ലോകകപ്പില്‍ പാകിസ്താനെതിരെ കളിക്കണോ വേണ്ടയോ; ഒടുവില്‍ നിലപാട് വ്യക്തമാക്കി കോഹ്‌ലി

ഞങ്ങളുടെ രാജ്യത്തിന് എന്താണോ വേണ്ടത്, എന്താണോ ബിസിസിഐ തീരുമാനിക്കുന്നത് ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും

news18
Updated: February 23, 2019, 2:05 PM IST
ലോകകപ്പില്‍ പാകിസ്താനെതിരെ കളിക്കണോ വേണ്ടയോ; ഒടുവില്‍ നിലപാട് വ്യക്തമാക്കി കോഹ്‌ലി
KOHLI
  • News18
  • Last Updated: February 23, 2019, 2:05 PM IST
  • Share this:
വിശാഖപട്ടണം: ഇംഗ്ലണ്ട് ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയരവേ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ബിസിസിഐയും കേന്ദ്രസര്‍ക്കാരും എന്ത് തീരുമാനമെടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്ന് കോഹ്‌ലി പറഞ്ഞു. വിശാഖപട്ടത്ത് നാളെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്‌ലി.

'പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ രാജ്യത്തിന് എന്താണോ വേണ്ടത്, എന്താണോ ബിസിസിഐ തീരുമാനിക്കുന്നത് ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും. സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും എന്ത് തീരുമാനിക്കുന്നോ ഞങ്ങളും അതിനൊപ്പമാകും, ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു' കോഹ്‌ലി പറഞ്ഞു.

Also Read: 'മുഖ്യമന്ത്രിയാകാനുള്ള പബ്ലിസിറ്റി സ്റ്റണ്ട്' ഗാംഗുലിയ്‌ക്കെതിരെ മിയാന്‍ദാദ്

 

ഇന്നലെയായിരുന്നു പാകിസ്താനോട് കളിക്കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി നിയമിച്ച ബിസിസിഐ ഇടക്കാല രണസമിതി പറഞ്ഞത്. സര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ബിസിസിഐയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനം നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങും മത്സരം ഉപേക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ വെറുതേ രണ്ട് പോയിന്റ് കളയരുതെന്നും പാകിസ്താനെ വീണ്ടും തോല്‍പ്പിക്കണമെന്നുമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അഭിപ്രായം.

First published: February 23, 2019, 2:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading