HOME » NEWS » Sports » TEAM INDIA SQUAD FOR THE INDIA ENGLAND ODI ANNOUNCED MM INT

India Vs England | ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Team India squad for the India-England ODI announced | സൂര്യകുമാര്‍ യാദവ് ടീമിൽ, സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല

News18 Malayalam | news18-malayalam
Updated: March 19, 2021, 7:11 PM IST
India Vs England | ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ തന്റെ ആദ്യ T20 അർദ്ധ സെഞ്ച്വറി നേടുന്ന സൂര്യകുമാർ യാദവ്
  • Share this:
ട്വന്റി20 പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മാർച്ച്‌ 23, 26, 28 തിയതികളിലാണ് മത്സരങ്ങൾ. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാവും മൂന്ന് മത്സരങ്ങളും നടക്കുക. ഉയർന്ന കോവിഡ് നിരക്ക് മൂലം സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല.

T20 പരമ്പരയിലെ നാലാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച സൂര്യകുമാര്‍ യാദവ് ടീമിലിടം നേടി. ഓള്‍ റൗണ്ടര്‍ ക്രുനാൽ പാണ്ഡ്യ, ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ പ്രസീദ് കൃഷ്ണയാണ് സൂര്യകുമാര്‍ യാദവിനൊപ്പം ടീമിലെ പുതുമുഖം.

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. സഞ്ജുവിനോടൊപ്പം ഓസ്ട്രേലിയൻ പരമ്പരയിൽ ഉണ്ടായിരുന്ന മനീഷ് പാണ്ടെ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമിലിടം നേടിയിട്ടില്ല. ഈയിടെ വിവാഹിതനായ ഇന്ത്യയുടെ സ്റ്റാർ ബൗളർ ജസ്‌പ്രീത് ബുമ്രയെയും ടീമിൽ ഉൾപെടുത്തിയിട്ടില്ല.

അതേ സമയം തങ്കരസു നടരാജൻ ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്. തോളിനും, കാല്‍മുട്ടിനുമേറ്റ പരിക്കുകളെത്തുടര്‍ന്ന് T20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് പുറത്തായിരുന്ന നടരാജന്‍, കഴിഞ്ഞ ദിവസം ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. ഇന്നലെയാണ് താരം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. നിർബന്ധിത ഫിറ്റ്നെസ് കടമ്പകളായ യോ-യോ ടെസ്റ്റും, രണ്ട് കിലോമീറ്റര്‍ ഓട്ടവും നടരാജന്‍ വിജയകരമായി പൂർത്തിയാക്കി.



ഈയിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനമാണ് കർണാടക പേസ് ബൗളർ പ്രസീദ് കൃഷ്ണയെയും ബറോഡ ടീം നായകനും ഓൾ റൗണ്ടറുമായ ക്രുനാൽ പാണ്ഡ്യയെയും ഇന്ത്യൻ ടീമിൽ എത്തിച്ചത്. പ്രസീദ് കൃഷ്ണയ്ക്ക് ഇന്ത്യൻ ജേഴ്സിയിൽ ഇത് അരങ്ങേറ്റ മത്സരമായിരിക്കും. ക്രുനാൽ പാണ്ഡ്യ T20 യിൽ ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. അതെ സമയം വിജയ് ഹസാരെയിൽ റെക്കോർഡ് പ്രകടനം കാഴ്ച വെച്ച പൃഥ്വി ഷായ്ക്ക് വിളിയെത്തിയിട്ടില്ല.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന T20 പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ എട്ടു റണ്‍സിന് പരാജയപെടുത്തിയാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. മുമ്പ് നടന്ന ടെസ്റ്റ്‌ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ ടീം

വിരാട് കോഹ്ലി (c), രോഹിത് ശര്‍മ്മ (vc), ശിഖാര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് (wk), കെ.എല്‍. രാഹുല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുനാൽ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി. നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഷാര്‍ദുല്‍ താക്കൂര്‍.

English Summary: India Vs England: Suryakumar Yadav, T. Natarajan, Krunal Pandya and Prasidh Krishna figure in India ODI squad
Published by: user_57
First published: March 19, 2021, 7:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories