ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ(Team India) സ്വന്തമാക്കിയിരിക്കുന്നത്. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 66 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. നേരത്തെ വെടിക്കെട്ട് പ്രകടനം നടത്തിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനത്തില്‍ ആവേശമുള്‍ക്കൊണ്ട ബൗളര്‍മാര്‍ അഫ്ഗാന് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു.
മത്സരത്തില്‍ ഗംഭീര വിജയം നേടിയെങ്കിലും ഈ ജയം ഒത്തുകളിയിലൂടെ നേടിയതാണെന്നാണ് പാക് ആരാധകര്‍ ആരോപിക്കുന്നത്. ഐപിഎലിന്റെ പണക്കൊഴുപ്പ് കണ്ട് അതിന്റെ ഭാഗമാകുന്നതിനാണ് അവര്‍ ഇന്ത്യയോടു 'തോറ്റുകൊടുത്തതെന്നും' ഇവര്‍ ആരോപിക്കുന്നു. മത്സരത്തിന്റെ ടോസിങ്ങിനുശേഷം വിരാട് കോഹ്ലി 'നിങ്ങള്‍ ആദ്യം ബോള്‍ ചെയ്യു'എന്ന് മുഹമ്മദ് നബിയോടു പറഞ്ഞെന്ന പേരിലും മറ്റൊരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മത്സരത്തില്‍ ടോസ് നേടിയത് അഫ്ഗാന് നായകന് മുഹമ്മദ് നബിയാണ്. അദ്ദേഹം സംസാരിക്കാനായി നീങ്ങുമ്പോള്‍ അടുത്തുകൂടി വന്ന കോഹ്ലി 'ബൗളിങ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു' എന്നാണ് ആരോപണം.
After losing toss, Kohli tells Afghan captain to Bowl first; which he does!
Unbelievable #MatchFixing.
pic.twitter.com/v5D9BRLlDF
— سہیل | Sohail (@SohailAnwer) November 3, 2021
ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് മറ്റൊന്ന്. ലോങ് ഓഫില്‍ വെച്ച് അനായാസം പിടിക്കാനാവുമായിരുന്ന ക്യാച്ച് നജിബുള്ള സദ്രാന് നഷ്ടപ്പെടുത്തി. ബൗണ്ടറി ലൈനിന് സമീപത്തെ അഫ്ഗാന്റെ മോശം ഫീല്‍ഡിങ്ങും ഇന്ത്യക്ക് വേണ്ടി അഫ്ഗാന് തോറ്റുകൊടുത്തു എന്നതിന് തെളിവാണെന്ന് ആരോപണം ഉയര്‍ന്നു.
It is so sad to see a country that fought with so much vigour and passion throughout the tournament to sell out to the bigger team and let them win at the highest stage of cricket. Sad to see India ruin the beauty of the gentleman's sport.#fixed #shame pic.twitter.com/HYoceyaD77
— Wajiha (@27thLetterrr) November 3, 2021
മത്സരം ഒത്തുകളിയാണെന്ന ആരോപണത്തോട് പ്രതികരിച്ച് പാക് മുന്‍ താരങ്ങളായ വസീം അക്രമും വഖാര്‍ യൂനിസും രംഗത്തെത്തിയിരുന്നു. ഇത്തരം ഗൂഡാലോചന സിദ്ധാന്തങ്ങള്‍ സൃഷ്ടിക്കുന്നത് അസംബന്ധമാണെന്ന് അക്രം പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്ക് ആരും ശ്രദ്ധ കൊടുക്കരുത് എന്ന് വഖാര്‍ യൂനിസും വസീം അക്രമും പറഞ്ഞു. ഇന്ത്യ നല്ല ടീമാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അവര്‍ക്ക് രണ്ട് മോശം ദിനങ്ങളുണ്ടായി, വസീം അക്രം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC T20 World Cup, India vs Afghanistan, Match fixing, Mohammed Nabi, Virat kohli