ഇന്റർഫേസ് /വാർത്ത /Sports / Virat Kohli |അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ പാട്ടിന് ചുവടുവെച്ച് കോഹ്ലി, വീഡിയോ വൈറല്‍

Virat Kohli |അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ പാട്ടിന് ചുവടുവെച്ച് കോഹ്ലി, വീഡിയോ വൈറല്‍

ബൗണ്ടറി ലൈനിലേക്ക് നടന്നു വരികയായിരുന്ന കോഹ്ലി ആരാധകര്‍ക്ക് നേരെ എന്തോ ആംഗ്യം കാണിച്ചതിന് ശേഷമായിരുന്നു ചുവടുവെപ്പ്.

ബൗണ്ടറി ലൈനിലേക്ക് നടന്നു വരികയായിരുന്ന കോഹ്ലി ആരാധകര്‍ക്ക് നേരെ എന്തോ ആംഗ്യം കാണിച്ചതിന് ശേഷമായിരുന്നു ചുവടുവെപ്പ്.

ബൗണ്ടറി ലൈനിലേക്ക് നടന്നു വരികയായിരുന്ന കോഹ്ലി ആരാധകര്‍ക്ക് നേരെ എന്തോ ആംഗ്യം കാണിച്ചതിന് ശേഷമായിരുന്നു ചുവടുവെപ്പ്.

  • Share this:

ടി20 ലോകകപ്പില്‍(T20 World Cup) അഫ്ഗാനിസ്ഥാനെതിരായ(Afghanistan) ജയത്തിലൂടെ സെമി പ്രതീക്ഷകള്‍ അണയാതെ കാത്തിരിക്കുകയാണ് ടീം ഇന്ത്യ. 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ(India) നേടിയത്. നേരത്തെ വെടിക്കെട്ട് പ്രകടനം നടത്തിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനത്തില്‍ ആവേശമുള്‍ക്കൊണ്ട ബൗളര്‍മാര്‍ അഫ്ഗാന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു.

മത്സരത്തിനിടെ നടന്ന മറ്റൊരു സംഭവം ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്(viral). മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഡാന്‍സ്(dance) ചെയ്യുന്ന വിരാട് കോഹ്ലിയുടെ(Virat Kohli) വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബൗണ്ടറി ലൈനിലേക്ക് നടന്നു വരികയായിരുന്ന കോഹ്ലി ആരാധകര്‍ക്ക് നേരെ എന്തോ ആംഗ്യം കാണിച്ചതിന് ശേഷമായിരുന്നു ചുവടുവെപ്പ്. ഗ്യാലറിയില്‍ ഉണ്ടായിരുന്ന ഒരു ആരാധകന്‍ ഇത് കൃത്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇതോടെയാണ് ഈ രസകരമായ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഇന്ത്യ കുറിച്ച 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ലോകകപ്പില്‍ തന്റെ ആദ്യത്തെ മത്സരത്തിനിറങ്ങി നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ രവിചന്ദ്രന്‍ അശ്വിനാണ് അഫ്ഗാന്‍ ബാറ്റിംഗ് നിരയെ ഒതുക്കിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും ബൗളിങ്ങില്‍ തിളങ്ങി. 22 പന്തില്‍ 42 റണ്‍സ് നേടിയ കരിം ജനത് ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

Read also: ബുംറയുടെ അതേ ആക്ഷന്‍ ചൂണ്ടിക്കാണിച്ച് കമെന്ററി ബോക്‌സ്; ഡഗ്ഔട്ടില്‍ ചിരിയുമായി അഫ്ഗാന്‍ താരം, വീഡിയോ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് കുറിച്ചു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (47 പന്തില്‍ 74), കെ എല്‍ രാഹുല്‍ (48 പന്തില്‍ 69) എന്നിവര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കം മുതലെടുത്താണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. അര്‍ധസെഞ്ചുറികള്‍ നേടി ഇരുവരും പുറത്തായതിന് ശേഷം ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ഇന്ത്യന്‍ സ്‌കോറിനെ അതിവേഗം മുന്നോട്ട് നയിക്കുകയായിരുന്നു. 16.3 ഓവറില്‍ 147 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 3.3 ഓവറില്‍ നിന്നും 63 റണ്‍സാണ് നേടിയത്. ഋഷഭ് പന്ത് 13 പന്തില്‍ 27 റണ്‍സോടെയും ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സോടെയും പുറത്താകാതെ നിന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നൈബ്, കരിം ജനത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ 36 റണ്‍സ് വഴങ്ങിയ റഷീദ് ഖാന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. അഫ്ഗാനെതിരെ ജയം നേടിയതോടെ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വിജയ മാര്‍ജിന്‍ അല്‍പം കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ പ്രതീക്ഷ ലഭിക്കുമായിരുന്നു.

First published:

Tags: Dance video, ICC T20 World Cup, India vs Afghanistan, Viral, Virat kohli