• HOME
 • »
 • NEWS
 • »
 • sports
 • »
 • 'വല്ലാത്ത ഒരു തോല്‍വി തന്നെ'; തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്ക് നാണംകെടുത്തി തമിഴ്‌നാട്

'വല്ലാത്ത ഒരു തോല്‍വി തന്നെ'; തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്ക് നാണംകെടുത്തി തമിഴ്‌നാട്

തമിഴ്‌നാട് ആദ്യ പകുതിയില്‍ എട്ടു ഗോളിന് മുന്നിലായിരുന്നു.

പ്രതീകാത്മക ചിത്രം
(Getty Images)

പ്രതീകാത്മക ചിത്രം (Getty Images)

 • Last Updated :
 • Share this:
  കോഴിക്കോട്: ദേശീയ വനിതാ ഫുട്‌ബോളില്‍(National Women Football)  തമിഴ്‌നാടിന്(Tamil Nadu) തകര്‍പ്പന്‍ ജയം. തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്കാണ് തമിഴ്‌നാട് തോല്‍പ്പിച്ചത്. ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിലാണ് തമിഴ്‌നാട് തെലങ്കാനയെ തകര്‍ത്തത്.

  തമിഴ്‌നാടിന് വേണ്ടി ഇന്ത്യന്‍താരം എ സന്ധ്യ എട്ടു ഗോളും, എം സരിത നാല് ഗോളും എ ദുര്‍ഗ, മാളവിക എന്നിവര്‍ മൂന്നു ഗോള്‍ വീതവും നേടി. ദേശീയ വനിതാ ലീഗില്‍ കളിക്കുന്ന സേതു എഫ് സി താരങ്ങള്‍ നിറഞ്ഞ തമിഴ്‌നാട് ആദ്യ പകുതിയില്‍ എട്ടു ഗോളിന് മുന്നിലായിരുന്നു.

  ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പഞ്ചാബും ബംഗാളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ മഹാരാഷ്ട്ര എതിരില്ലാത്ത ആറു ഗോളിന് അരുണാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ സിക്കിം മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ജമ്മുകാശ്മീരിനെ തകര്‍ത്തു.

  ഗോവ-ഡല്‍ഹി മത്സരം സമനിലയില്‍ അവസാനിച്ചു. മമ്തയാണ് ഡല്‍ഹിക്കായി ഗോള്‍ നേടിയത്. ഗോവയ്ക്കായി അര്‍പിത യശ്വന്ത് പെഡ്നേക്കര്‍ ലക്ഷ്യം കണ്ടു.

  Also Read-ഒമിക്രോൺ ഭീതി പടരുന്നതിനിടെ സിംബാബ്‌വെയിലുള്ള ആറ് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ്

  Shane Warne | ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് വാഹനാപകടത്തിൽ പരിക്ക്

  ഓസ്ട്രേലിയന്‍ (Australia) സ്പിൻ ഇതിഹാസം ഷെയ്ന്‍ വോണിന് (Shane Warne) വാഹനാപകടത്തില്‍ (Accident) പരിക്ക്. മകന്‍ ജാക്സണോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെന്നിവീണ വോണും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വോണ്‍ തന്നെയായിരുന്നു ബൈക്കോടിച്ചത്.

  ഞായറാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. കാര്യമായ പരിക്കുകൾ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിലേക്ക് പോകാതെ വീട്ടിലേക്ക് മടങ്ങിയ വോൺ തിങ്കളാഴ്ച വേദന അലട്ടിയതോടെ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. അപകടത്തിൽ കാലിന് ചെറിയ ചതവും വേദനയുമുണ്ടെന്ന് വോണിനെ ഉദ്ധരിച്ച് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  അപകടത്തിൽ ഏകദേശം 15 മീറ്ററോളം ബൈക്ക് തെന്നി നീങ്ങിയതിനെ തുടർന്ന് താരത്തിന്റെ ഇടുപ്പിനും കാലിനും കണങ്കാലിനും ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടനെ തന്നെ വോണിന്റെ മകൻ അദ്ദേഹത്തെ പരിചരിച്ചിരുന്നു.

  ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ വോൺ, ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ (Ashes series) കമന്റേറ്റർ ആവുന്നതിനുള്ള തയാറെടുപ്പുകളിലാണ്.

  കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഷസ് പരമ്പരയുടെ നടത്തിപ്പിനെ കുറിച്ചുള്ള ചർച്ചകൾ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ആരംഭിച്ചതായാണ് റിപ്പോർട്ട്.

  “ആഷസിന്റെ നടത്തിപ്പിനെ കുറിച്ചുള്ള ചർച്ച ഇപ്പോൾ അൽപം നേരത്തെയാണെന്ന് പറയാമെങ്കിലും, ഓസ്‌ട്രേലിയൻ ബോർഡുമായി ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതിയ സാഹചര്യം കണക്കിലെടുക്കുമ്പോൾ ബോർഡർ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള സാധ്യതകൾ കാണുന്നുണ്ടെങ്കിലും ആഷസിന് കുടുംബാംഗങ്ങളെ കൂട്ടിയെത്തുന്ന ഇംഗ്ലണ്ട് ടീമിനെ അത് ബാധിക്കില്ലെന്ന് കരുതുന്നു. പക്ഷെ അവിടെയെത്തുമ്പോൾ ഞങ്ങളുടെ സുരക്ഷ അന്നാട്ടിലെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കയ്യിലാകും." ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടർ ആഷ്‌ലി ഗൈൽസ് പറഞ്ഞു.
  Published by:Jayesh Krishnan
  First published: