നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SL: ആരവങ്ങളില്ലാതെ ലങ്കൻ മണ്ണിലിറങ്ങി ഇന്ത്യൻ ടീം; ഇനി ക്വാറന്റീൻ നാളുകൾ

  IND vs SL: ആരവങ്ങളില്ലാതെ ലങ്കൻ മണ്ണിലിറങ്ങി ഇന്ത്യൻ ടീം; ഇനി ക്വാറന്റീൻ നാളുകൾ

  ശ്രീലങ്കൻ പര്യടനത്തിൽ മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്.

  Indian Cricket team

  Indian Cricket team

  • Share this:


   ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യയിൽ നിന്നും ശിഖർ ധവാന്റെ നേതൃത്വത്തിൽ പുറപ്പെട്ട ഇന്ത്യൻ ടീം ലങ്കയിലെത്തി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരാധകർ ആരും തന്നെയില്ലായിരുന്നു. സാധാരണ സമയങ്ങളിൽ നിന്നും വ്യത്യസ്തമായി ആൾക്കൂട്ടത്തിന്റെ അകമ്പടി ഒന്നും തന്നെയില്ലാതെ സാധാരണക്കാരെ പോലെ ബസ്സിൽ വന്നിറങ്ങി ഹോട്ടലിനകത്തേക്കു കയറി പോകുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രം ബിസിസിഐ ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്.

   കൊളംബോയിലെ താജ് സമുദ്ര ഹോട്ടലിലാണ് ഇന്ത്യൻ ടീമിന് താമസമൊരുക്കിയിരിക്കുന്നത്. മൂന്നു ദിവസം താരങ്ങള്‍ ഇവിടെ ക്വാറന്റീനില്‍ കഴിയും. ലങ്കയിലെ കോവിഡ് സാഹചര്യം അത്ര ആശ്വാസം പകരുന്നതല്ല. അതുകൊണ്ടു തന്നെ ശക്തമായ നിയന്ത്രണങ്ങളാണ് എല്ലായിടത്തുമുള്ളത്. അതിനാല്‍ ടീം ബസില്‍ വന്നിറങ്ങിയ ഇന്ത്യൻ താരങ്ങളെ മാലയിട്ട് സ്വീകരിക്കാനും താരങ്ങൾക്ക് വേണ്ടി ആർപ്പ് വിളിക്കാനും ആരും എത്തിയിരുന്നില്ല.

   'മാലയിട്ട് സ്വീകരിക്കുന്ന ചടങ്ങ് അവിടെ നില്‍ക്കട്ടെ, തങ്ങള്‍ക്കു കളിക്കാരെ ശരിക്കൊന്നു നോക്കാന്‍ പോലും കഴിഞ്ഞില്ല.' ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിലെ ജനറൽ മാനേജരായ പങ്കജ് സമ്പത്ത് വ്യക്തമാക്കി. താരങ്ങള്‍ തങ്ങളുടെ ഹോട്ടലില്‍ താമസിക്കുന്നത് വലിയ അംഗീകാരമായാണ് കാണുന്നത്. ശക്തമായ ബയോബബിൾ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. താരങ്ങളുട ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ട്. ഇവരും ഇതേ ഹോട്ടലിൽ തന്നെയായിരിക്കും താമസിക്കുക. ഹോട്ടലിൽ താമസിക്കുന്ന താരങ്ങൾക്ക് ഭക്ഷണം കഴിക്കുവാൻ ഹോട്ടലിൽ പ്രത്യേക സ്ഥലങ്ങൾ തീർച്ചപ്പെടുത്തിയിട്ടുണ്ട്. മാനേജർ കൂട്ടിച്ചേർത്തു.

   ശ്രീലങ്കൻ പര്യടനത്തിൽ മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ധവാന് കീഴില്‍ നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. ഇതിൽ കൂടുതലും പുതുമുഖ താരങ്ങളാണ് എന്നതാണ് പ്രത്യേകത. മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിനെ പരിശീലകനായി ലങ്കയിൽ ഇന്ത്യൻ ടീമിന് ഒപ്പമുള്ളത്. വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ലഭ്യമായ മറ്റ് ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യൻ ടീം ലങ്കയിലേക്ക് പറന്നത്. ഇംഗ്ലണ്ടിലേക്ക് പോയ ഇന്ത്യൻ സംഘത്തിനൊപ്പമാണ് ഇന്ത്യയുടെ മുഖ്യ പരിശീലക സംഘവുമുള്ളത് എന്നതിനാൽ മറ്റൊരു പരിശീലക സംഘത്തെ തിരഞ്ഞെടുക്കുകയായിരുന്നു ബിസിസിഐ.

   ഇന്ത്യയില്‍ രണ്ടാഴ്ചയോളം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമായിരുന്നു ടീം ലങ്കയിലേക്കു വിമാനം കയറിയത്. മുംബൈയിലെ ഒരു ഹോട്ടലിലായിരുന്നു താരങ്ങളും പരിശീലക സംഘവും താമസിച്ചിരുന്നത്. ലങ്കയിലേക്ക് പോയ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും മറുനാടൻ മലയാളി ദേവ്ദത്ത് പടിക്കലും ഉൾപ്പെടെ ആറ് മലയാളികളാണ് ഉള്ളത്. ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ ടീം ജൂലൈ ഒന്ന് വരെ ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദേശം. രണ്ട് മുതൽ പരിശീലനത്തിന് ഇറങ്ങാൻ അനുമതി ഉണ്ടെങ്കിലും ടീമംഗങ്ങൾ ഒരുമിച്ചുള്ള പരിശീലനം അഞ്ചിന് ശേഷം മാത്രമേ ആരംഭിക്കൂ.

   ഇന്ത്യൻ ടീം ലങ്കയിൽ എത്തിയെങ്കിലും ആതിഥേയരായ ശ്രീലങ്ക നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ്. ജൂലൈ അഞ്ചിനായിരിക്കും അവര്‍ തിരിച്ചെത്തുക. മടങ്ങിയെത്തിയ ശേഷം ക്വാറന്റീനിൽ കഴിഞ്ഞതിന് ശേഷമായിരിക്കും അവർ പരമ്പരക്ക് ഇറങ്ങുക.

   Summary

   Indian team lands in Sri Lanka, enters hotel without any grand welcome owing to Covid-19 protocol
   Published by:Naveen
   First published:
   )}