നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Ravi Shastri | ലോകകപ്പില്‍ പുറത്തായതില്‍ ഐപിഎല്ലിന് നിര്‍ണായക പങ്ക്: രവി ശാസ്ത്രി

    Ravi Shastri | ലോകകപ്പില്‍ പുറത്തായതില്‍ ഐപിഎല്ലിന് നിര്‍ണായക പങ്ക്: രവി ശാസ്ത്രി

    ബൗളിങ് കോച്ച് ഭരത് അരുണും സമാനമായി ഐപിഎല്ലിന് ടീം ഇന്ത്യയുടെ പുറത്താകലില്‍ പങ്കുണ്ടെന്ന അഭിപ്രായം തന്നെയായിരുന്നു പറഞ്ഞത്.

    രവി ശാസ്ത്രി (ഫയൽ ചിത്രം)

    രവി ശാസ്ത്രി (ഫയൽ ചിത്രം)

    • Share this:
      2012 ന് ശേഷം ടി20 ലോകകപ്പില്‍ (T20 World Cup)സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ് ടീം ഇന്ത്യ. ടീം സെലക്ഷനിലെ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാണിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടെ നമീബിയെക്കെതിരായ അവസാന മത്സരത്തിന് മുന്നോടിയായി ലോകകപ്പിലുണ്ടായ നാണംക്കെട്ട മടക്കത്തില്‍ ബിസിസിഐയെയും (BCCI) പഴിച്ച് രംഗത്തെത്തുകയാണ് മുഖ്യ പരിശീലകന്‍ രവിശാസ്ത്രി(Ravi Shastri).

      ഇന്ത്യന്‍ ടീം ഇത്തവണ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നില്‍ ഐപിഎല്ലിനും (IPL) നിര്‍ണായക പങ്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 'ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുന്നു, പക്ഷേ എന്റെ പ്രായത്തില്‍ ഞാന്‍ അത് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാര്‍ ശാരീരികമായും മാനസികമായി തളര്‍ന്നു പോയിരിക്കുകയാണ്. ബയോബബിളില്‍ (Bio- Bubble) ആറുമാസമാണ് കഴിഞ്ഞത്. ഐപിഎല്ലും ലോകകപ്പും തമ്മിലുള്ള വലിയ ഇടവേളയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. വലിയ മത്സരങ്ങള്‍ വരുമ്പോള്‍ സമ്മര്‍ദ്ദം ബാധിക്കും. ഇതൊരു ഒഴികഴിവല്ല. ഞങ്ങള്‍ തോല്‍വി ഏറ്റെടുക്കുന്നു കാരണം തോല്‍ക്കുമെന്നത് ഞങ്ങള്‍ ഭയപ്പെടുന്നില്ല. ജയിക്കാന്‍ ശ്രമിക്കുമ്പോള്‍ മത്സരങ്ങള്‍ തോല്‍ക്കുന്നത് സ്വാഭാവികമാണ്.'- ശാസ്ത്രി പറഞ്ഞു.

      'ഇന്ത്യന്‍ ടീമിന്റെ കോച്ചായുള്ള പ്രയാണം അതിശയകരമായിരുന്നു. ഞാന്‍ ഈ ജോലി ഏറ്റെടുത്തപ്പോള്‍, ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞിരുന്നു, ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റം വരുത്തണമെന്ന്, എനിക്ക് ഇപ്പോള്‍ തോന്നുന്നു അതു നേടിയെന്ന്. ജീവിതത്തില്‍ ചിലപ്പോള്‍, നിങ്ങള്‍ എന്ത് നേടുന്നു എന്നതിനെക്കുറിച്ചല്ല, നിങ്ങള്‍ എന്താണ് തരണംചെയ്ത് എന്നതിനെ കുറിച്ചാകാം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോകമെമ്ബാടും പര്യടനം നടത്തുകയും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഗെയിമിന്റെ എല്ലാ ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം നടത്തുകയും ചെയ്ത ഈ ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      ബൗളിങ് കോച്ച് ഭരത് അരുണും സമാനമായി ഐപിഎല്ലിന് ടീം ഇന്ത്യയുടെ പുറത്താകലില്‍ പങ്കുണ്ടെന്ന അഭിപ്രായം തന്നെയായിരുന്നു പറഞ്ഞത്. തുടര്‍ച്ചയായി ആറു മാസത്തോളം ബയോ ബബിളില്‍ തുടരുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. അവസാനത്തെ ഐപിഎല്ലിനു ശേഷമുള്ള ചെറിയ ബ്രേക്കിനു ശേഷം താരങ്ങള്‍ വീട്ടില്‍ പോയിട്ടില്ല. ആറു മാസത്തോളമായി അവര്‍ ബയോ ബബിളുകളില്‍ മാറിമാറിക്കഴിയുകയാണ്. ഐപിഎല്ലിനും ലോകകപ്പിനുമിടയില്‍ ഒരു ബ്രേക്കുണ്ടായിരുന്നെങ്കില്‍ അതു ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വളരെ നല്ലതായിരുന്നുവെന്നും ഭരത് അരുണ്‍ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ രണ്ടാംപാദം അവസാനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെയാണ് ടി20 ലോകകപ്പിനു തുടക്കമായത്.

      മറ്റൊരു കാരണമായി അരുണ്‍ ചൂണ്ടിക്കാണിക്കുന്നത് ടോസ് ആണ്. 'ടോസ് വളരെ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ടോസ് ഒരു പ്രത്യാഘാതം ഉണ്ടാക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നു. ടോസ് ന്യായമല്ലാത്ത മുന്‍തൂക്കമാണ് നല്‍കുന്നത്. ആദ്യവും രണ്ടാമതും ബാറ്റ് ചെയ്യുന്നത് തമ്മില്‍ വളരെ വലിയ വ്യത്യാസം ഉണ്ടാകുന്നു,'- ഭരത് കൂട്ടിച്ചേര്‍ത്തു.
      Published by:Sarath Mohanan
      First published:
      )}