നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Quinton de Kock | വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കില്ല; ഡീ കോക്ക് മത്സരത്തില്‍ നിന്നും പിന്മാറി

    Quinton de Kock | വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കില്ല; ഡീ കോക്ക് മത്സരത്തില്‍ നിന്നും പിന്മാറി

    ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും പ്രതിഷേധിക്കാനോ ക്യാമ്പെയ്‌ന്റെ ഭാഗമാകാനോ ഡീ കോക്ക് തയ്യാറായിരുന്നില്ല.

    ക്വിന്റണ്‍ ഡീ കോക്ക്

    ക്വിന്റണ്‍ ഡീ കോക്ക്

    • Share this:
      T20 ലോകകപ്പില്‍(T20 World Cup) വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീ കോക്ക്(Quinton de Kock) പിന്മാറിയത് വര്‍ണവിവേചനത്തിനെതിരേ(Black Lives Matter) മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാന്‍ മടിച്ചാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

      മത്സരത്തിന് മുന്‍പ് താരങ്ങള്‍ വര്‍ണവിവേചനത്തിനെതിരെ ഐക്യദാര്‍ഢ്യം അര്‍പ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്(Cricket South Africa) നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വിശദീകരണമിങ്ങനെ. 'മുട്ടുകുത്തി പ്രതിഷേധിക്കാന്‍ മടിച്ച ഡീ കോക്കിന്റെ തീരുമാനം ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ടീം മാനേജ്മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും'- ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


      ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും പ്രതിഷേധിക്കാനോ ക്യാമ്പെയ്‌ന്റെ ഭാഗമാകാനോ ഡികോക്ക് തയ്യാറായിരുന്നില്ല. വിന്‍ഡീസിന് എതിരായ മത്സരത്തിന് മുമ്പ് ബ്ലാക്ക് ലൈവ്സ് മാറ്ററിന് പിന്തുണയറിച്ച താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നന്ദി പറഞ്ഞു. ലോകകപ്പില്‍ തുടര്‍ മത്സരങ്ങളിലും താരങ്ങള്‍ നിര്‍ദേശം പാലിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.

      വ്യക്തിപരമായ കാരണങ്ങളാല്‍ ഡീ കോക്ക് മത്സരത്തിനിറങ്ങുന്നില്ലെന്നാണ് ടോസ് വേളയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവുമ പറഞ്ഞത്. ടീമില്‍ എന്തോ വലിയ ആഭ്യന്തര പ്രശ്‌നം പുകയുന്നുണ്ടെന്നായിരുന്നു കമന്റേറ്ററായ ഷെയ്ന്‍ വാട്‌സണ്‍ ഇതിനോട് പ്രതികരിച്ചത്. ഡീ കോക്കിനെ വിമര്‍ശിച്ച് ഡാരന്‍ സമി, ദിനേഷ് കാര്‍ത്തിക് എന്നിവരും രംഗത്തെത്തി.

      T20 World Cup| വെസ്റ്റ് ഇൻഡീസിനെതിരെ എട്ട് വിക്കറ്റ് ജയം; സെമി പ്രതീക്ഷ നിലനിർത്തി ദക്ഷിണാഫ്രിക്ക

      ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത ദക്ഷിണാഫ്രിക്ക സെമി സാധ്യതകൾ സജീവമായി നിലനിർത്തുകയും ചെയ്തു. വിൻഡീസ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 പന്തുകൾ ബാക്കി നിർത്തിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോടേറ്റ തോൽവിയുടെ നിരാശ മറയ്ക്കുന്നത് കൂടിയായി അവരുടെ ഈ ജയം.

      തകർപ്പൻ അർധസെഞ്ചുറി പ്രകടനം നടത്തിയ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കിയത്. 26 പന്തില്‍ 51 റൺസ് നേടിയ മാർക്രം തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. 51 പന്തിൽ 43 റൺസ് നേടിയ റാസി വാന്‍ഡര്‍ ദസ്സനും 30 പന്തിൽ 39 റൺസ് നേടിയ റീസ ഹെൻഡ്രിക്‌സും മികച്ച പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ ഒരു ഘട്ടത്തിൽ പോലും പ്രതിരോധത്തിലാക്കാൻ വിൻഡീസ് ബൗളർമാർക്ക് കഴിഞ്ഞില്ല.

      ആദ്യത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ വിൻഡീസിന് തുടരെ രണ്ടാം മത്സരത്തിലും ജയം നേടാൻ കഴിഞ്ഞില്ല. തുടരെ രണ്ട് മത്സരങ്ങളിൽ തോറ്റതോടെ നിലവിലെ ചാമ്പ്യന്മാരുടെ സെമി പ്രതീക്ഷകൾ തുലാസിലായിരിക്കുകയാണ്.
      Published by:Sarath Mohanan
      First published:
      )}