• HOME
  • »
  • NEWS
  • »
  • sports
  • »
  • ടി20 ലോകകപ്പ്: പരിശീലനത്തിനിടെ പാക് താരത്തിന് ബാറ്റ് തലയിൽകൊണ്ട് പരിക്ക്

ടി20 ലോകകപ്പ്: പരിശീലനത്തിനിടെ പാക് താരത്തിന് ബാറ്റ് തലയിൽകൊണ്ട് പരിക്ക്

ഒരു സ്പിന്നറിനെതിരെ കളിക്കുന്നതിനിടെ ഒരു ലോഫ്റ്റഡ് ഷോട്ട് പായിച്ച മുഹമ്മദ് നവാസിന്റെ ബാറ്റാണ് മസൂദിന്‍റെ തലയിൽ കൊണ്ടത്

  • Share this:
മെൽബൺ: പരിശീലനത്തിനിടെ തലയിൽ ബാറ്റ് കൊണ്ട് പരിക്കേറ്റ പാക് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നെറ്റ് സെഷനിൽ തലയിൽ പരിക്കേറ്റതിനെ തുടർന്ന് പാകിസ്ഥാൻ ടോപ് ഓർഡർ ബാറ്റർ ഷാൻ മസൂദിനെ സ്കാനിംഗിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു സ്പിന്നറിനെതിരെ കളിക്കുന്നതിനിടെ ഒരു ലോഫ്റ്റഡ് ഷോട്ട് പായിച്ച മുഹമ്മദ് നവാസിന്റെ ബാറ്റാണ് മസൂദിന്‍റെ തലയിൽ കൊണ്ടത്.

33-കാരൻ പാഡുകൾ ധരിച്ചിരുന്നുവെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നില്ല, കാരണം ബാറ്റ് ചെയ്യാനുള്ള ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. ബാറ്റ് തലയിൽകൊണ്ട് മസൂദ് നിലത്ത് വീണു. ഉടൻ തന്നെ അദ്ദേഹത്തെ ടീം ഡോക്ടർ പരിശോധിച്ചു. അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയില്ല, പക്ഷേ ഞങ്ങളുടെ ഫിസിയോ നടത്തിയ പരിശോധനകളിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചമാണ്. ഇപ്പോൾ, സ്‌കാനിംഗിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗം സുഖം പ്രാപിക്കാനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ," പാകിസ്ഥാൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ പറഞ്ഞു.

Also Read- ടി20 ലോകകപ്പിൽ നിന്ന് വെസ്റ്റിൻഡീസ് പുറത്ത്; അയർലൻഡിന് അട്ടിമറി വിജയം

ഈ വർഷം സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരായ അവരുടെ ഹോം പരമ്പരയിൽ ടി20 ഐയിൽ അരങ്ങേറ്റം കുറിച്ച മസൂദ്, ഏഴ് ടി 20കൾ കളിക്കുകയും രണ്ട് അർദ്ധ സെഞ്ചുറികൾ നേടുകയും ചെയ്തിട്ടുണ്ട്.

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഞായറാഴ്ച ഇന്ത്യയെ നേരിടും.
Published by:Anuraj GR
First published: