• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആക്രമണത്തിൽ വമ്പൻ ബെൽജിയം; ഉറുഗ്വായുടേത് ഉരുക്കുകോട്ട


Updated: June 29, 2018, 3:57 PM IST
ആക്രമണത്തിൽ വമ്പൻ ബെൽജിയം; ഉറുഗ്വായുടേത് ഉരുക്കുകോട്ട

Updated: June 29, 2018, 3:57 PM IST
ആരാകും ഇത്തവണ ലോകചാംപ്യൻമാർ? ലോകകപ്പ് മൽസരങ്ങൾ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ കൂട്ടലും കിഴിക്കലുമായി കളിപ്രേമികൾ സജീവമാണ്. ഗ്രൂപ്പ് മൽസരങ്ങൾ മാത്രം അടിസ്ഥാനമാക്കി ഒരു പ്രവചനം അത്ര എളുപ്പവുമല്ല. പ്രീ-ക്വാർട്ടറിൽ കടന്ന ടീമുകളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയവരും തപ്പിത്തടഞ്ഞ് എത്തിയവരുമുണ്ട്.

ഗോളടിച്ച് മുന്നേറിയവർ

ഗോളടിയുടെ കാര്യത്തിൽ ജി ഗ്രൂപ്പിലെ ബെൽജിയം, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് മുന്നിൽ. ബെൽജിയം ഒമ്പത് ഗോളടിച്ചപ്പോൾ ഇംഗ്ലണ്ട് എട്ടും റഷ്യ ഏഴു ഗോളും സ്കോർ ചെയ്തു. ആറ് ഗോൾ വീതം നേടിയ ക്രൊയേഷ്യ, സ്പെയിൻ എന്നീ ടീമുകളാണ് അടുത്ത സ്ഥാനങ്ങളിൽ. ബ്രസീൽ, കൊളംബിയ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ടുണീഷ്യ എന്നീ ടീമുകൾ അഞ്ച് ഗോൾ വീതം നേടിയപ്പോൾ ഉറുഗ്വായ് നാലും അർജന്‍റീന, മെക്സിക്കോ, നൈജീരിയ, കൊറിയ എന്നീ ടീമുകൾ മൂന്നു ഗോൾ വീതവും നേടി.

പ്രതിരോധിച്ച് മുന്നേറിയവർ

ഗ്രൂപ്പ് ഘട്ടം പിന്നിട്ടപ്പോൾ ഗോൾ വഴങ്ങാതിരുന്ന ഒരേയൊരു ടീമേയുള്ളു. അത് ഉറുഗ്വായ് ആണ്. എ ഗ്രൂപ്പിൽ റഷ്യ, ഈജിപ്ത്, സൌദി അറേബ്യ എന്നിവരെ ഗോളടിക്കാൻ അനുവദിക്കാതെയാണ് ഉറുഗ്വായ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഗോൾ വഴങ്ങുന്നതിൽ പിശുക്ക് കാട്ടി ടീമുകളിൽ ക്രൊയേഷ്യ, ബ്രസീൽ, ഫ്രാൻസ്, ഡെൻമാർക്ക് എന്നിവരും മികച്ചുനിന്നു. ഈ ടീമുകൾ ഓരോ ഗോൾ വീതമാണ് വഴങ്ങിയത്. ഗോളടിയിൽ മാത്രമല്ല ഗോൾ വഴങ്ങുന്ന കാര്യത്തിലും കണിശക്കാരായിരുന്നു ബെൽജിയം. രണ്ടു ഗോൾ മാത്രമാണ് അവർ വഴങ്ങിയത്. കൊളംബിയ സ്വീഡൻ എന്നിവരും രണ്ടു ഗോൾ മാത്രമാണ് വഴങ്ങിയത്.
Loading...
ഗോൾ ശ്രമത്തിൽ ജർമനി മുന്നിൽ

പ്രീക്വാർട്ടർ കാണാതെ പുറത്തായ ചാംപ്യൻമാർ എന്ന ദുഷ്പ്പേരുമായാണ് ജർമനി നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഏറ്റവുമധികം ഗോൾ ശ്രമങ്ങൾ നടത്തിയ ടീം ജർമനിയാണ്. ഗോളിലേക്ക് 67 ഷോട്ടുകൾ ജർമനി ഉതിർത്തപ്പോൾ അതിൽ 20 എണ്ണം ഗോളിലേക്കും 24 എണ്ണം ലക്ഷ്യംതെറ്റി പാഞ്ഞു. 23 എണ്ണം എതിർ ടീം തടഞ്ഞിട്ടു. ഈ പട്ടികയിൽ 56 ഷോട്ടുതിർത്ത ബ്രസീൽ രണ്ടാമതും 53 ഷോട്ട് പായിച്ച ബെൽജിയം മൂന്നാം സ്ഥാനത്തുമാണ്. സ്പെയിൻ, ഉറുഗ്വായ്, അർജന്‍റീന എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

ചിത്രത്തിന് കടപ്പാട്- ഫിഫ ഡോട്ട് കോം
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍