ടീമിന് ലഭിച്ച കനത്ത ഒരു തിരിച്ചടിയാണ് പാകിസ്ഥാന്‍ ടീമിനോട് വഴങ്ങിയ 10 വിക്കറ്റ് തോല്‍വി. എല്ലാ അര്‍ഥത്തിലും ബാറ്റിങ്ങിലും ബൗളിങ്ങിലും പിന്നാക്കം പോയ ടീം ഇന്ത്യക്ക് തിരിച്ചുവരേണ്ടത് പ്രധാനമാണ്. കൂടാതെ ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ച കിവീസ് ടീമിനുള്ള മികച്ച ഒരു മറുപടി കൂടിയാണ് വിരാട് കോഹ്ലിയും ടീമും ആഗ്രഹിക്കുന്നത്.
  Published by:Sarath Mohanan
  First published: