• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തിരിച്ചടിച്ച് റഷ്യ; ആദ്യപകുതിയിൽ 1-1


Updated: July 1, 2018, 8:27 PM IST
തിരിച്ചടിച്ച് റഷ്യ; ആദ്യപകുതിയിൽ 1-1

Updated: July 1, 2018, 8:27 PM IST
മോസ്കോ: ഒരു ഗോളിന് പിന്നിലായിരുന്നിച്ചും പതറാതെ തിരിച്ചടിച്ച് ആതിഥേയരായ റഷ്യ. 41ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് റഷ്യ സ്പെയിനിനെതിരെ ആദ്യ പകുതിയിൽ സമനില പിടിച്ചത്. ആർട്ടെം സ്യൂബയാണ് റഷ്യക്കായി ഗോൾ നേടിയത്. സ്വന്തം ഗോൾ പോസ്റ്റിൽ വച്ച് കൈ കൊണ്ട് പന്ത് തട്ടിയതിനാണ് റഫറി റഷ്യക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. പന്ത് കൈകൊണ്ട് തട്ടിയ ജെറാർഡ് പിക്വെയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു.

11ാം മിനിറ്റിൽ റഷ്യയുടെ സെർഗി ഇഗ്നാഷെവിച്ചിന്റെ കാലിൽ നിന്ന് പിറന്ന സെൽഫ് ഗോളിലാണ് സ്പെയിൻ മുന്നിലെത്തിയത്. കളിയുടെ തുടക്കത്തിൽ സ്പെയിൻ നിറഞ്ഞ് കളിച്ചെങ്കിലും ഇടക്കിടെ എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് റഷ്യ ആക്രമണംനടത്തി.

ആദ്യഘട്ട മത്സരങ്ങളിൽ പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ലെന്ന വിമർശത്തിന് സ്പെയിനിന് മറുപടി പറഞ്ഞേ തീരു. അതേസമയം ഒന്നും നഷ്ടപ്പെടാനില്ലാത്ത റഷ്യക്ക് കാണികളുടെ പിന്തുണയാണ് കരുത്ത് പകരുന്നത്.

സ്പെയിനായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡുള്ള ഐകർ കസീയസിനൊപ്പം സെർജിയോ റാമോസും എത്തിയെന്നതാണ് കളിയുടെ പ്രത്യേകത. ലോകകപ്പിലെ റാമോസിന്റെ 17ാമത് മത്സരമാണിത്.

കഴിഞ്ഞ 23 രാജ്യാന്തര മത്സരങ്ങളിൽ തോൽവിയറിയാതെയാണ് സ്പെയിനിന്റെ വരവ്. റഷ്യൻ ലോകകപ്പ് കളിച്ച 32 രാജ്യങ്ങളിൽ തോൽവിയറിയാക്കുതിപ്പിൽ മുന്നിൽ സ്പെയിൻ തന്നെ. രണ്ടു വർഷം മുൻപ് യൂറോകപ്പിൽ ഇറ്റലിയോട് തോറ്റതാണ് അവരുടെ അവസാന തോൽവി.
Loading...
ഇനിയേസ്റ്റയ്ക്കു പകരം മാർക്കോ അസൻസിയോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. കാർവജാലിനു പകരം നാച്ചോയും തിയാഗോയ്ക്കു പകരം കോക്കെയും കളത്തിലിറങ്ങി.

 
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍