നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |ഹാര്‍ദിക് ഇല്ലെങ്കില്‍ എന്താ? ഞാന്‍ തയ്യാര്‍! ഓസീസിനെതിരെ ആറാം ബൗളറായി വിരാട് കോഹ്ലി

  T20 World Cup |ഹാര്‍ദിക് ഇല്ലെങ്കില്‍ എന്താ? ഞാന്‍ തയ്യാര്‍! ഓസീസിനെതിരെ ആറാം ബൗളറായി വിരാട് കോഹ്ലി

  മല്‍സരത്തില്‍ രണ്ടോവര്‍ ബൗള്‍ ചെയ്ത കോഹ്ലി 12 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.

  Credit: Twitter

  Credit: Twitter

  • Share this:
   ഓസ്‌ട്രേലിയ(Australia)യ്‌ക്കെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ(India) നയിച്ചിരുന്നത്. ഇവിടെ വിരാട് കോഹ്ലി(Virat Kohli)ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ കോഹ്ലിയും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടായി.

   മാത്രമല്ല, മത്സരത്തില്‍ ബൗളറായി എത്തി അദ്ദേഹം എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കുകയും ചെയ്തു. മല്‍സരത്തില്‍ രണ്ടോവര്‍ ബൗള്‍ ചെയ്ത കോഹ്ലി 12 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാന്‍ കോഹ്ലിക്കു കഴിഞ്ഞു.

   ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ ഏഴാമത്തെ ഓവറിലാണ് വിരാട് കോഹ്ലി ബൗള്‍ ചെയ്യാന്‍ എത്തിയത്. അവിടെ നാല് സിംഗിളുകള്‍ മാത്രമാണ് താരം വഴങ്ങിയത്. മത്സരത്തിന് മുന്‍പ് ഇന്ത്യ ആറാം ബൗളിങ് ഓപ്ഷന്‍ തേടുന്നതായി രോഹിത് ശര്‍മ പറഞ്ഞിരുന്നു. ബാറ്റിങ് വിഭാഗത്തില്‍ നിന്ന് പാര്‍ട് ടൈം ബൗളറെ ഉപയോഗപ്പെടുത്തും എന്നാണ് രോഹിത് ഇവിടെ പറഞ്ഞത്.


   കോഹ്ലി പിന്നീട് ബൗള്‍ ചെയ്തത് 13ാം ഓവലിയായിരുന്നു. സ്മിത്തിനൊപ്പം മാര്‍ക്കസ് സ്റ്റോയ്നിസായിരുന്നു ക്രീസിലുണ്ടായിരുന്നത്. എട്ടു റണ്‍സാണ് കോഹ്ലി ഈ ഓവറില്‍ വിട്ടുകൊടുത്തത്. നാലാമത്തെ ബോളില്‍ സ്റ്റോയ്നിസ് ബൗണ്ടറിയടിച്ചപ്പോള്‍ നാലു സിംഗിളുകളും കൂടി കോഹ്ലി വഴങ്ങി.

   നേരത്തേ ഹാര്‍ദിക് പാണ്ഡ്യയെ ആറാം ബൗളറൗയി ലോകകപ്പില്‍ കളിപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. പക്ഷെ ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിനു ഇനിയും ബൗളിങ് പുനരാരംഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഹാര്‍ദിക്കിന് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്റെ റോളായിരിക്കും ഇനി ഇന്ത്യ നല്‍കുന്നത്. നേരത്തേ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും അദ്ദേഹം ബൗള്‍ ചെയ്തിരുന്നില്ല.

   Shoaib Akhtar |'ഐപിഎല്‍ അല്ല ലോകകപ്പ്, പാകിസ്ഥാന്‍ 180 റണ്‍സെടുത്താല്‍ ഇന്ത്യ വിയര്‍ക്കും': ഷോയിബ് അക്തര്‍

   ഐപിഎല്‍ പൂരം അവസാനിച്ചതോടെ ടി20 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ പാകിസ്ഥാനെ (Pakistan) നേരിട്ടുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് ഏറെ നാളായി കാണികള്‍ കാത്തിരുന്ന ആ മത്സരം. ടി 20 ലോകകപ്പിന് ശേഷം കുഞ്ഞന്‍ ഫോര്‍മാറ്റിന്റെ നായകത്വം ഒഴിയുന്ന വിരാട് കോഹ്ലിക്ക് വേണ്ടി യുവനിര ഇത്തവണ കപ്പടിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

   രണ്ട് ടീമുകളും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഏറ്റുമുട്ടുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വൈര്യം മത്സരത്തിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കരുത്ത് കാട്ടിയത്.

   ഇപ്പോഴിതാ പാകിസ്ഥാന്‍ 170-180 റണ്‍സെടുത്താന്‍ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷോയിബ് അക്തര്‍ (Shoaib Akhtar). ഇത് ഐപിഎല്ലല്ല ലോകകപ്പാണെന്നും ഐപിഎല്ലിലെ പോലെയുള്ള പ്രകടനങ്ങള്‍ സാധ്യമാകില്ലെന്നുമാണ് അക്തര്‍ അഭിപ്രായപ്പെട്ടത്.
   Published by:Sarath Mohanan
   First published:
   )}