നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 16 പന്തില്‍ 8 റണ്‍സുമായി നില്‍ക്കെ റിട്ടയര്‍ ചെയ്ത് പൊള്ളാര്‍ഡ്; അവസാന ഓവറില്‍ തിരിച്ചെത്തി സിക്‌സര്‍, തന്ത്രമെന്ന് ആരാധകര്‍

    16 പന്തില്‍ 8 റണ്‍സുമായി നില്‍ക്കെ റിട്ടയര്‍ ചെയ്ത് പൊള്ളാര്‍ഡ്; അവസാന ഓവറില്‍ തിരിച്ചെത്തി സിക്‌സര്‍, തന്ത്രമെന്ന് ആരാധകര്‍

    ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നിഗൂഢമായ കാരണത്താല്‍ ഡ്രസിംഗ് റൂമിലേക്ക് തിരിച്ചുപോയതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

    Kieron Pollard

    Kieron Pollard

    • Share this:
      ടി20 ലോകകപ്പിലെ(T20 World Cup) മരണഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ(Bangladesh) വെസ്റ്റ് ഇന്‍ഡീസ്(West Indies) മൂന്ന് റണ്‍സ് ജയം സ്വന്തമാക്കിയിരിക്കുകയാണ്. 143 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

      ഈ മത്സരം ഒരു അപൂര്‍വ്വ സംഭവത്തിന് കൂടി സാക്ഷിയായി. ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്(Kieron Pollard) നിഗൂഢമായ കാരണത്താല്‍ ഡ്രസിംഗ് റൂമിലേക്ക് തിരിച്ചുപോയതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. വിന്‍ഡീസ് ഇന്നിംഗ്സിന്റെ 13ആം ഓവറിലായിരുന്നു സംഭവം. തസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ പുറത്താകാതിരുന്നിട്ടും പൊള്ളാര്‍ഡ് ക്രീസ് വിട്ടു. 16 പന്തില്‍ നിന്ന് എട്ട് റണ്‍സായിരുന്നു അപ്പോള്‍ പൊള്ളാര്‍ഡിന്റെ സ്‌കോര്‍. സുഖകരമല്ലാത്ത മുഖവുമായാണ് പൊള്ളാര്‍ഡ് ഡ്രസിംഗ് റൂമിലേക്ക് നടന്നത്. പിന്നാലെ ആന്ദ്രെ റസല്‍ ക്രീസിലെത്തി.

      ആന്ദ്രെ റസല്‍ ആദ്യ പന്ത് നേരിടും മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കില്‍ എന്‍ഡില്‍ നില്‍ക്കെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. പിന്നീടെത്തിയ നിക്കോളാസ് പുരാന്‍ തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ 100 കടന്നു. മറുവശത്ത് താളം കണ്ടെത്താനാവാതെ റോസ്റ്റണ്‍ ചേസും പാടുപെടുകയായിരുന്നു. പുരാന്‍ പുറത്തായശേഷം ഡ്വെയ്ന്‍ ബ്രാവോ ആണ് ക്രീസിലെത്തിയത്. എന്നാല്‍ ബ്രാവോ പുറത്തായശേഷം അവസാന ഓവറില്‍ വീണ്ടും ക്രീസിലെത്തിയ പൊള്ളാര്‍ഡ് ഇന്നിംഗ്‌സിലെ അവസാന പന്ത് സിക്‌സര്‍ പറത്തി വിന്‍ഡിസീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു.

      13ആം ഓവറില്‍ പൊള്ളാര്‍ഡ് മടങ്ങുമ്പോള്‍ പരിക്കുള്ളതായി തോന്നിയിരുന്നില്ല. എന്നാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് എന്നാണ് സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത്. വിന്‍ഡീസിന്റെ റണ്‍സ് നിരക്ക് ഉയര്‍ത്താനുള്ള തന്ത്രപരമായ നീക്കമായി പൊള്ളാര്‍ഡിന്റെ നടപടി കരുതപ്പെടുന്നു. പൊള്ളാര്‍ഡിന് എന്താണ് സംഭവിച്ചതെന്ന് വിന്‍ഡീസ് ടീം മാനേജ്മെന്റ് സ്ഥിരീകരിച്ചിട്ടില്ല. അവസാന ഓവറിലെ പൊള്ളാര്‍ഡിന്റെ സിക്‌സ് മത്സരഫലത്തില്‍ ഏറെ നിര്‍ണായകമാവുകയും ചെയ്തു. ബംഗ്ലാദേശ് മത്സരം തോറ്റത് വെറും മൂന്ന് റണ്‍സിനായിരുന്നു.

      ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന മത്സരത്തില്‍ മൂന്നു റണ്‍സിനായിരുന്നു വിന്‍ഡീസ് നിരയുടെ ജയം. മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി. ബംഗ്ലാദേശ് നിരയില്‍ ലിറ്റണ്‍ ദാസ് (44), മഹ്മുദുള്ള (31) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. ആന്ദ്രേ റസ്സല്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സൂപ്പര്‍12ലെ ആദ്യ ജയത്തോടെ വിന്‍ഡീസ് സെമി സാധ്യതകള്‍ സജീവമാക്കി.

      മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ഷാക്കിബ് അല്‍ ഹസന്‍ (9), മുഹമ്മദ് നെയിം (17) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ലിറ്റണ്‍ ദാസ്- സൗമ്യ സര്‍ക്കാര്‍ (17) സഖ്യമാണ് നില മെച്ചപ്പെടുത്തിയത്. ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൗമ്യ, മുഷ്ഫിഖര്‍ റഹീം (8) എന്നിവര്‍ പെട്ടന്ന് മടങ്ങി. പിന്നീട് ക്രീസിലെത്തിയ മഹ്മുദുള്ള- ദാസ് സഖ്യം ആഞ്ഞുപിടിച്ചെങ്കിലും വിജയതീരത്ത് അടുപ്പിക്കാനായില്ല.
      Published by:Sarath Mohanan
      First published:
      )}