• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിവാഹമോചനം ജീവിതം തകര്‍ത്തു; കായിക പ്രതിഭ പാപ്പരായി

ഈ ഇതിഹാസ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും വേദനിപ്പിക്കും

news18
Updated: June 25, 2019, 11:13 AM IST
വിവാഹമോചനം ജീവിതം തകര്‍ത്തു; കായിക പ്രതിഭ പാപ്പരായി
ബോറിസ് ബെക്കർ
  • News18
  • Last Updated: June 25, 2019, 11:13 AM IST IST
  • Share this:
ലണ്ടൻ: പതിനേഴാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വിംബിൾഡൺ ചാമ്പ്യൻ. പക്ഷേ അൻപതാം വയസ്സിൽ സാമ്പത്തികമായി പാപ്പർ. ലോക ടെന്നീസിലെ ഇതിഹാസ താരങ്ങളിലൊരാളായ ബോറിസ് ബെക്കറുടെ ജീവിതകഥ ആരെയും അമ്പരിപ്പിക്കുന്നതാണ്. പ്രമുഖ ബ്രിട്ടീഷ് വെബ്സൈറ്റായ വൈൽസ് ഹാർഡിയിൽ ബെക്കറുടെ ട്രോഫികളുൾപ്പെടെ ഇന്നലെ ലേലത്തിന് വച്ചതോടെയാണ് കോടീശ്വരനായിരുന്ന ബോറിസ് ബെക്കറുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ ലോകമറിഞ്ഞത്.

2017ൽ തന്നെ ജർമൻ താരത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. നൈജീരിയൻ എണ്ണ കമ്പനികളിലെ നിക്ഷേപം പാളിയതും നികുതിവെട്ടിപ്പ് കേസുകളിൽ കുടുങ്ങിയതും വിവാഹമോചനക്കേസിൽ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവന്നതുമാണ് ബെക്കറെ കടക്കെണിയിലായിക്കിയത്. 1990ലെ വിംബിൾഡൺ ഫൈനലിസ്റ്റ് മെഡൽ, ഏറ്റവും പ്രായം കുറഞ്ഞ വിംബിൾഡണ്‍ ചാമ്പ്യനായതിനുശേഷം കിട്ടിയ റെൻഷോ കപ്പിന്റെ മാതൃക എന്നിവ ഉൾപ്പെടെ 82 സ്മരണികകളാണ് ലേലത്തിനുള്ളത്. ജൂലൈ 11 വരെയാണ് ലേലം.

കഴിഞ്ഞ ജൂണിൽ തനിക്ക് നയതന്ത്രപദവി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രോഫികളുടെ ലേലം ബെക്കർ തടഞ്ഞിരുന്നു. ആഫ്രിക്കൻ രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് തന്നെ യൂറോപ്യൻ യൂണിയൻ അറ്റാഷെയായി നിയമിച്ചിട്ടുണ്ട് എന്നായിരുന്നു ബെക്കറുടെ വാദം. എന്നാൽ ബെക്കറുടെ പാസ്പോർട്ട് വ്യാജമാണെന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതോടെ ലേലം തടയാനുള്ള ശ്രമങ്ങൾ ബെക്കറുടെ ശ്രമങ്ങൾ പാളി. എന്നാൽ ട്രോഫികൾ ലേലത്തിൽ വെച്ചാലും ബോറിസ് ബെക്കർ കടക്കെണിയിൽ നിന്നും ബെക്കർക്ക് ഭീമമായ കടക്കെണിയിൽ നിന്ന് കരകയറാനാകില്ല

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍