• HOME
  • »
  • NEWS
  • »
  • sports
  • »
  • ടി20 ലോകകപ്പ്: തകർപ്പൻ സെഞ്ച്വറിയുമായി റിലേ റൂസോ; ബംഗ്ലാദേശിനെ 104 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പ്: തകർപ്പൻ സെഞ്ച്വറിയുമായി റിലേ റൂസോ; ബംഗ്ലാദേശിനെ 104 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക

56 പന്ത് നേരിട്ട റൂസോ എട്ട് സിക്സറും ഏഴ് ഫോറും ഉൾപ്പടെയാണ് 109 റൺസെടുത്തത്

  • Share this:
മെൽബൺ: ടി20 ലോകകപ്പിൽ എതിരാളികൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുറത്തെടുത്ത ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ 104 റൺസിനാണ് തകർത്തത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ചിന് 205 റൺസെടുത്തു. 56 പന്തിൽ 109 റൺസെടുത്ത റിലേ റൂസോയുടെ തകർപ്പൻ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കരുത്തായത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് ഇന്നിംഗ്സ് 16.3 ഓവറിൽ 101 റൺസിന് അവസാനിച്ചു. 3.3 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ആൻറിച്ച് നോർട്ട്ജെയാണ് ബംഗ്ലാദേശിനെ തകർത്തത്. ടബ്രൈസ് ഷംസി മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ആധിപത്യത്തോടെയുള്ള പ്രകടനമാണ് പുറത്തെടുത്തത്. നായകൻ ടെംബ ബവുമയെ പതിവുപോലെ തുടക്കത്തിലേ നഷ്ടമായെങ്കിലും ക്വിന്‍റൺ ഡി കോക്കും റൂസോയും ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചു. ഡികോക്ക് 38 പന്തിൽ 63 റൺസ് നേടി. ഏഴ് ഫോറും മൂന്ന് സിക്സറും ഉൾപ്പെടുന്നതായിരുന്നു ഡികോക്കിന്‍റെ ഇന്നിംഗ്സ്.

എന്നാൽ റിലെ റൂസോയായിരുന്നു കൂടുതൽ അപകടകാരി. 56 പന്ത് നേരിട്ട റൂസോ എട്ട് സിക്സറും ഏഴ് ഫോറും ഉൾപ്പടെയാണ് 109 റൺസെടുത്തത്. രണ്ടാം വിക്കറ്റിൽ ഡികോക്ക്-റൂസോ സഖ്യം വെറും 81 പന്തിൽ 168 റൺസാണ് അടിച്ചെടുത്തത്. ബംഗ്ലാദേശിനുവേണ്ടി ഷാകിബ് അൽ ഹസൻ രണ്ടു വിക്കറ്റ് വീഴ്ത്തി.

Also Read- ഇന്ത്യയെ ഞെട്ടിച്ച് 'പ്രീതി' നേടാൻ നെതർലൻഡ്സ്; ടോസ് നേടിയ രോഹിതും സംഘവും ബാറ്റിങ്ങിന്

ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബോളർമാർ പുറത്തെടുത്തത്. നോർട്ട്ജെയുടെ വേഗതയും കൃത്യതയും ബംഗ്ലാദേശ് ബാറ്റർമാരെ ശരിക്കും കുഴക്കി. 34 റൺസെടുത്ത ലിട്ടൻ ദാസിന് മാത്രമാണ് ബംഗ്ലാ നിരയിൽ പിടിച്ചുനിന്നത്. ആറ് ബാറ്റർമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. പലപ്പോഴും 140 കിലോമീറ്ററിലേറെ സ്പീഡിൽ പന്തെറിഞ്ഞ നോർട്ട്ജെയ്ക്ക് മുന്നിൽ ബംഗ്ലാദേശി ബാറ്റർമാർ ഭയത്തോടെയാണ് ബാറ്റുവീശിയത്.
Published by:Anuraj GR
First published: