നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |ത്രില്ലര്‍ മത്സരത്തില്‍ വിന്‍ഡീസിനോട് മൂന്ന് റണ്‍സിന് തോല്‍വി; ബംഗ്ലാദേശ് പുറത്ത്

  T20 World Cup |ത്രില്ലര്‍ മത്സരത്തില്‍ വിന്‍ഡീസിനോട് മൂന്ന് റണ്‍സിന് തോല്‍വി; ബംഗ്ലാദേശ് പുറത്ത്

  അവസാന ഓവറില്‍ 13 റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

  Credit: Twitter | T20 World Cup

  Credit: Twitter | T20 World Cup

  • Share this:
   ടി20 ലോകകപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റിന്‍ഡീസിന് മൂന്ന് റണ്‍സ് ജയം. 143 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന മത്സരത്തില്‍ മൂന്നു റണ്‍സിനായിരുന്നു വിന്‍ഡീസ് നിരയുടെ ജയം. മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി.

   ബംഗ്ലാദേശ് നിരയില്‍ ലിറ്റണ്‍ ദാസ് (44), മഹ്മുദുള്ള (31) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. ആന്ദ്രേ റസ്സല്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സൂപ്പര്‍12ലെ ആദ്യ ജയത്തോടെ വിന്‍ഡീസ് സെമി സാധ്യതകള്‍ സജീവമാക്കി.

   മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ഷാക്കിബ് അല്‍ ഹസന്‍ (9), മുഹമ്മദ് നെയിം (17) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ലിറ്റണ്‍ ദാസ്- സൗമ്യ സര്‍ക്കാര്‍ (17) സഖ്യമാണ് നില മെച്ചപ്പെടുത്തിയത്. ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൗമ്യ, മുഷ്ഫിഖര്‍ റഹീം (8) എന്നിവര്‍ പെട്ടന്ന് മടങ്ങി. പിന്നീട് ക്രീസിലെത്തിയ മഹ്മുദുള്ള- ദാസ് സഖ്യം ആഞ്ഞുപിടിച്ചെങ്കിലും വിജയതീരത്ത് അടുപ്പിക്കാനായില്ല.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തിരുന്നു. വിന്‍ഡീസിന്റെ പേരുകേട്ട വെടിക്കെട്ട് ബാറ്റിങ്‌നിരയെ പിടിച്ചുകെട്ടാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായി. എവിന്‍ ലൂയിസ് (6), ക്രിസ് ഗെയ്ല്‍ (4), ഷിംറോണ്‍ ഹെറ്റ്മയര്‍ (9), ആന്ദ്രേ റസ്സല്‍ (0), ഡ്വെയ്ന്‍ ബ്രാവോ (1) എന്നിവരെല്ലാം തന്നെ ബാറ്റിങ്ങില്‍ പരാജയമായി. 22 പന്തില്‍ നിന്ന് നാലു സിക്‌സും ഒരു ഫോറുമടക്കം 40 റണ്‍സെടുത്ത നിക്കോളാസ് പുരന്റെ ബാറ്റിങ്ങാണ് വിന്‍ഡീസിനെ 100 കടത്തിയത്.

   റോസ്റ്റണ്‍ ചേസ് 46 പന്തുകള്‍ നേരിട്ട് 39 റണ്‍സെടുത്തു. വെറും രണ്ടു ബൗണ്ടറി മാത്രമാണ് ചേസിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജേസണ്‍ ഹോള്‍ഡര്‍ വെറും അഞ്ചു പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് 18 പന്തില്‍ നിന്ന് 14 റണ്‍സുമായി പുറത്താകാതെ നിന്നു.

   ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷെരിഫുല്‍ ഇസ്ലാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
   Published by:Sarath Mohanan
   First published:
   )}