നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup |'ഞങ്ങളുടെ പ്ലാനുകളില്‍ അവനുണ്ട്'; പ്ലെയിങ് ഇലവനിലെ നിര്‍ണായക മാറ്റത്തേക്കുറിച്ച് സൂചന നല്‍കി വിരാട് കോഹ്ലി

    T20 World Cup |'ഞങ്ങളുടെ പ്ലാനുകളില്‍ അവനുണ്ട്'; പ്ലെയിങ് ഇലവനിലെ നിര്‍ണായക മാറ്റത്തേക്കുറിച്ച് സൂചന നല്‍കി വിരാട് കോഹ്ലി

    ഹാര്‍ദിക് പാണ്ഡ്യയ്‌ക്കോ ഭുവനേശ്വര്‍ കുമാറിനോ പകരം ഈ താരം ന്യൂസിലന്‍ഡിന് എതിരെ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും എന്നാണ് സൂചന.

    • Share this:
      ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വളരെയധികം ആവേശത്തോടെയാണ് ഇന്ന് നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ(New Zealand) മത്സരത്തെ നോക്കിക്കാണുന്നത്. ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമിനും(Team India) നായകന്‍ വിരാട് കോഹ്ലിക്കും ഒരുവേള ചിന്തിക്കാന്‍ പോലും കഴിയില്ല. 'മിനി സെമി' എന്നെല്ലാമാണ് ഈ മത്സരത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.

      ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരെല്ലാം ഉള്‍പ്പെടും എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ, ഷര്‍ദുല്‍ താക്കൂര്‍ തങ്ങളുടെ പ്ലാനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.

      'തീര്‍ച്ചയായും ഞങ്ങളുടെ പ്ലാനുകളില്‍ ഉള്ള വ്യക്തിയാണ് ഷര്‍ദുല്‍. തുടര്‍ച്ചയായി തന്റെ സാന്നിധ്യം ഷര്‍ദുല്‍ അറിയിക്കുന്നു. ടീമിന്റെ മൂല്യം ഉയര്‍ത്താന്‍ ഷര്‍ദുല്‍ എത്തുന്നതിലൂടെ കഴിയും, കോഹ്ലി പറഞ്ഞു. എന്താവും അവന്റെ റോള്‍, ഏത് പൊസിഷനിലാണ് ഫിറ്റ് ആവുക എന്നൊന്നും എനിക്ക് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ഏറെ കഴിവുള്ള താരമാണ് ഷര്‍ദുല്‍ എന്നതില്‍ സംശയം ഇല്ല'- കോഹ്ലി പറഞ്ഞു.

      ഹാര്‍ദിക് പാണ്ഡ്യയ്‌ക്കോ ഭുവനേശ്വര്‍ കുമാറിനോ പകരം ഷര്‍ദുല്‍ ന്യൂസിലന്‍ഡിന് എതിരെ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും എന്നാണ് സൂചന. ഹാര്‍ദിക് പാണ്ഡ്യ നെറ്റ്സില്‍ പന്തെറിയാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഹാര്‍ദിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഫോമിലല്ലാത്ത ഭുവിക്ക് പകരം ഷര്‍ദുല്‍ ഇടം പിടിച്ചേക്കുമോ എന്നാണ് അറിയേണ്ടത്.

      Trent Boult |'ഷെഹീന്‍ അഫ്രീദി ചെയ്തത് എനിക്കും ചെയ്യാനാകും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രെന്റ് ബോള്‍ട്ട്

      ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് മുന്‍പായി ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കിവീസ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. മിക്ക മത്സരങ്ങളിലും ഇടംകയ്യന്‍ പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുമ്പോള്‍ കിവീസ് താരം ബോള്‍ട്ടിന്റെ പ്രകടനവും നിര്‍ണായകമാണ്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ക്കെല്ലാം എതിരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് ട്രെന്റ് ബോള്‍ട്ട്. പാകിസ്ഥാന്‍ പേസര്‍ ഷെഹീന്‍ അഫ്രീദി കാഴ്ചവെച്ചത് പോലെ ഒരു സ്പെല്‍ പുറത്തെടുക്കാന്‍ കഴിയുമെന്ന് തുറന്ന് പറയുകയാണിപ്പോള്‍ ബോള്‍ട്ട്.

      'ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ക്വാളിറ്റിയുള്ള അനവധി ബാറ്റ്‌സ്മാന്മാരുണ്ട്. പക്ഷേ എനിക്ക് തുടക്ക ഓവറുകളില്‍ തന്നെ അല്‍പ്പം സ്വിങ്ങ് ലഭിച്ചാല്‍ എന്താണോ ഷെഹീന്‍ അഫ്രീദി പുറത്തെടുത്തത് അത് ആവര്‍ത്തിക്കാന്‍ കഴിയും. കൂടാതെ ഓരോ ബൗളര്‍മാര്‍ക്കും വ്യത്യസ്തമായ പദ്ധതികള്‍ ആയിരിക്കും. പക്ഷേ ഈ ഒരു മത്സരത്തില്‍ പ്ലാനുകളെ വളരെ വിജയകരമാക്കുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്തുകയെന്നത് പ്രധാനമാണ്. എല്ലാ അര്‍ത്ഥത്തിലും മികച്ച ലൈന്‍ ആന്‍ഡ് ലെങ്ത് അതാണ് ലക്ഷ്യം'- ബോള്‍ട്ട് മുന്നറിയിപ്പ് നല്‍കി.

      രോഹിത് ശര്‍മ്മയെയും കെഎല്‍ രാഹുലിനെയും പുറത്താക്കിയതിനൊപ്പം തന്റെ സ്പെല്ലില്‍ വിരാട് കോഹ്ലിയെ കൂടി പുറത്താക്കിയാണ് അഫ്രീദി ഇന്ത്യയുടെ നടുവൊടിച്ചത്. ഈ പ്രകടനത്തിന്റെ ബലത്തില്‍ ലോകകപ്പില്‍ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തുവാനും പാകിസ്ഥാന് സാധിച്ചു. ഷെഹീന്‍ അഫ്രീദി ചെയ്തത് പോലെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് ന്യൂസിലന്‍ഡും ലക്ഷ്യം വയ്ക്കുന്നതെന്ന് ട്രെന്റ് ബോള്‍ട്ട് വ്യക്തമാക്കി.
      Published by:Sarath Mohanan
      First published:
      )}