നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അഭിമുഖം കഴിഞ്ഞു; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകാന്‍ ഇഗോര്‍ സ്റ്റീമാക്

  അഭിമുഖം കഴിഞ്ഞു; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകാന്‍ ഇഗോര്‍ സ്റ്റീമാക്

  ക്രൊയേഷ്യന്‍ സ്വദേശിയായ സ്റ്റീമാക്ക് 1998 ലോകകപ്പില്‍ കളിച്ച താരമാണ്.

  igor stimac

  igor stimac

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഇഗോര്‍ സ്റ്റീമാക് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായേക്കും. ചുരുക്കപ്പട്ടികയിലുള്ള നാല് പേരുമായും അഭിമുഖം നടത്തിയ ശേഷം സ്റ്റീമാക്കിന്റെ പേര് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു.

   ക്രൊയേഷ്യന്‍ സ്വദേശിയായ സ്റ്റീമാക്ക് 1998 ലോകകപ്പില്‍ കളിച്ച താരമാണ്. 2012 മുതല്‍ 2014 വരെ ക്രൊയേഷ്യന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. AIFF നിര്‍വാഹക സമിതിയാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഈ മാസം 20ന് തുടങ്ങുന്ന കിംഗ്‌സ് കപ്പിന് മുമ്പ് സ്റ്റീമക്ക് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

   Also Read: 'ഈ കോള്‍ എടുക്കാതിരിക്കാനാകില്ല' വിക്കറ്റ് നേടിയതിനു പിന്നാലെ ഖലീലിന്റെ ആഹ്ലാദം പ്രകടനം; അര്‍ത്ഥമിതോ ?

   ബാംഗ്ലൂര്‍ എഫ് സി മുന്‍ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക, സ്വീഡന്റെ ഹക്കാന്‍ എറിക്‌സ്ണ്‍, ദക്ഷിണ കൊറിയന്‍ പരിശീലകന്‍ ലീ മിന്‍ സംഗ് എന്നിവരാണ് ചുരുക്കപ്പട്ടിയിലുണ്ടായിരുന്ന മറ്റു മൂന്ന് പരിശീലകര്‍.

   എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായതിനെത്തുടര്‍ന്ന് പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്‍ രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് ഇഗോര്‍ സ്റ്റീമാക് എത്തുന്നത്.

   First published:
   )}