ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ആവേശവും ഒപ്പം ആകാംക്ഷയും നിറഞ്ഞുനിന്ന ടി20 ലോകകപ്പിലെ(T20 World Cup) ഇന്ത്യയും(India) പാകിസ്ഥാനും(Pakistan) തമ്മിലുള്ള വാശിയേറിയ പോരാട്ടം എല്ലാവര്ക്കും സമ്മാനിച്ചത് എക്കാലവും ഓര്‍ക്കാന്‍ സാധിക്കുന്ന മനോഹര നിമിഷങ്ങളായിരുന്നു. ലോകകപ്പില്‍ ചരിത്രം സൃഷ്ടിച്ചാണ് പാകിസ്ഥാന് ടീം ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചത്. ആവേശം അലതല്ലിയ ഈ മത്സരത്തില്‍ ബാറ്റിങ്, ബൗളിംഗ് അടക്കം സമസ്ത മേഖലയിലും പാകിസ്ഥാന് ടീം ഇന്ത്യയ്ക്കെതിരെ ആധിപത്യം പുലര്‍ത്തുകയായിരുന്നു.
ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യ-പാക്(IND vs pak) ഫൈനലിനായാണ് കാത്തിരിക്കുന്നതെന്ന് അഭിപ്രായപ്പെടുകയാണ് പാകിസ്ഥാന്റെ ഇടക്കാല പരിശീലകന് സാഖ്ലൈന് മുഷ്താഖ്(Saqlain Mushtaq). ഇത്തവണ ലോകകപ്പില്‍ കിരീടം നേടാന്‍ കഴിവുള്ള ഒരു ടീമാണ് ഇന്ത്യയെന്ന് പറഞ്ഞ അദ്ദേഹം പാകിസ്ഥാനൊപ്പം ഇന്ത്യയും ഫൈനലിലേക്ക് എത്തിയാല്‍ അത് ചരിത്രം സൃഷ്ടിക്കാനാണ് സാധ്യത എന്നും വിശദമാക്കി.
'ഈ ലോകകപ്പില്‍ ഏറ്റവും ശക്തമായ ടീമാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയുമെല്ലാം. പാകിസ്ഥാന് ഇത്തവണ ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഇന്ത്യക്കും ഏറെ കിരീട സാധ്യതയുണ്ട്. ഇന്ത്യയും പാകിസ്ഥാന് ടീമും ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ അത് ലോക ക്രിക്കറ്റിനും ഒപ്പം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള മികച്ച ബന്ധത്തിനും ഒരു പ്രധാന ഘടകമായി മാറും. വീണ്ടും ലോക ക്രിക്കറ്റിന്റെ ശ്രദ്ധ നേടുവാന്‍ ഇന്ത്യന്‍ ടീമും പാകിസ്ഥാനും ഫൈനലില്‍ തന്നെ ഏറ്റുമുട്ടണം'- സാഖ്ലൈന് മുഷ്താഖ് പറഞ്ഞു.
അതേസമയം പാകിസ്ഥാന് ഇപ്പോള്‍ ഗ്രൂപ്പില്‍ രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്താണ്. പാകിസ്ഥാനോട് വഴങ്ങിയ 10 വിക്കറ്റ് തോല്‍വി ടീം ഇന്ത്യക്ക് പ്രശ്നങ്ങള്‍ ഏറെ സൃഷ്ടിച്ചു കഴിഞ്ഞു.
'130 കി.മി വേഗതയിലുള്ള പന്തുകളെ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടിട്ടുള്ളൂ, ഷഹീന് അഫ്രീദിയുടേത് പറ്റില്ല': മാത്യു ഹെയ്ഡന്ടി20 ലോകകപ്പില്‍ പാക് ബൗളര്‍മാരുടെ അതിവേഗ പന്തുകളാണ് ഇന്ത്യയെ തോല്പിച്ചതെന്ന വിലയിരുത്തലുമായി മുന്‍ ഓസ്ട്രേലിയന്‍ താരവും പാകിസ്ഥാന്(Pakistan) ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ഐപിഎല്ലില്‍ 130 കിലോ മീറ്റര്‍ വേഗത്തിലെ പന്തുകള്‍ മാത്രമേ നേരിട്ടിട്ടുള്ളൂവെന്നും അതാണ് ഷഹീന് അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് പ്രശ്നം സൃഷ്ടിച്ചതെന്നും ഹെയ്ഡന് പറഞ്ഞു.
'കളിയിലെ ആദ്യ ഓവറില്‍ തന്നെ അത്രയും പേസില്‍ യോര്‍ക്കര്‍ എറിയാന്‍ വലിയ ധൈര്യമാണ് ഷഹീന് കാണിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച രണ്ട് ഡെലിവറിയാണ് ഷഹീന് അഫ്രീദിയില്‍ നിന്ന് കണ്ടത്. ന്യൂബോളില്‍ രോഹിത് ശര്‍മയ്ക്ക് എതിരെ ഇന്‍സ്വിങ് യോര്‍ക്കര്‍ എറിയാനുള്ള ഷഹീന്റെ ധൈര്യം പ്രശംസനീയമാണ്'- ഹെയ്ഡന് പറഞ്ഞു.
ഇന്ത്യന്‍ ഓപ്പണര്‍മാരെ തകര്‍ത്ത ഷഹീന് അഫ്രീദിയാണ് ഇന്ത്യയെ ആദ്യം തന്നെ മത്സരത്തില്‍ ബാക്ക്ഫൂട്ടിലാക്കിയത്. ആദ്യ ഓവറില്‍ തന്നെ രോഹിതിനെ (0) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഷഹീന് തന്റെ അടുത്ത ഓവറില്‍ ലോകേഷ് രാഹുലിന്റെ (3) കുറ്റി തെറിപ്പിച്ചു. രണ്ടാം സ്പെല്ലില് ടോപ്പ് സ്കോറര്‍ വിരാട് കോഹ്ലിയുടെ (57) വിക്കറ്റും ഷഹീന് സ്വന്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.