ഇനി കളി മാറും; പഴുതുകളടച്ചുള്ള പോരാട്ടത്തിന് അർജന്റീന

News18 Malayalam
Updated: June 30, 2018, 7:29 AM IST
ഇനി കളി മാറും; പഴുതുകളടച്ചുള്ള പോരാട്ടത്തിന് അർജന്റീന
Argentina players celebrates his side's second goal by Argentina's Marcos Rojo during the group D match between Argentina and Nigeria at the 2018 soccer World Cup in the St. Petersburg Stadium in St. Petersburg, Russia, Tuesday, June 26, 2018. (AP Photo/Dmitri Lovetsky)
  • Share this:
മോസ്കോ: ജീവൻ മരണ പോരാട്ടത്തിനൊടുവിൽ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ അര്‍ജന്റീനക്ക് ശക്തരായ എതിരാളികളാണ് ഫ്രാൻസ്. കളിക്കളത്തിൽ ഇതുവരെ എടുത്ത കളിയുമായി പ്രീ ക്വാർട്ടർ കടക്കാനാകില്ലെന്ന് അർജന്റീനിയൻ പരിശീലകൻ സാംപോളിക്ക് ആരെക്കാളും നന്നായി അറിയാം. അതുകൊണ്ട് തന്നെ പഴുതുകള്‍ എല്ലാം അടച്ച് ഫ്രാന്‍സിനെ നേരിടാനൊരുങ്ങുകയാണ് അര്‍ജന്റീന.

നോക്കൗട്ട് മത്സരമായതിനാൽ ഗോള്‍ വലക്ക് മുന്നിലെ കാവല്‍ക്കാര്‍ക്ക് കഠിന പരിശീലനമാണ് സാംപോളി നല്‍കുന്നത്. ഫ്രാങ്കോ അര്‍മാനി, വില്ലി ക്യാബല്ലെറോ, നഹുല്‍ ഗുസ്മാന്‍ തുടങ്ങി ടീമിലെ എല്ലാ ഗോളിമാരും പെനാല്‍റ്റികള്‍ നേരിടുന്നതിലാണ് കൂടുതല്‍ സമയം ചെലവിട്ടത്.

തോല്‍വിയറിയാതെ ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് ഫ്രാന്‍സ് പ്രീക്വാട്ടര്‍ യോഗ്യത നേടിയത്. അര്‍ജന്റീനയാകട്ടെ ഒന്ന് വീതം ജയവും തോല്‍വിയും സമനിലയും വഴങ്ങിയാണ് അവസാന പതിനാറില്‍ എത്തിയത്.

നൈജീരിയക്കെതിരെ കളിച്ച മാറ്റിൽ മാറ്റമുണ്ടാകില്ലെന്നാണ് കോച്ച് സാംപോളി നൽകുന്ന സൂചന. അങ്ങനെയെങ്കില്‍ മാറ്റങ്ങളില്ലാതെ ടീം 15 മത്സരങ്ങള്‍ക്ക് ശേഷം ഇതാദ്യമായാകും കളത്തിലിറങ്ങുക. പരിശീലന സെഷനുകളില്‍ ഗോളിമാര്‍ക്കൊപ്പമാണ് കോച്ച് ചെലവഴിച്ചത്. പ്രീക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലേക്ക് കളിയെത്താനുള്ള സാധ്യത മുൻകൂട്ടി കണ്ടാണിത്.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍