ഐസിസി ടി20 ലോകകപ്പിലെ ബയോബബിള്‍ ലംഘനത്തിന്റെ പേരില്‍ ഇംഗ്ലീഷ് അമ്പയര്‍ മൈക്കല്‍ ഗഫിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തി. ആറ് ദിവസത്തേക്കാണ് വിലക്ക്. യു എ ഈയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ ബയോബബിള്‍ ലംഘനമാണിത്. അതും ഒരു ഒഫീഷ്യല്‍ ലംഘിച്ചു എന്നതാണ് ശ്രദ്ധേയം.
ബയോബബിളില്‍ നിന്നും അനുവാദമില്ലാതെ മൈക്കല്‍ ഗഫ് പുറത്തുള്ള ആളുകളെ സന്ദര്‍ശിച്ചു എന്നത് ചൂണ്ടിക്കാണിച്ചാണ് ഐസിസിയുടെ നടപടി. താരങ്ങള്‍ക്കുള്ളതുപോലെ ഒഫീഷ്യല്‍സിനും ഒരേ നിയമമാണുള്ളത്. ഞായറാഴ്ച്ച നടന്ന ഇന്ത്യ- ന്യൂസിലന്റ് മത്സരത്തില്‍ മൈക്കല്‍ ഗഫായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്. എന്നാല്‍ പകരം ഇറാസ്മസാണ് ഓണ്‍ ഫീല്‍ഡ് അമ്പയറായി എത്തിയത്.
നിലവില്‍ അമ്പയര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ആറ് ദിവസത്തെ ക്വാറന്റൈനു ശേഷം അമ്പയറിനു മത്സരം നിയന്ത്രിക്കാന്‍ തിരിച്ചെത്താം. കൂടുതല്‍ നടപടി ക്രമങ്ങള്‍ മൈക്കല്‍ ഗഫിനു നേരിടേണ്ടി വരുമോ എന്ന് വ്യക്തമല്ല. ഓണ്‍ ഫീല്‍ഡ് അമ്പയറില്‍ നിന്നും ടിവി അമ്പയര്‍- നാലാം അമ്പയര്‍ എന്നതിലേക്ക് തരം താഴ്ത്തപ്പെട്ടേക്കാം.
Jos Buttler |അവസാന പന്തില്‍ സിക്സര്‍ പറത്തി സെഞ്ച്വറി; അപൂര്‍വ നേട്ടം സ്വന്തമാക്കി ജോസ് ബട്ലര്
ഐസിസി ടി20 ലോകകപ്പ് 2021ന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറിയിരിക്കുകയാണ്. സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ടോസ്സ് ഭാഗ്യം തുണയ്ക്കാതെ തന്നെ മിന്നുന്ന ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19 ഓവറില്‍ 137-ന് പുറത്തായി. ടൂര്‍ണമെന്റില്‍ പ്രഥമ സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ജോസ് ബട്ലറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ബട്ലറാണ് കളിയിലെ കേമനും.
മത്സരത്തില്‍ 45 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടി തന്റെ ടി20 കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ അര്‍ധസെഞ്ച്വറികളില്‍ ഒന്ന് നേടിയ ജോസ് ബട്ലര് ടോപ് ഗിയറിലേക്കെത്തുന്നതാണ് പിന്നീട് ഷാര്‍ജ കാണുന്നത്. ഒരുപക്ഷേ ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങള്‍ക്കും പാഠപുസ്തകമാക്കി മാറ്റാവുന്ന ഇന്നിങ്സില്‍ അവസാന 22 ബോളില്‍ നിന്നും അടിച്ചെടുക്കുന്നത് വിലപ്പെട്ട 50 റണ്‍സാണ്.
20ആം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ടീം സ്കോര്‍ 150 കടത്തിയ ബട്ലര് മത്സരത്തിലെ അവസാന പന്തില്‍ തനിക്കര്‍ഹതപ്പെട്ട സെഞ്ച്വറിയും പൂര്‍ത്തിയാക്കിയാണ് മത്സരം അവസാനിപ്പിച്ചത്. 67 പന്തില്‍ നിന്ന് ആറ് സിക്സറും ആറ് ഫോറും അടക്കം 101 റണ്‍സുമായാണ് ബട്ലര് പുറത്താകാതെ നിന്നത്. ഇതോടെ ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി എന്ന നേട്ടം ജോസ് ബട്ലര് കുറിച്ചു. ടി20 ക്രിക്കറ്റില്‍ തന്റെ ആദ്യ രാജ്യാന്തര സെഞ്ച്വറി നേടിയ ബട്ലര് ഇംഗ്ലണ്ടിനായി ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാന് എന്ന നേട്ടവും സ്വന്തമാക്കി. ഇതിന് പുറമെ ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് ബാറ്റ്സ്മാനുമാണ് ബട്ലര്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket Umpire, ICC T20 World Cup