നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും സുനില്‍ നരെയ്‌നെ ലോകകപ്പ് ടീമില്‍ എടുക്കില്ലെന്ന് കീറോണ്‍ പൊള്ളാര്‍ഡ്

  T20 World Cup |ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും സുനില്‍ നരെയ്‌നെ ലോകകപ്പ് ടീമില്‍ എടുക്കില്ലെന്ന് കീറോണ്‍ പൊള്ളാര്‍ഡ്

  ലഭിച്ച ടീമിലെ 15പേരെ കൊണ്ട് ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിനിറങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

  സുനില്‍ നരെയ്ന്‍

  സുനില്‍ നരെയ്ന്‍

  • Share this:
   ഐപിഎല്ലില്‍ പതിനാലാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി മികച്ച പ്രകടനം നടത്തുന്ന സുനില്‍ നരെയ്നെ ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്. എലിമിനേറ്ററില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയ നരെയ്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

   എന്നാല്‍ 33കാരനായ നരെയ്‌ന് വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പില്‍ ഇടമുണ്ടാകില്ലെന്ന് തറപ്പിച്ചുപറയുകയാണ് കീറോണ്‍ പൊള്ളാര്‍ഡ്. 15 അംഗ ടീമില്‍ ഈ മാസം 15ന് മുമ്പ് മാറ്റം വരുത്താമെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ഷാര്‍ജയിലെ നരെയ്ന്റെ പ്രകടനം കണ്ടുവെന്നും പക്ഷെ അതുകൊണ്ടുമാത്രം ലോകകപ്പ് ടീമില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും ലഭിച്ച ടീമിലെ 15പേരെ കൊണ്ട് ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിനിറങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പൊള്ളാര്‍ഡ് പറഞ്ഞതായി ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

   'അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണം ഒഴിവാക്കിയപ്പോള്‍ തന്നെ ബന്ധപ്പെട്ടവര്‍ വിശദീകരിച്ചതാണ്. സുനില്‍ നരെയ്‌നെന്ന രാജ്യാന്തര ക്രിക്കറ്ററെ പരിചയപ്പെടും മുമ്പ് നരെയ്‌നെന്ന സുഹൃത്തിനെയാണ് ഞാന്‍ ആദ്യം പരിചയപ്പെട്ടത്. ഞങ്ങള്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണ്. നരെയ്ന്‍ ഒരു ലോകോത്തര താരമാണ്'- പൊള്ളാര്‍ഡ് പറഞ്ഞു.

   എലിമിനേറ്ററില്‍ നരെയ്‌ന്റെ ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. താരത്തിന്റെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് ബാംഗ്ലൂരിനെ 138 റണ്‍സിലൊതുക്കിയത്. പിന്നീട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഓപ്പണര്‍മാരെ നഷ്ടമായി കൊല്‍ക്കത്ത പതറുന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ നരെയ്ന്‍ നേരിട്ട ആദ്യ മൂന്ന് പന്തും സിക്‌സര്‍ പറത്തി ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറ്റുകയും ചെയ്തു.

   T20 World Cup Indian Team| 'ലോർഡ് ശാർദുൽ' ഇന്ത്യൻ ടീമിൽ; നിർണായക മാറ്റം നടത്തി ബിസിസിഐ; സഞ്ജുവിനും ചാഹലിനും ഇടമില്ല

   ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. നേരത്തെ പ്രഖ്യാപിച്ച സംഘത്തിൽ നിന്നും നിർണായക മാറ്റം വരുത്തിയാണ് ബിസിസിഐ ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന ചെന്നൈ സൂപ്പർ കിങ്‌സ് പേസർ ശാർദുൽ ഠാക്കൂറിനെയാണ് ബിസിസിഐ പുതുതായി ടീമിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ടീമിലുണ്ടായിരുന്ന സ്പിന്നർ അക്‌സർ പട്ടേലിന് പകരമാണ് ശാർദുൽ ടീമിലിടം നേടിയിരിക്കുന്നത്. അക്‌സർ ടീമിനൊപ്പം സ്റ്റാന്‍ഡ്‌ ബൈ താരമായി ദുബായില്‍ തുടരുമെന്നും ബോർഡ് അറിയിച്ചു.

   ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ 15 നായിരിക്കും പ്രഖ്യാപിക്കുക എന്ന് എല്ലാവരും കരുതിയിരിക്കെയാണ് ബിസിസിഐയുടെ ഈ സർപ്രൈസ് തീരുമാനം. ടീമിൽ വലിയ മാറ്റത്തിന് ബിസിസിഐ മുതിരാതിരുന്നതോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണ്‍, ആർസിബിയുടെ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ എന്നിവർക്ക് ടീമിലിടം നേടാൻ കഴിഞ്ഞില്ല. സഞ്ജുവിനോട് ഐപിഎല്ലിന് ശേഷം ദുബായിൽ തന്നെ തുടരാൻ ബിസിസിഐ പറഞ്ഞിരുന്നു. ഇതോടെ താരത്തെ ടീമിലെടുത്തേക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. സഞ്ജുവിന് ടീമിലിടം ലഭിക്കാതെ പോയത് അവർക്കും നിരാശ നൽകുന്നതായി. പരിക്ക് അലട്ടുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമിൽ നിലനിർത്താനുള്ള ബോർഡിന്റെ തീരുമാനവും ശ്രദ്ധേയമായി. ഇതോടൊപ്പം ഫോം ഔട്ടായി നിൽക്കുന്ന ഹാർദിക് പാണ്ഡ്യയേയും ബിസിസിഐ നിലനിർത്തിയിട്ടുണ്ട്.
   Published by:Sarath Mohanan
   First published:
   )}