നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup | നാല് നെറ്റ് ബൗളര്‍മാരെ നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ

    T20 World Cup | നാല് നെറ്റ് ബൗളര്‍മാരെ നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ

    ഷഹ്ബാസ് അഹ്മദ്, വെങ്കടേഷ് അയ്യര്‍, കൃഷ്ണപ്പ ഗൗതം, കരണ്‍ ശര്‍മ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്.

    ഇന്ത്യൻ ടീം പരിശീലനത്തിനിടെ (Image: BCCI, Twitter)

    ഇന്ത്യൻ ടീം പരിശീലനത്തിനിടെ (Image: BCCI, Twitter)

    • Share this:
      ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന നാല് നെറ്റ് ബൗളര്‍മാരെ(Net bowlers) യുഎഇയില്‍ നിന്ന് നാട്ടിലേക്ക് തിരികെ അയച്ചു. ഷഹ്ബാസ് അഹ്മദ്, വെങ്കടേഷ് അയ്യര്‍, കൃഷ്ണപ്പ ഗൗതം, കരണ്‍ ശര്‍മ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവര്‍ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍(Syed Mushtaq Ali Trophy) കളിക്കും. നവംബര്‍ നാലിനാണ് സയിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്.

      ഇവര്‍ക്ക് മാച്ച് പ്രാക്ടീസ് ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് ടൂര്‍ണമെന്റ് തുടങ്ങി കഴിഞ്ഞാല്‍ നെറ്റ് സെഷനുകള്‍ അധികമുണ്ടാവില്ല. നാട്ടിലേക്ക് മടങ്ങി മുഷ്താഖ് അലി ട്രോഫി കളിക്കുന്നതാവും ഈ താരങ്ങള്‍ക്കെല്ലാം ഗുണം ചെയ്യുക എന്നാണ് സെലക്ടര്‍മാര്‍ വിലയിരുത്തിയത്.

      ഐപിഎല്‍ ടീമുകളുടെയും ഭാഗമായിരുന്നു ഈ നാല് താരങ്ങള്‍. എന്നാല്‍ വെങ്കടേഷ് അയ്യര്‍ക്കും ഷഹ്ബാസ് അഹ്മദിനും മാത്രമാണ് ഐപിഎല്ലില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായത്. യുഎഇയില്‍ നടന്ന മത്സരങ്ങളില്‍ കൊല്‍ക്കത്തക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത് വെങ്കടേഷ് അയ്യര്‍ ആയിരുന്നു. ബാംഗ്ലൂരിന് വേണ്ടിയാണ് ഷഹ്ബാസ് ഇറങ്ങിയത്.

      ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ പാകിസ്ഥാന് എതിരെയാണ്. രാത്രി 7.30ന് ദുബായിലാണ് മത്സരം. 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുന്നത്.

      T20 World Cup |ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കുക ഈ ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍

      ഐസിസി ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുകയാണ്. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും ആകര്‍ഷകം ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം തന്നെയാണ്. ഒക്ടോബര്‍ 24നാണ് ഈ മത്സരം. വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും പാകിസ്ഥാനെ എഴുതിത്തള്ളാനാവില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്ന ചരിത്രമാണ് നിലവിലുള്ളത്. ചരിത്രം നിലനിര്‍ത്താന്‍ ഇന്ത്യയും അത് തിരുത്താന്‍ പാകിസ്ഥാനും ഇറങ്ങുമ്പോള്‍ ഇത്തവണ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.

      മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ മത്സരവിജയികളെ പ്രവചിപിച്ചുകൊണ്ട് സജീവമായി രംഗത്തുണ്ട്. ഇപ്പോഴിതാ മത്സരത്തില്‍ ക്യാപ്റ്റന്‍സി നിര്‍ണായകമാകും എന്ന് പറയുകയാണ് പാക് ബാറ്റിംഗ് കണ്‍സള്‍ട്ടന്റും മുന്‍ ഓസീസ് സ്റ്റാര്‍ ഓപ്പണറുമായ മാത്യു ഹെയ്ഡന്‍.

      'ഐപിഎല്ലില്‍ കണക്കുകള്‍ നോക്കിയാല്‍ മുന്‍ റെക്കോര്‍ഡുകള്‍ പോലെ വ്യക്തിഗത പ്രകടനം നല്ലതായിരുന്നില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എം എസ് ധോണിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഓയിന്‍ മോര്‍ഗനും ഫൈനലിലേക്ക് നയിച്ചു. ഇതില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. വരും മത്സരത്തിലും(ഇന്ത്യ-പാക്) ക്യാപ്റ്റന്‍സി നിര്‍ണായകമാകും. വളരെ ചെറിയ തെറ്റുപോലും വിധിയെഴുത്തിനെ സ്വാധീനിക്കും'- ഹെയ്ഡന്‍ പറഞ്ഞു.

      ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ ജയം നേടാന്‍ പാക് ടീമിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ ഇതുവരെ ഏഴ് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴ് തവണയും ഇന്ത്യക്കൊപ്പമായിരുന്നു ജയം. ടി20 ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയുടെ കൂടെ നിന്നു. അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു.
      Published by:Sarath Mohanan
      First published:
      )}