ഇടവേളക്ക് ശേഷം ക്രിക്കറ്റ് ആരവം തിരിച്ചുവരുന്നു; ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ഇന്ന് തുടക്കം

കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം ഇന്ന് ആരംഭിക്കും

News18 Malayalam | news18-malayalam
Updated: July 8, 2020, 8:32 AM IST
ഇടവേളക്ക് ശേഷം ക്രിക്കറ്റ് ആരവം തിരിച്ചുവരുന്നു; ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ഇന്ന് തുടക്കം
england vs west indies match
  • Share this:
കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം ഇന്ന് ആരംഭിക്കും. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് ക്രിക്കറ്റ് ലോകത്തിന്‍റെ തിരിച്ചുവരവ്.

കോവിഡ് നിര്‍ദ്ദേശങ്ങളൊക്കെ പാലിച്ച്‌ നടത്തുന്ന ആദ്യ മത്സരം എന്ന നിലക്ക് ഈ ടെസ്റ്റിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ആളില്ലാത്ത സ്റ്റേഡിയത്തില്‍ നടത്തുന്ന മത്സരങ്ങള്‍ കളിക്കാര്‍ക്ക് വിരസമാവാതിരിക്കാന്‍ കാണികളുടെ റെക്കോര്‍ഡഡ് ആരവവും പാട്ടും കേള്‍പ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

You may also like:Hajj 2020 | സംസം ജലം കുപ്പികളിൽ; ചടങ്ങിന് അണുവിമുക്തമാക്കിയ കല്ലുകൾ; ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദി [NEWS]'മകളെ കുറിച്ചുള്ള വാർത്ത കണ്ട് ഞെട്ടി'; സ്വപ്നയുടെ അമ്മ ന്യൂസ് 18നോട് [NEWS] ISL ഏഴാം സീസണ്‍ നവംബറില്‍; മത്സരങ്ങള്‍ നടക്കുന്നത് കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിൽ [NEWS]
വിന്‍ഡീസ് താരങ്ങള്‍ വളരെ മുന്‍പ് തന്നെ എത്തി പരിശീലനം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെയും പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ആണ് ഇംഗ്ലണ്ട് സംഘത്തെ നയിക്കുക. തനിക്ക് കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്നാണ് ജോ റൂട്ട് ആദ്യ റ്റെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്.

ആകെ മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഇന്നത്തെ മത്സരം സതാംപ്ടണിലും രണ്ടും മൂന്നും മത്സരങ്ങള്‍ മാഞ്ചസ്റ്ററിലുമാണ് നടത്തുക. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. ഈ മാസം 16, 24 എന്നീ തിയതികള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി നടക്കും.
Published by: user_49
First published: July 8, 2020, 8:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading