• HOME
  • »
  • NEWS
  • »
  • sports
  • »
  • Roger Federer | ടെന്നീസ് ഇതിഹാസം റോജർ ഫെഡററും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളും

Roger Federer | ടെന്നീസ് ഇതിഹാസം റോജർ ഫെഡററും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളും

റഫാൽ നദാലിനോടൊപ്പമുള്ള അവസാന ഡബിൾസ് മത്സരത്തോടെ ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞ സ്വിസ് താരം തൻ്റെ കരിയറിൽ 20 ഗ്രാൻ്റ് സ്ലാം കിരീടങ്ങളാണ് നേടിയിട്ടുള്ളത്.

  • Share this:
ടെന്നീസിലെ മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡററുടെ വിരമിക്കൽ ലോകത്തെമ്പാടുമുള്ള ടെന്നീസ് ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. റഫാൽ നദാലിനോടൊപ്പമുള്ള അവസാന ഡബിൾസ് മത്സരത്തോടെ ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞ സ്വിസ് താരം തൻ്റെ കരിയറിൽ 20 ഗ്രാൻ്റ് സ്ലാം കിരീടങ്ങളാണ് നേടിയിട്ടുള്ളത്.

2003-ലെ വിമ്പിൾഡൺ ട്രോഫിയുമായി റോജർ ഫെഡറർ. രണ്ടാം സ്ഥാനക്കാരനായ മാർക്ക് ഫിലിപ്പോസിസ് ആണ് സമീപം. 2003 ജൂലൈ 6-ന് സൗത്ത് ലണ്ടനിലെ വിമ്പിൾഡണിൽ നടന്ന പുരുഷ ഫൈനലിൽ 7-6, 6-2, 7-6 എന്ന സ്കോറിനാണ് ഫെഡറർ വിജയിച്ചത്.

2004-ലോ ഓസ്ട്രേലിയൻ ഓപ്പൺ വിജയിച്ച ശേഷം, ഫൈനലിലെ എതിരാളിയായിരുന്ന റഷ്യൻ താരം മറാത് സാഫിനോട് തമാശ പറയുന്ന റോജർ ഫെഡറർ. 2004 ഫെബ്രുവരി 1-ന് മെൽബണിൽ നടന്ന മത്സരത്തിൽ 7-6 (7/3), 6-4, 6-2 എന്ന സ്കോറിനായിരുന്നു ഫെഡററുടെ വിജയം.

2004-ലെ വിമ്പിൾഡൺ വിജയിച്ച ശേഷം ട്രോഫിയിൽ ചുംബിക്കുന്ന ഫെഡറർ. 118-ാമത് വിമ്പിൾഡൺ ചാമ്പ്യൻഷിപ്പിൽ യുഎസ് താരം ആൻ്റി റോഡിക്കിനെ 4-6, 7-5, 7-6, 6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് സ്വിസ് താരം കിരീടം നേടിയത്.

also read : ഹൃദയസ്പർശിയായ സന്ദേശത്തിലൂടെ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു

2004 സെപ്റ്റംബർ 12-ന് ലെയ്ട്ടൺ ഹെവിറ്റിനെ തോൽപ്പിച്ച് ഫെഡറർ തൻ്റെ ആദ്യ യുഎസ് ഓപ്പൺ കിരീടം നേടി. ഒരു മണിക്കൂറഉം 49 മിനിറ്റും നീണ്ട മത്സരത്തിൽ 6-0, 7-6, 6-0 എന്ന സ്കോറിനായിരുന്നു വിജയം.

2005-ലെ വിമ്പിൾഡൺ ഫൈനലിൽ ആൻ്റി റോഡിക്കിനെ തോൽപ്പിച്ച് ഫെയറർ വീണ്ടും ചാമ്പ്യനായി. ജൂലൈ 3-ന് ആയിരുന്നു വിമ്പിൾഡൺ 119-ാം എഡിഷനിലെ പുരുഷന്മാരുടെ സിംഗിൾസ് ഫൈനൽ.

2005 സെപ്റ്റംബർ 11-ന് നടന്ന യുഎസ് ഓപ്പൺ ഫൈനൽ മത്സരത്തിൽ ആന്ദ്രെ അഗാസിയെ തോൽപ്പിച്ച ഫെഡറർ വിജയിയായി.

2006-ലോ ഓസ്ട്രേലിയൻ ഓപ്പൺ വിജയിച്ച ശേഷം ട്രോഫിയുമായി നിൽകുന്ന ഫെഡറർ. സൈപ്രസ് താരം മാർക്കോസ് ബഘ്ദാത്തിസിനെ 5-7, 7-5, 6-0, 6-2 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫെഡറർ തൻ്റെ രണ്ടാം ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടം സ്വന്തമാക്കിയത്.

2006-ൽ സ്പെയിൻ താരം റഫേൽ നദാലിനെ തോൽപ്പിച്ച് വിമ്പിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വിജയിയായ ഫെഡറർ ട്രോഫിയുമായി.

യുഎസ്ടിഎ ബില്ലി ജീൻ കിംഗ് നാഷനൽ ടെന്നീസ് സെൻ്ററിൽ 2007-ൽ നടന്ന പത്രസമ്മേളനത്തിൽ, 2006-ലെ യുഎസ് ഓപ്പൺ സിംഗിൾസ് ട്രോഫികളുമായി റോജർ ഫെഡററും റഷ്യൻ താരം മരിയ ഷറപ്പോവയും.

2007-ലെ ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് വിജയിച്ചതിന് അടുത്ത ദിവസം മെൽബണിലെ യാരാ നദിയുടെ പശ്ചാത്തലത്തിൽ തൻ്റെ ട്രോഫിയുമായി നിൽക്കുന്ന ഫെഡറർ. ചിലി താരം ഫെർണാണ്ടോ ഗോൺസാലസിനെ 7-6, 6-4, 6-4 എന്ന സ്കോറിനാണ് ഫൈനലിൽ ഫെഡറർ തകർത്തത്.

2007-ൽ റഫാൽ നദാലിനെ തോൽപ്പിച്ച് വിമ്പിൾഡൺ ചാമ്പ്യനായ ഫെഡറർ തൻ്റെ ട്രോഫിയുമായി. ഫെഡററുടെ തുടർച്ചയായ അഞ്ചാമത്തെ വിമ്പിൾഡൺ സിംഗിൾസ് വിജയമായിരുന്നു ഇത്. 7-6 (9/7), 4-6, 7-6 (7/3), 2-6, 6-2 എന്ന സ്കോറിനാണ് നദാലിനെ ഫെഡറർ തോൽപ്പിച്ചത്.

2007-ലെ യുഎസ് ഓപ്പൺ ചാമ്പ്യൻഷിപ്പ് വിജയിച്ച ശേഷം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ തൻ്റെ ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഫെഡറർ.

ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് 2008-ലെ യുഎസ് ഓപ്പൺ കിരീടവുമായി പോസ് ചെയ്യുന്ന ഫെഡറർ.

2009-ലെ ഫ്രണ്ട് ഓപ്പൺ കിരീട നേട്ടത്തിന് ശേഷം പാരീസിലെ ചാമ്പ്സ്-എലിസീസ് അവന്യൂവിൽ വെച്ച് ട്രോഫിയിൽ ചുംബിക്കുന്ന ഫെഡറർ. പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്വീഡിഷ് താരം റോബിൻ സോഡർലിംഗിനെയാണ് ഫെഡറർ തോൽപ്പിച്ചത്. ഫെഡററുടെ 14-ാം പ്രമുഖ കിരീട നേട്ടമായിരുന്നു ഇത്.

2009-ലെ വിമ്പിൾഡൺ സിംഗിൾ ജേതാക്കളായ റോജർ ഫെഡററും യുഎസ് താരം സെറീന വില്യംസും തങ്ങളുടെ ട്രോഫികളുമായി. സെൻട്രൽ ലണ്ടനിലെ ഇൻ്റർകോണ്ടിനെൻ്റൽ ഹോട്ടൽ പാർക്ക് ലെയിനിൽ നടന്ന അത്താഴവിരുന്നിൽ നിന്നുള്ള ദൃശ്യം.

2010-ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ മത്സത്തിൽ ബ്രിട്ടീഷ് താരം ആൻ്റി മറേയെ പരാജയപ്പെടുത്തി ചാമ്പ്യനായ ശേഷം നടന്ന പത്രസമ്മേളനത്തിൽ പുഞ്ചിരിയോടെ ഫെഡറർ. 7-6 (9/7), 4-6, 7-6 (7/3), 2-6, 6-2 എന്ന സ്കോറിനായിരുന്നു വിജയം.

2012-ൽ ആൻ്റി മറേയെ തോൽപ്പിച്ച് വിമ്പിൾഡൺ പുരുഷ സിംഗിൾസ് ജേതാവായ ഫെഡറർ ഇതേ വർഷം വനിതാ സിംഗിൾസ് കിരീടമണിഞ്ഞ സെറീന വില്യംസിനോടൊപ്പം ട്രോഫിയുമായി. (ചിത്രത്തിന് കടപ്പാട്: @HistorianTennis/Twitter)

കരിയറിലെ 18-ാം ഗ്രാൻ്റ് സ്ലാമായ, 2017-ലെ ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തിനു ശേഷം ഫോട്ടോ ഷൂട്ടിനായി തൻ്റെ ട്രോഫിയുമായി വരുന്ന ഫെഡറർ.

2017-ൽ വീണ്ടും വിമ്പിൾഡൺ പുരുഷ സിംഗിൾസ് കിരീടമണിഞ്ഞ ഫെഡറർ സെൻട്രൽ ലണ്ടനിലെ ചാമ്പ്യൻസ് ഡിന്നറിനിടയിൽ.

2018-ൽ ഒരിക്കൽ കൂടി ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയ ഫെഡറർ ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ക്രൊയേഷ്യൻ താരം മാരിൻ സിലിക്കിനെയാണ് ഫെഡറർ ഫൈനലിൽ പരാജയപ്പെടുത്തിയത്.
Published by:Amal Surendran
First published: