ഇന്റർഫേസ് /വാർത്ത /Sports / T20 World Cup |ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും; മുന്നറിയിപ്പുമായി സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റന്‍

T20 World Cup |ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും; മുന്നറിയിപ്പുമായി സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റന്‍

സ്‌കോട്ട്ലാന്‍ഡിന്റെ സെമി പ്രതീക്ഷ ഇതിനകം അവസാനിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ ഒന്നും നഷ്ടപ്പെടാനില്ലെന്ന ആത്മവിശാസത്തോടെയായിരിക്കും അവര്‍ ഇന്ത്യക്കെതിരേ കളിക്കുക.

സ്‌കോട്ട്ലാന്‍ഡിന്റെ സെമി പ്രതീക്ഷ ഇതിനകം അവസാനിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ ഒന്നും നഷ്ടപ്പെടാനില്ലെന്ന ആത്മവിശാസത്തോടെയായിരിക്കും അവര്‍ ഇന്ത്യക്കെതിരേ കളിക്കുക.

സ്‌കോട്ട്ലാന്‍ഡിന്റെ സെമി പ്രതീക്ഷ ഇതിനകം അവസാനിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ ഒന്നും നഷ്ടപ്പെടാനില്ലെന്ന ആത്മവിശാസത്തോടെയായിരിക്കും അവര്‍ ഇന്ത്യക്കെതിരേ കളിക്കുക.

  • Share this:

T20 ലോകകപ്പ്(T20 World Cup) സൂപ്പര്‍ 12ല്‍ നാളെ നടക്കുന്ന ഇന്ത്യ- സ്‌കോട്ട്‌ലന്‍ഡ്(India vs  Scotland) മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി സ്‌കോട്ടിഷ് നായകന്‍ കൈല്‍ കോട്‌സര്‍(Kyle Coetzer). ഇന്ത്യയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട സ്‌കോട്ട്ലാന്‍ഡിന്റെ സെമി പ്രതീക്ഷ ഇതിനകം അവസാനിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ ഒന്നും നഷ്ടപ്പെടാനില്ലെന്ന ആത്മവിശാസത്തോടെയായിരിക്കും അവര്‍ ഇന്ത്യക്കെതിരേ കളിക്കുക.

ഇന്ത്യ വളരെ കരുത്തരായ എതിരാളികളാണെന്നു അറിയാമെങ്കിലും വിജയത്തിനു വേണ്ടി തന്നെ പരമാവധി ശ്രമിക്കുമെന്നു കോട്സര്‍ വ്യക്തമാക്കി. അതേസമയം സ്‌കോട്ട്ലാന്‍ഡുമായുളള മല്‍സരം ഇന്ത്യക്കു നിര്‍ണായകമാണ്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കു വന്‍ മാര്‍ജിനില്‍ ഈ മല്‍സരം വിജയിക്കേണ്ടതുണ്ട്. ബുധനാഴ്ച രാത്രി നടന്ന കളിയില്‍ അഫ്ഗാനിസ്താനെ 66 റണ്‍സിനു തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം കോഹ്ലിയുടെയും കൂട്ടരുടെയും ആദ്യ വിജയമായിരുന്നു ഇത്.

'ഇന്ത്യക്കെതിരായ മല്‍സരം കനത്ത വെല്ലുവിളി തന്നെയാണ്. ശക്തരായ എതിരാളികളാണ് ഇന്ത്യ. വളരെ ആവേശകരമായ കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. അതുകൊണ്ടു തന്ന ഞങ്ങള്‍ കഴിവിന്റെ പരമാവധി തന്നെ ശ്രമിച്ചെങ്കില്‍ മാത്രമേ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. ഏതൊരു ടീമിനെയും പോലെ ഞങ്ങളും നന്നായി ഹോംവര്‍ക്ക് നടത്തും. ഇന്ത്യന്‍ ടീമിന്റെ കഴിവിനെക്കുറിച്ച് ഞങ്ങള്‍ക്കറിയാം, ഇതിന് അനുസരിച്ചായിരിക്കും തയ്യാറെടുപ്പ്. കഴിവിന്റെ പരമാവധി തന്നെ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ നല്‍കാന്‍ ശ്രമിക്കും.'- കോട്സര്‍ പറഞ്ഞു.

First published:

Tags: ICC T20 World Cup, Indian cricket team, Scotland